LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sukumaran Aloor Karuvan House Kaduppaseri Thommana
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 51
Updated on 2025-04-15 11:04:43
Resolution No.1 dt. 12-02-2025 വേളൂക്കര ഗ്രാമപഞ്ചായത്തിലെ തൊമ്മാന എന്ന സ്ഥലത്ത് വർക്ക് ഷോപ്പ് നടത്തുന്ന ശ്രീ. സുകുമാരന്‍ എന്നവർക്ക് പഞ്ചായത്ത് ലൈസന്‍സ് അനുവദിക്കാത്തതിനെതിരെ നിരവധി പരാതികള്‍ ടിയാന് നല്കിയിട്ടുള്ളതാണ്. നാളിതുവരെ പ്രശ്നം പരിഹരിച്ചിട്ടില്ല. IVO അദാലത്ത് സമിതിക്കും 2 പ്രാവശ്യം പരാതി വന്നിട്ടുള്ളതാണ്. നവകേരളസദസ്സ് മുഖേനയും (2023 ഡിസംബർ) തദ്ദേശ അദാലത്ത് മുഖേനയും (2024 സെപ്തംബർ). ടി സന്ദർഭങ്ങളിലെല്ലാം തന്നെ പഞ്ചായത്തിലെ ബന്ധപ്പെട്ട ഫയലും കോടതി കേസുകളും പരിശോധിച്ച് വ്യക്തവും വിശദവുമായ മറുപടി നല്കാന് സെക്രട്ടറിക്ക് കഴിഞ്ഞിട്ടില്ല. ഓരോ തവണയും വിഷയം വ്യക്തമായി പഠിക്കാതെ വിരുദ്ധ സ്വഭാവത്തിലുള്ള മറുപടിയാണ് പഞ്ചായത്തില്‍ നിന്നും ലഭിക്കുന്നത്. ശ്രീ. സുകുമാരന്‍ 14-12-2024 തീയതി ബഹു. തദ്ദേശവകുപ്പ് മന്ത്രിക്ക് വീണ്ടും പരാതി നല്‍കിയത് ഇപ്പോള്‍ സ്ഥിരം അദാലത്ത് പോർട്ടലില്‍ ലഭിച്ചിരിക്കുന്നത്. തദ്ദേശഅദാലത്ത് പോർട്ടലിലെ 30-09-2024 ലെ തീരുമാനങ്ങള്‍ക്ക് പഞ്ചായത്ത് നാളിതുവരെ മറുപടി നല്കിയിട്ടുമില്ലാത്തതാണ്. പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ കാലതാമസം വരുത്തുന്നു. തത്സ്ഥിതി വിവരം മറുപടി റിപ്പോർട്ട് ഉടന്‍ നല്കാന് സെക്രട്ടറിയോട് ആവശ്യപ്പെട്ടു തീരുമാനിച്ചു.
Final Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 52
Updated on 2025-11-25 17:22:59
Resolution No.2 dt. 07-05-2025 ശ്രീ.സുകുമാരൻ തൊമ്മാന എന്നവർ 14-12-2024 തീയതി ബഹു.തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയിൻമേൽ 12-02-2025 ലെ അദാലത്ത് കമ്മിറ്റി interim advice തീരുമാനമെടുത്തു. ശ്രീ. സുകുമാരന്റെ ലൈസൻസ് അപേക്ഷയിലും 09-09-2024 ലെ തദ്ദേശഅദാലത്ത് തീരുാനപ്രകാരവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി നാളിതുവരെ കൈക്കൊണ്ട നടപടികളുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ആ.യതിന് പഞ്ചായത്ത് സെക്രട്ടറി 23-04-2025 തീയതി മറുപടി ഇ.മെയിൽ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. SC3/5375/2024 dt. 21-04-2025 നമ്പർ മറുപടിയിൽ ഇരിങ്ങാലക്കുട മുൻസിഫ് കോടതിയിലെ O.S.No.576/2020, O.S.No.525/2020 നമ്പർ കേസുകളുടെ ഉത്തരവ് പ്രകാരം നടപടി ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബഹു.കോടതി കേസുകളുടെ നിലവിലെ സ്ഥിതി പഞ്ചായത്ത് വക്കീലുമായി ബന്ധപ്പെട്ട് വിവരം ലഭ്യമാക്കി അപേക്ഷകന് 2 ആഴ്ചക്കം മറുപടി നൽകുന്നതിനും ലൈസൻസ് അപേക്ഷയിൽ നിയമാനുസൃത തീരുമാനം കൈക്കൊള്ളുന്നതിനും പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു തീരുാനിച്ചു.
Attachment - Sub District Final Advice: