LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കളത്തിൽ ഹൌസ്, പത്തായക്കുന്ന് പോസ്റ്റ്, കണ്ണൂർ 670691
Brief Description on Grievance:
Building number reg
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 50
Updated on 2025-02-25 11:18:53
DOCKET NUMBER BPKNR 41161000018 (പാട്ട്യം ഗ്രാമപഞ്ചായത്ത്) 85,/02-2025DT. 10/02/2025 ഉപജില്ല അദാലത്ത് പോർട്ടലിൽ ശ്രീ രാജൻ നമ്പ്യാർ, കളത്തിൽ ഹൗസ്, പത്തായക്കുന്ന് (പി ഒ), കണ്ണൂർ, 670691 എന്നവർ, ഞാൻ 18 വർഷം മുമ്പ് നിർമ്മിച്ച വീടിന് നമ്പർ അനുവദിക്കുന്നതിന് വേണ്ടി പഞ്ചായത്ത് ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചുവെങ്കിലും വീട്ടുനമ്പർ അനുവദിച്ചു തന്നിട്ടില്ല, 70 വയസ്സുള്ള സീനിയർസിറ്റിസൺ ആയ എനിക്ക് 18 വർഷമായിട്ടും വീട്ടിനമ്പർ അനുവദിച്ചു തരാത്തതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും, നമ്പർ അനുവദിച്ചു തരുന്നതിന് ആവശ്യമായ രേഖകൾ എന്തെല്ലാമാണെന്ന് അറിയിച്ചു തന്നാൽ ആയത് വീണ്ടും സമർപ്പിക്കുന്നതിന് തയ്യാറാണ് എന്നും, ഡൽഹിയിൽ താമസിക്കുന്ന ഞാൻ 2025 ജൂലൈയിൽ നാട്ടിൽ വരുമ്പോൾ ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കുന്നതിന് തയ്യാറാണ് എന്നുമുള്ള പരാതി അദാലത്ത് സമിതി പരിശോധിച്ചു. മേൽ പരാതി സംബന്ധിച്ച് പരാതിയിലെ ഇമെയിൽ വിലാസത്തിൽ 19/02/2025 ലെ ഹിയറിങ് പങ്കെടുക്കുന്നതിനുവേണ്ടി പരാതിക്കാരന് ഓൺലൈൻ മീറ്റിംഗ് ലിങ്ക് നൽകിയെങ്കിലും പരാതിക്കാരൻ ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്തിട്ടില്ല പരാതിയിൽ ഫോൺ നമ്പർ രേഖപ്പെടുത്താത്തതുകൊണ്ട് ആയത് പ്രകാരം ബന്ധപ്പെടുന്നതിനും സാധിച്ചിട്ടില്ല പരാതി സംബന്ധിച്ച് പാട്ട്യം ഗ്രാമപഞ്ചായത്ത് പ്രതിനിധിയെ നേരിൽ കേട്ടതിൽ നിന്നും ടിയാൻ ഇതിനുമുമ്പ് നൽകിയ പരാതിയിൽ ടിയാന്റെ ഫോൺ നമ്പറും അദ്ദേഹത്തിന്റെ മരുമകന്റെ ഫോൺ നമ്പറും ലഭ്യമാക്കിയിട്ടുണ്ടെന്ന് അറിയിച്ചതിന്റെന അടിസ്ഥാനത്തിൽ പരാതിക്കാരന്റെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ ഫോൺ റിങ്ങ് ചെയ്യുന്നുണ്ടെങ്കിലുംഅദ്ദേഹം ഫോൺ എടുത്തിട്ടില്ല. തുടർന്ന് അദ്ദേഹത്തിന്റെ മരുമകനെ ഫോൺ വിളിച്ചതിൽ നിന്നും ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിച്ച കത്തുകളുടെയും മറ്റും വിവരങ്ങൾ അതാത് സമയം തന്നെ അമ്മാമനെ (ശ്രീ രാജൻ നമ്പ്യാറെ ) അറിയിച്ചിട്ടുണ്ട് എന്നും അറിയിച്ചിട്ടുണ്ട്. മേൽ പരാതി സംബന്ധിച്ച് പാട്ട്യം ഗ്രാമപഞ്ചായത്ത് പ്രതിനിധിയെ നേരിൽ കേട്ടതിൽ നിന്നും ടി വിഷയവുമായി ബന്ധപ്പെട്ട് ശ്രീ രാജൻ നമ്പ്യാർ എന്നവർ കെട്ടിട നമ്പറിനായി 14/08/2019 ൽ തപാൽ വഴിയാണ് അപേക്ഷ സമർപ്പിച്ചത് എന്നും അപേക്ഷയോടൊപ്പം B1/622/08/09 നമ്പർ പെർമിറ്റിന്റെ പകർപ്പും മഴവെള്ള സംഭരണിയുടെ ഫോട്ടോയും ആണ് സമർപ്പിച്ചത്, ടി പെർമിറ്റിന്റെ കാലാവധി 06/01/2009 മുതൽ 05/01/2012 വരെ ആയിരുന്നു എന്നും, ആയതിനാൽ അപേക്ഷയോടൊപ്പം കംപ്ലീഷന് പ്ലാൻ , ഭൂനികുതി രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിച്ചിട്ടില്ല എന്നും പെർമിറ്റിന്റെ കാലാവധിയും പെർമിറ്റ് പുതുക്കാനുള്ള കാലാവധിയും അവസാനിച്ചിട്ടുണ്ട് എന്നുമുള്ള വിവരം 19/08/2019 ന് അപേക്ഷകനെ അറിയിച്ചിട്ടുണ്ട് എന്നും ഗ്രാമ പഞ്ചായത്ത് പ്രതിനിധി അറിയിച്ചിട്ടുണ്ട്. ടി കത്തിന് മറുപടിയായി അപേക്ഷകൻ 13/09/2022 തീയതിയിൽ തപാൽ മുഖേന ലഭ്യമാക്കിയ അപേക്ഷയിൽ കൈവശാവകാശ സർട്ടിഫിക്കറ്റ്, പെർമിറ്റ് പ്രകാരം അനുവദിച്ച സൈറ്റ് പ്ലാൻ, സർവീസ് പ്ലാൻ എന്നിവയുടെ കോപ്പി മാത്രമാണ് അയച്ചു നൽകിയത്. മേൽ അപേക്ഷയിൽ ക്രമവൽക്കരണ അപേക്ഷയാണ് സമർപ്പിക്കേണ്ടത് എന്ന വിവരം അപേക്ഷകനെ അറിയിച്ചിട്ടുള്ളതായി പഞ്ചായത്ത് പ്രതിനിധി അറിയിച്ചിട്ടുണ്ട് തീരുമാനം:- മേൽ വിഷയം പരിശോധിച്ചതിൽ മേൽ നിർമ്മാണത്തിന് പെർമിറ്റ് അനുവദിച്ചത് 06/01/2009 ൽ ആണെന്നും ആയതിനുശേഷം പെർമിറ്റ് പുതുക്കുന്നതിനുള്ള നടപടികളൊന്നും അപേക്ഷകൻ സ്വീകരിച്ചിട്ടില്ല എന്നും ,പഞ്ചായത്ത് സെക്രട്ടറിക്ക് പെർമിറ്റ് പുതുക്കി നൽകാവുന്ന തീയതിക്ക് ശേഷമാണ് 14/08/2019 ന് കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുള്ളത് എന്നും കാണുന്നു. മേൽ അപേക്ഷ ചട്ട പ്രകാരമല്ല സമര്പ്പി ച്ചിട്ടുള്ളതെന്നും കാണുന്നു. കാലാവധിക്കുള്ളിൽ പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാത്തതിനാൽ മേൽ പെർമിറ്റ് നിലനിൽക്കുന്നതല്ല എന്നും കാണുന്നു. ആയതിനാൽ കെട്ടിടം ക്രമവല്ക്കനരിക്കുന്നതിനു വേണ്ടി KPBR 2019 chapter XX പ്രകാരം Appendix A1 അപേക്ഷാഫോറത്തിൽ,അനുബന്ധമായി chapter XXI പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ലൈസൻസി തയ്യാറാക്കിയ പ്ലാനുകളും അപേക്ഷയും ഉടമസ്ഥാവകാശ രേഖകൾ സഹിതം സമർപ്പിക്കുന്ന മുറക്ക് ആയത് പരിശോധിച്ചതിന് ശേഷം മാത്രമേ മേൽ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നടപടി സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് സമിതി വിലയിരുത്തി. ആയത് പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിനും മേല് പ്രകാരം അപേക്ഷ ലഭ്യമാകുന്ന മുറക്ക് ടി അപേക്ഷയില് അടിയന്തിര നടപടി സ്വീകരിക്കുന്നതിന് വേണ്ടി സെക്രട്ടറിയോട് നിര്ദ്ദേിശിച്ചും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 51
Updated on 2025-03-17 16:36:37
സെക്രട്ടറിയുടെ കത്ത് അറ്റാച്ച് ചെയ്യുന്നു
Attachment - Sub District Final Advice Verification: