LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വടക്കേടത്ത് താഴത്ത്, ചെലവൂ൪
Brief Description on Grievance:
ഒക്യുപന്സി മാറ്റി നല്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 51
Updated on 2025-02-28 11:42:53
പരാതിക്കാരന് വേണ്ടി മകൻ മർസദ് എ.പി എന്നവരും, ഗ്രാമപഞ്ചായത്ത് ഹെഡ്ക്ലാർക്ക്, ഓവർസീയർ, സെക്ഷനക്ലാർക്ക് എന്നിവർ റിപ്പോർട്ട് സഹിതവും ഹാജരായി. 09/07/2024 ലെ ഉപജില്ല സമിതിയുടെ ഡോക്കറ്റ് നം. BPKZD21056000005 പ്രകാരം ഒക്യുപൻസി മാറ്റത്തിന് ചട്ടം 26 ടേബിൾ 4 പ്രകാരം 1.50 മീറ്റർ അകലം ആവശ്യമാണ്. റിയർ സൈഡിലോ, മറ്റേതെങ്കിലും സൈഡിലോ 1.50 അകലം ലഭിക്കുകയോ നിയമാനുസൃത പരകാരമുള്ള കൺസൻറ് ഹാജരാക്കുകയോ ചെയ്യുകയാണെങ്കിൽ ഒക്യുപൻസി നൽകാമെന്ന് അദാലത്ത് സമിതി തീരുമാനിച്ചിട്ടുണ്ട്. പിന്നീട് നിർമ്മാണത്തിൽ മൂന്ന് അപാകതകൾ ഉള്ളതായി സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി 14/02/2025 തിയ്യതിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻറ് ഡയറക്ടർക്ക് നൽകിയ നിർദ്ദേശ പ്രകാരം "അപേക്ഷകന് ന്യൂനതകൾ പരിഹരിക്കാനുള്ള കത്ത് 10/11/2024 പ്രകാരമുള്ള ന്യൂനതകളെല്ലാം പരിഹരിച്ചശേഷം പുതിയ തടസ്സങ്ങൾ ഉന്നയിച്ച് മടക്കുന്നതായാണ് പരാതി. ഒരിക്കൽ ചൂണ്ടിക്കാട്ടിയ ന്യൂനതകൾ പരിഹരിക്കുമ്പോൾ പുതിയത് ഉന്നയിക്കുന്നത് ഗൌരവമായി പരിശോധിക്കേണ്ടതാണ്. 10/11/2024 ന് ചൂണ്ടിക്കാട്ടിയ ന്യൂനതകൾ പരിഹരിച്ചു കഴിഞ്ഞെങ്കിൽ അതിൻപ്രകാരം അപേക്ഷ രണ്ടാഴ്ചക്കുള്ളിൽ JD തീർപ്പാക്കി ആവശ്യമായ നിർദ്ദേശം AE ക്ക് നൽകേണ്ടതാണ്.AE പുതിയ തടസ്സങ്ങൾ ഉന്നയിച്ചതിൻറെ സാംഗത്യം കൂടി പരിശോധിച്ച് പരാതി നിയമാനുസൃതം രണ്ടാഴ്ചക്കുള്ളിൽ പരിഹരിച്ചും റിപ്പോർട്ട് സമർപ്പിക്കുക" എന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഒരു സൈറ്റിൽ ഓവർസീയറുടെ ആദ്യപരിശോധനയിൽ തന്നെ എല്ലാ ന്യൂനതകളും വ്യക്തമാക്കി നോട്ടീസ് നൽകേണ്ടത് നിയമപരമായ ഉത്തരവാദിത്വമാണ്. ഇക്കാര്യത്തിൽ ആദ്യപരിശോധന നടത്തിയ ഉദ്യോഗസ്ഥൻറെ ഭാഗത്തുനിന്നും അക്ഷന്തവ്യമായ കാലതാമസവും, നിയമലംഘനവും ഉണ്ടായിട്ടുള്ളതായി ബോധ്യപ്പെട്ടു. ഇക്കാര്യത്തിൽ വകുപ്പുതല നടപടികൾ സ്വീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻറ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകാൻ തീരുമാനിച്ചു. പരാതി പ്രകാരവും, ബഹു. വകുപ്പു മന്ത്രിയുടെ നിർദ്ദേശപ്രകാരവും ചട്ടം 26 ടേബിൾ 4 പ്രകാരമുള്ള സൈഡ് യാർഡിലെ അകലം ലഭിക്കുകയോ, കൺസൻറ് ഹാജരാക്കുകയോ ചെയ്താൽ മൂന്നു ദിവസത്തിനകം ഓവർസീയർ പരിശോധന നടത്തി നിലവിലുള്ള കെട്ടിടത്തിൻറെ ഒരുഭാഗം ഒക്യുപൻസി ചെയ്ഞ്ച്ചെയ്ത് അനുമതി നൽകുവാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.