LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHARUVILA PUTHENVEEDU ,KIZHAKKEPPURAM AYIROOR PO,THIRUVANANTHAPURAM
Brief Description on Grievance:
സർ ഞാൻ വാടകയ്ക്ക് എടുത്ത നടത്തുന്ന കണാരൻസ് പുട്ട് കടയുടെ പേരിൽ സുജയ വൃന്ദാവനം കുളമട അവരുടെ കിണറ്റിലെ കുടിവെള്ളം മലിനം ആകുന്നു എന്ന് പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.അതിൻ പ്രകാരം പഞ്ചായത്ത് അധികാരികളും ഹെൽത്ത് ഇൻസ്പെക്ടറും 15/10/2024 ൽ സ്ഥലം സന്ദർശിച്ച് പരാതി കിണറും നമ്മുടെ വേസ്റ്റ് വാട്ടർ കുഴിയും തമ്മിൽ 7.5 മീറ്ററിൽ കൂടുതൽ ദൂരം ഉണ്ടെന്ന് കണ്ടു ബോധ്യപ്പെട്ടതാണ്. എന്നാലും ഈ പരാതി പരിഹരിച്ച് പോകുന്നതിനായി പഞ്ചായത്ത് അധികാരികളും ഹെൽത്ത് ഇൻസ്പെക്ടർ എന്നോട് ആ കുഴി മൂടി അതിനുമുകളിൽ സിന്തറ്റിക് ടാങ്ക് നിർമിക്കാനും നിലവിലുള്ള ടോയ്ലറ്റ് കുഴി മാറ്റി സെപ്റ്റിടാങ്ക് നിർമിക്കാനും ഒക്ടോബർ 26ന് നിർദ്ദേശിച്ചു. ഈ നിർദ്ദേശം അനുസരിച്ച് 28/10/2024ൽ തന്നെ സിന്തറ്റിക് സെപ്റ്റിക് ടാങ്ക് അതുപോലെ വേസ്റ്റ് വാട്ടർ കുഴിയിൽ മണ്ണിട്ട് മൂടി 750 ലിറ്ററിന്റെ സിന്തറ്റിക് ടാങ്ക് സ്ഥാപിച്ചു. പണി പൂർത്തീകരിച്ച വിവരം ഫോട്ടോ , ടാങ്ക് വാങ്ങിയ ബില്ല് സഹിതം പഞ്ചായത്തിൽ മെയിൽ വഴി 01/11/2024 ൽ അറിയിച്ചു.കൂടാതെ 04 /11/2024ൽ 400326/BAUV01/GPO/2024/10136 എന്ന ഫയൽ നമ്പർ പ്രകാരവും വിവരം പഞ്ചായത്തിൽ അറിയിച്ചിട്ടുണ്ട്.തുടർന്ന് ഓവർസിയർ 19/11/2024 ൽ (pen no-679198) സ്ഥലം സന്ദർശിച്ച് നിലവിൽ പിറ്റ് നികത്തിയിട്ടുണ്ടെന്നും സിന്തറ്റിക് ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടു നൽകി . എന്നോട് കണാരൻസ് തട്ടുകട നടത്തുന്നതിനുള്ള ലൈസൻസിന് അപേക്ഷ നൽകുവാൻ സെക്രട്ടറി (pen no- 861780) നിർദ്ദേശിച്ചു . എന്നാൽ സെപ്റ്റിടാങ്ക് നിർമ്മിച്ചതിന് മുകൾവശം മണ്ണിട്ട് നികത്തുവാൻ അനുവദിച്ചിരുന്നില്ല സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം 21/11/2024ൽ ലൈസൻസിന് അപേക്ഷ നൽകുകയും അതിൻപ്രകാരം ക്ലർക്ക് സ്ഥലം സന്ദർശിക്കുകയും ടാങ്കിന്റെ മുകൾവശം മണ്ണിട്ട് മൂടാത്തതിനാൽ കടവൃത്തീഹിനമായി കിടക്കുകയാണെന്നും കാണിച്ചും സെപ്റ്റിക് ടാങ്കിലെ വെള്ളം നീക്കം ചെയ്യുന്നതിന് ഏജൻസിയുമായി എഗ്രിമെന്റ് പേപ്പർ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് 05/12/2024ൽ ലെറ്റർ ലഭിച്ചു.അതിൻ പ്രകാരം എഗ്രിമെന്റ് ഒപ്പിടുകയും സെപ്റ്റിക് ടാങ്കിന്റെ മുകൾവശം മണ്ണിട്ട് മൂടി കട പ്രവർത്തന യോഗ്യമാക്കുകയും ചെയ്ത് പഞ്ചായത്ത് സെക്രട്ടറിയെ വിവരം ധരിപ്പിച്ചു .ഹെൽത്ത് ഇൻസ്പെക്ടർ കടപ്രവർത്തന യോഗ്യമാണെന്ന് റിപ്പോർട്ടും 12/12/2024ൽ പഞ്ചായത്തിൽ നൽകി.വീണ്ടും പഞ്ചായത്ത് സെക്രട്ടറിയെ കണ്ടപ്പോൾ പരാതിക്കാരിയെ കട തുറന്ന് കാണിച്ച ശേഷം മാത്രമേ ലൈസൻസ് നൽകുമെന്ന് അറിയിച്ചു അതിനു പ്രകാരം പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ 26 /12 /2024ൽ സുജയയും ഭർത്താവായ ഉണ്ണിരാജിനെയും എന്റെ സാന്നിധ്യത്തിൽ സ്ഥലം കാണിച്ചു ബോധ്യപ്പെടുത്തി. തുടർന്ന് വീണ്ടും ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ മെഡിക്കൽ ഓഫീസറുടെ ഒപ്പിട്ട അനുമതിപത്രവും വേണമെന്ന് ഹെൽത്ത് ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു .ഹെൽത്ത് ഇൻസ്പെക്ടർ 25/01/2025ൽ മെഡിക്കൽ ഓഫീസർ ഒപ്പിട്ട അനുമതിപത്രം മെയിൽ ആയി പഞ്ചായത്തിൽ അയച്ചു.ഇതറിഞ്ഞ് സെക്രട്ടറിയെ കണ്ടപ്പോൾ പരാതിക്കാരിയുടെ കിണർ പരാതിക്കാരി തന്നെ വൃത്തിയാക്കി വെള്ളം ടെസ്റ്റ് ചെയ്ത് കൊണ്ടുവരാൻ 28/11/2024ൽ ലെറ്റർ നൽകിയിരുന്നെന്നും നാളിതുവരെ അത് ഹാജരാക്കാത്ത സ്ഥിതിക്ക് ലൈസൻസ് നൽകുവാൻ ആറ് മാസം വരെ കാലതാമസം വരുമെന്നും അതുകൊണ്ട് കട തുറന്ന് പ്രവർത്തിക്കാൻ എന്നോട് വാക്കാൽ അനുമതി നൽകി.ആയതുപ്രകാരം 14/02/2025ൽ ഞാൻ കട തുറന്ന് പ്രവർത്തിച്ച് വരുകയാണ് . ലൈസൻസ് ഇല്ലാതെ കടപ്രവർത്തിക്കാൻ സെക്രട്ടറി പറഞ്ഞത് എന്ത് കൊണ്ട് ആണെന്ന് അറിയില്ല ആയതിനാൽ ഈ പരാതി പരിശോധിച്ച് ലൈസൻസ് നൽകാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. എന്ന് അഭിലാഷ് എ പ്രൂഫ് 1) ഹെൽത്ത് ഇൻസ്പെക്ടർ 12/12/2024ൽ പഞ്ചായത്തിൽ സമർപ്പിച്ച പണി പൂർത്തീകരിച്ച റിപ്പോർട്ട് വിവരാവാകാശനിയമ പ്രകാരം ഉള്ളത് 2) 20/11/2024ൽ ഓവർ സിയർ സാഗർ (pen no-679198) ഫയൽ നമ്പർ 400326/BAUV01/GPO/2024/10136 പ്രകാരം തയ്യാറാക്കിയ റിപ്പോർട്ടിന്റെ വിവരാവകാശ പകർപ്പ് 3) 28/11/2024 ൽ സുജയ്ക്ക് ഞാൻ സെപ്റ്റിക് ടാങ്കും വേസ്റ്റ് ടാങ്കും നിർമ്മിച്ചിട്ടുണ്ടെന്ന് പഞ്ചായത്തിൽ നിന്നും പരാതിക്കാരിയായ സുജയെ അറിയിക്കുകയും കിണർ വൃത്തിയാക്കി വെള്ളം ടെസ്റ്റ് ചെയ്ത് ഹാജരാക്കാൻ നൽകിയ ലെറ്റെറിന്റെ വിവരാവകാശ പ്രകാരമുള്ള പകർപ്പ് . 4)എനിക്ക് പഞ്ചായത്തിൽ നിന്ന് നൽകിയ റെക്റ്റിഫിക്കേഷൻ ലെറ്ററിന്റെ കോപ്പി
Receipt Number Received from Local Body: