LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Santhosh Bhavan, Kannattumodi, Kallumala P.O. Mavelikkara 690110
Brief Description on Grievance:
1. ഒക്ടോബർ 8, 2024 ന് വാസഗൃഹ കെട്ടിടം നിർമ്മിക്കുന്നത്തിന് സമർപ്പിച്ച 400445/BPRL01/GPO/2024/5056 നമ്പർ അപേക്ഷയിൽ നാല് മാസം ആയിട്ടും ഇത് വരെയും ബിൽഡിംഗ് പെർമിറ്റ് അനുവദിച്ച്, കിട്ടിയിട്ടില്ല. 2. അതിന് കാരണമായിട്ട് പഞ്ചായത്തിൽ നിന്നും ഡിസംബർ 11, 2024 ന് 7 അപാകതകൾ ചൂണ്ടികാണിച്ച് അയച്ച 400445/BPRL01/GPO/2024/5056(3) നമ്പർ നോട്ടീസിന് ന്യായമായ പരിഹാരങ്ങൾ ചെയ്ത്കൊണ്ടുള്ള മറുപടി കത്ത് ജനുവരി 13, 2025 ന് സമർപ്പിച്ചതുമായിരുന്നു. അങ്ങനെ ഇരിക്കെയാണ് ജനുവരി 28, 2025 ന് പഞ്ചായത്തിൽ നിന്നും വീണ്ടും 5 ന്യുനതകൾ ചൂണ്ടികാട്ടി അയച്ച 400445/BPRL01/GPO/2024/5056(5) നമ്പർ നോട്ടിസിൽ ഡിസംബർ 11, 2024 ന് അയച്ച നോട്ടിസിൽ പറഞ്ഞിരുന്ന ഒന്നാമത്തെയും ഏഴാമത്തെയും അതേ വിഷയങ്ങൾ ചൂണ്ടികാണിച്ചുകൊണ്ട് അന്യായമായ കാരണങ്ങൾ പറഞ്ഞ് ഫയൽ വീണ്ടും മടക്കി അയച്ചിരിക്കുന്നത്. 3. ടി അപേക്ഷയിലേ ടോട്ടൽ ബിൽറ്റ്-അപ്പ് ഏരിയ 871.53 m2 ഉം ടോട്ടൽ ഫ്ലോർ ഏരിയ 729.33 m2 ഉം ആണ്. ആയതിനാൽ പ്ലോട്ട് ൽ നിന്നും മണ്ണ് നീക്കം ചെയ്ത് വാസഗൃഹം നിർമാണത്തിന് വേണ്ടിയുള്ള പെർമിറ്റിനുള്ള അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കുന്ന ഡ്രോയിങ്സ് എല്ലാം തന്നെ കെ. പി. ബി. ആർ. ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിചിട്ടും; സാർ / മാഡം സൈറ്റ് വിസിറ്റ് ചെയ്ത് ഇൻസ്പെക്ഷൻ നടത്തി വസ്തുതകൾ വിലയിരുത്തി കെട്ടിട നിർമാണത്തിന് ആവശ്യമായ പെർമിറ്റ് അനുവദിക്കണമെന്നും ഫയൽ ജീയോളജി ഡിപ്പാർട്മെന്റിലേക്ക് റെഫർ ചെയ്തു തരണമെന്നും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. 4. താഴെ പറയുന്ന വസ്തുതകൾ കണക്കിലെടുത്താണ് പ്ലോട്ടിന്റെ വടക്ക് പടിഞ്ഞാറേ ഭാഗത്തു കൂടി വഴി കൊടുത്തുകൊണ്ട് റോഡിൽ നിന്നും 50 - 55 മീറ്റർ പിറകിലോട്ട് മാറി വീട് വയ്ക്കുന്നതായിരിക്കും ഉത്തമം എന്ന നിഗമനത്തിൽ ഡ്രോയിങ് തയ്യാറാക്കിയ ചാർട്ടേർഡ് എഞ്ചിനീയർ എത്തിയതെന്ന് സൈറ്റ് വിസിറ്റ് ചെയ്ത് ഇൻസ്പെക്ഷൻ നടത്തിയാൽ സാറിന്റെ / മാഡത്തിന് വ്യക്തമാകുന്നതാണ്: - പ്രസ്തുത പുരയിടത്തിന്റെ തെക്ക് വശത്ത് 40/09 എന്ന റീസർവ്വേ നമ്പറിലുള്ള പ്ലോട്ടും; പ്രസ്തുത പുരയിടത്തിന്റെ പടിഞ്ഞാറ് വശത്ത് 40/12 എന്ന റിസർവ്വേ നമ്പറിലുള്ള പ്ലോട്ടും ടി പുരയിടത്തിനേക്കാൾ 1.5 മീറ്ററിൽ കൂടുതൽ താഴ്ന്നാണ് സ്ഥിതി ചെയ്യുന്നത്. - ടി പുരയിടത്തിന്റെ വടക്ക് പടിഞ്ഞാറേ ഭാഗത്തുള്ള 40/13 റീസർവ്വേ നമ്പറിൽ പെടുന്ന 10.35 ആർ / 1035 Sq. M ഭൂമിയുടെ ഭാഗത്തു കൂടി ഉണ്ടായിരുന്ന പഴയ വഴി കെട്ടിയടച്ചതാണ്. - ടി പുരയിടത്തിന്റെ വടക്ക് പടിഞ്ഞാറേ ഭാഗത്തുള്ള ടോപ്സോയിൽ ലെവൽ (99.569) അതിന് മുന്നിലെ റോഡ് ലെവലിനേക്കാൾ (97.519) 2. 05 മീറ്റർ ഉയർന്നാണ് സ്ഥിതി ചെയ്യുന്നത്. - ആയതിനാൽ അവിടുത്തെ റോഡ് ലെവൽ (97.519) ബെഞ്ച്മാർക്കായിട്ട് കണക്കാക്കി ആ ലെവലിൽ നിന്നും 1.5 feet / 0.46 meters ഉയരത്തിൽ ഫോർമേഷൻ ലെവൽ (97.979) തിട്ടപ്പെടുത്തി മണ്ണ് നീക്കം ചെയ്ത് വാസഗൃഹം നിർമാണത്തിന് വേണ്ടിയുള്ള പെർമിറ്റിനാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നതെന്നു ഫയലിൽ സമർപ്പിച്ചിട്ടുള്ള കോൺടൂർ സർവ്വേ ഡ്രോയിങ് പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. 5. ഫയലിൽ സമർപ്പിച്ചിട്ടുള്ള വാസഗൃഹ കെട്ടിട നിർമാണ ഡ്രോയിങ്ങും, കട്ടിങ് ഏരിയ ഡിവിഷൻ റിപ്പോർട്ടും പരിശോധിച്ചാൽ സാറിന്റെ / മാഡത്തിന് താഴെ പറയുന്ന വസ്തുതകളും വ്യക്തമാകുന്നതാണ്. - പുരയിടത്തിന്റെ നാല് അതിർത്തിയിൽ നിന്നും പലിക്കേണ്ട സെറ്റ് ബാക്ക് കൃത്യമായി പാലിക്കുകയും; - നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്ന മണ്ണിന്റെ ഏരിയ തിട്ടപ്പേടുത്തിയിരിക്കുന്നത് GOP No. 38/2003 dated 31 March 2023 ൽ പറയുന്ന പ്രകാരം നിർമിക്കാൻ ഉദ്ദേശിക്കുന്ന main house, guest house, servants room, drivers room, garage എന്നിങ്ങനെ 5 കെട്ടിടങ്ങളുടെ താഴത്തെ നിലയുടെ പ്ലിന്ത് ഏരിയ കണക്കിലെടുത്തും; - കെട്ടിടങ്ങൾക്ക് ചുറ്റും ആവശ്യമായ തുറസ്സായ സ്ഥലം കൊടുത്തുകൊണ്ടും; - സുരക്ഷ നടപ്പിലാക്കുന്നതിന് വേണ്ടി കെട്ടിടങ്ങൾ തമ്മിൽ മിനിമം 5 മീറ്റർ വരെ സെറ്റ് ബാക്ക് ഏരിയ കണക്കിലെടുത്തും; - ടി ഫയലിലെ ഡ്രോയിങ് പ്രകാരമുള്ള വാസഗൃഹ നിർമാണത്തിന് അനിവാര്യവുമായ ഏരിയയിൽ നിന്ന് മാത്രമാണ് മണ്ണ് നീക്കം ചെയ്യുന്നതെന്നും; പഞ്ചായത്തിൽ നിന്നും ഡിസംബർ 11, 2024 ന് അയച്ച 400445/BPRL01/GPO/2024/5056(3) നമ്പർ നോട്ടീസിലെ നിർദേശ പ്രകാരം കട്ടിങ് ഏരിയ 8674.75 m3 ൽ നിന്നും പരമാവധി കുറച്ച് 8269.54 m3 ആക്കുകയും; ടി പുരയിടത്തിൽ നിന്നും പുറത്തേക്കു കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന മണ്ണിന്റെ അളവ് 8674.75 m3 ൽ നിന്നും പരമാവധി കുറച്ച് 7876.00 m3 ആക്കുകയും ചെയ്തിട്ടുണ്ടെന്നു ഡ്രോയിങ്ങിൽ കാണിച്ചിരിക്കുന്ന കട്ടിങ് ഏരിയ ഡിവിഷൻ റിപ്പോർട്ടും, വോള്യും റിപ്പോർട്ടും പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. - മാത്രവുമല്ല കെ. പി. ബി. ആർ. ചട്ടങ്ങൾ എല്ലാം തന്നെ പാലിച്ചുകൊണ്ടുള്ള ഭൂവികസനത്തിനും കെട്ടിട നിർമാണത്തിനും വേണ്ടിയുള്ള ഡ്രോയിങ്ങുകളുമാണ് സമർപ്പിച്ചിട്ടുള്ളത്. ഇതെല്ലാം തന്നെ ഫെബ്രുവരി 10, 2025 ന് ഞാൻ പഞ്ചായത്തിൽ സമർപ്പിച്ച മറുപടി കത്തിലും പറഞ്ഞിട്ടുമുണ്ട് എന്ന് സാറിന്റെ / മാഡത്തിന്റെ പ്രത്യേക ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു. ആയതിനാൽ ഭൂവികസനത്തിനും കെട്ടിട നിർമാണത്തിനും വേണ്ടിയുള്ള പെർമിറ്റിനായുള്ള അപേക്ഷ നമ്പർ 400445/BPRL01/GPO/2024/5056 ൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും നിർമാണത്തിന് ആവശ്യമായ പെർമിറ്റ് അനുവദിക്കണമെന്നും ഫയൽ ജീയോളജി ഡിപ്പാർട്മെന്റിലേക്ക് റെഫർ ചെയ്തു തരണമെന്നും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by ALP5 Sub District
Updated by SREELAKSHMI G, INTERNAL VIGILANCE OFFICER
At Meeting No. 50
Updated on 2025-03-01 15:25:48
നിലവില്‍ സമര്‍പ്പിച്ച പ്ലാനില്‍ പുറമ്പോക്ക് ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ അതിര്‍ത്തി തിട്ടപെടുത്തുന്നതിന് നിര്‍ദേശിച്ചു. മണ്ണെടുപ്പ് സംബന്ധിച്ച് ഉപസമിതി പരിശോധിക്കുന്നതിന് തീരുമാനിച്ചു