LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
M V Rama Jishalayam Elayavoor North Varam PO Kannur670594
Brief Description on Grievance:
Building Number-Reg
Receipt Number Received from Local Body:
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 36
Updated on 2025-03-10 14:57:19
നാല് മാസമായിട്ടും 02.09.2024ാം തീയ്യതി നടന്ന തദ്ദേശ അദാലത്തിൽ കൈക്കൊണ്ട തീരുമാനം നടപ്പിലാക്കുന്നതിന് കണ്ണൂർ കോർപ്പറേഷൻ അധികാരികൾ തയ്യാറായിട്ടില്ലെന്നും ആയതിനാൽ അദാലത്ത് തീരുമാനം നടപ്പിലാക്കി കിട്ടുന്നതിന് ആവിശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് ശ്രീമതി എം വി രമ എന്നവർ സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. അദാലത്തിൽ പരാതിക്കാരിയായ ശ്രീമതി രമ എന്നവർക്ക് വേണ്ടി പ്രതിനിധിയായി ശ്രീ ശ്രീജേഷ് സി എം എന്നവർ ഹാജരായി കാര്യങ്ങൾ വിശദീകരിച്ചു. നഗരസഭയെ പ്രതിനിധീകരിച്ച് എളയാവൂർ സോണൽ അസിസ്റ്റൻ്റ് എഞ്ചിനീയറായ ശ്രീ ശ്രീരാജ് എം പി എന്നവർ ഹാജരായി. കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിയുടെ 08.10.2024 തീയ്യതിയിലെ 1980599 - 2024 നമ്പറായുള്ള കത്തിൽ അദാലത്ത് സമിതി തീരുമാന പ്രകാരം ഫയലിൽ തീർപ്പ് കല്പിക്കുന്നതിന് സാധ്യമാവുകയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് അദാലത്ത് സമിതി സൈറ്റ് പരിശോധന നടത്തുകയും പ്ലോട്ട് വിസ്തൃതിയിലെ വ്യതിയാനം സംബന്ധിച്ച ന്യൂനത പരിഹരിക്കുന്നതിന് റവന്യൂ അധികാരികളിൽ നിന്നുള്ള സ്കെച്ച് ഹാജരാക്കുന്നതിന് പരാതിക്കാരിക്ക് നിർദ്ദേശം നല്കിയിരുന്നുവെങ്കിലും അപ്രകാരം സ്കെച്ച് ഹാജരാക്കുകയുണ്ടായില്ലെന്ന് അറിയിച്ചു. മറ്റ് അപാകതകൾ പരിഹരിച്ചുവെങ്കിലും ഹാജരാക്കിയ രേഖകൾ പ്രകാരമുള്ളതിലും അധികരിച്ച് പ്ലോട്ട് വിസ്തീർണ്ണമുള്ളതിനാലാണ് അദാലത്ത് സമിതി തീരുമാന പ്രകാരം നടപടി സ്വീകരിക്കുന്നതിന് സാധ്യമാകാതെ വന്നതെന്നും അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. കെട്ടിടം നിർമ്മിക്കുന്നതിനായി അനുവദിച്ച പെർമിറ്റ് പരാതിക്കാരിയുടെ അച്ഛൻ്റെ പേരിലാണ് അനുവദിച്ചിട്ടുള്ളതെന്നും ടിയാൻ മരണപ്പെട്ടു പോയതായും പെർമിറ്റ് അനുവദിച്ചതിലും അധികരിച്ചാണ് സൈറ്റിൽ കെട്ടിട നിർമ്മാണം നടത്തിയിട്ടുള്ളത് എന്നതിനാൽ കെട്ടിട നിർമ്മാണം ക്രമവല്കരിക്കേണ്ടതുണ്ടെന്നും അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. മേൽ പരാതിയുമായി ബന്ധപ്പെട്ട അദാലത്ത് സമിതി തീരുമാനം സംബന്ധിച്ചും ഇരുകക്ഷികളുടേയും വിശദീകരണങ്ങൾ സംബന്ധിച്ചും അദാലത്ത് സമിതി വിശദമായി ചർച്ച ചെയ്തു. സമർപ്പിച്ച ഡ്രോയിങ്ങിലും രേഖകളിലും ഉള്ളതിനേക്കാൾ അധികം സ്ഥലം സൈറ്റിൽ ഉണ്ടെന്ന് ബോധ്യപ്പെട്ട പ്രകാരം തന്നെയാണ് അദാലത്ത് സമിതി മേൽ പരാതിയിൽ തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്ന് ബോധ്യപ്പെട്ടു. കക്ഷികൾ നല്കിയ വിശദീകരണത്തിൽ നിന്നും പ്ലോട്ട് വ്യക്തമായി അതിർത്തി മാർക്ക് ചെയ്ത് മതിൽ നിർമ്മിച്ച് സംരക്ഷിച്ചിട്ടുള്ളതാണെന്നും അതിർത്തി തർക്കമോ പരാതികളോ നിലവിൽ ഇല്ലാത്തതാണെന്നും, അപ്രൂവൽ നല്കിയത് പ്രകാരമുള്ള സൈറ്റിൽ തന്നെയാണ് കെട്ടിട നിർമ്മാണം നടത്തിയിട്ടുള്ളതെന്നും അദാലത്ത് സമിതിക്ക് ബോധ്യപ്പെട്ടു. തീരുമാനം - 02.09.2024 ാം തീയ്യതി നടന്ന തദ്ദേശ അദാലത്തിലെ തീരുമാന പ്രകാരം കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിന് കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷന് നിർദ്ദേശം നല്കുന്നതിന് തീരുമാനിച്ച അദാലത്ത് സമിതി പെർമിറ്റ് പ്രകാരം അനുവദിച്ചതിലും അധികരിച്ച വിസ്തൃതിയിൽ നിർമ്മാണം നടത്തിയതിനാൽ അധിക നിർമ്മാണം ക്രമവല്ക്കരിച്ച് കിട്ടുന്നതിനായി അപേക്ഷ തയ്യാറാക്കി സമർപ്പിക്കുന്നതിന് പരാതിക്കാരിക്ക് നിർദ്ദേശം നല്കിയും തീരുമാനിച്ചു.