LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Bindhu Roy Olikkan House Mutholi Panthathala Kottayam
Brief Description on Grievance:
Building Permit-Reg
Receipt Number Received from Local Body:
Escalated made by KTM4 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 47
Updated on 2025-03-22 14:33:10
മുത്തോലി ഗ്രാമ പഞ്ചായത്തിൽ ശ്രീമതി ബിന്ദു റോയ് ഓലിക്കൽ കരൂർ പി ഓ എന്നയാൾ കെട്ടിട നിർമ്മാണ അനുമതിയ്ക്കായി അപേക്ഷ സമർപ്പിച്ചിരുന്നു . ആയതു പ്രകാരം 213/11 സർവ്വേ നമ്പറിൽപെട്ട 320 സ്ക്വ. മീ സ്ഥലത്തു 72.37 M2 വിസ്തീർണത്തിൽ കെട്ടിടം പണിയുന്നതിനാണു പെർമിറ്റ് അനുവദിച്ചിരുന്നത് . എന്നാൽ ടിയാൻ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു നമ്പറിനായി അപേക്ഷ സമർപ്പിച്ചപ്പോൾ എൻജിനീയറിങ് വിഭാഗം ഓവർസിയർ അന്വേഷണം നടത്തിയതിൽ 72.37 M2 ൽ നിന്നും അധികമായി 188.27 M2 വിസ്തീർണത്തിലാണ് പണി പൂർത്തീകരിച്ചത് എന്നും പെർമിറ്റിനേക്കാൾ അധികരിച്ച 115.09M2 ഡിമാൻഡ് നൽകുകയും ടിയാൻ 5795/- രൂപ ക്രമ വൽക്കരണ ഫീസ് ഒടുക്കിയിട്ടുള്ളതുമാണ്. തുടർന്ന് കെട്ടിടത്തിന് നമ്പർ നൽകുന്നതിനായി നടത്തിയ ഫീൽഡ് തല അന്വേഷണത്തിലും രേഖകൾ പരിശോധിച്ചതിലും 213/11 സർവ്വേ നമ്പറിൽ നിർമ്മാണ പ്രവർത്തനം നടത്തിയ വാസ്തുവിന്റെ മൂന്നു വശങ്ങൾ തോട് പുറമ്പോക്കും ഒരു വശം PWD റോഡുമാണെന്നും ടി വസ്തുവിന്റെ അതിരുകൾ വ്യക്തമല്ലാത്തതിനാൽ പുറമ്പോക്കു കൈയേറിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി വാർഡ് ചുമതലയുള്ള ക്ലാർക്ക് റിപ്പോർട്ട് നല്കിയിട്ടുണ്ട്. ഇത് പരാക്രമം ഓവർസിയർ നടത്തിയ പുനഃ പരിശോധനയിൽ പെർമിറ്റ് പ്രകാരമുള്ള അതിരളവിനേക്കാളും കൂടുതൽ ഏരിയ തോടിനോട് ചേർന്ന് അപേക്ഷകന് കോമ്പൗണ്ട് വാൾ കെട്ടി സംരക്ഷിച്ചിരിക്കുന്നതായി ബോധ്യപ്പെട്ടു എന്നും നിലവിലെ തോടിൻറെ വീതിയും നിലവിലെ അതിരളവുകളിലും വ്യക്തത വരുത്തുന്നതിനായി സർവ്വേ സ്കെച്ച് ലഭ്യമാക്കേണ്ടതായിട്ടുണ്ട് എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ഥല പരിശോധനയിൽ അപേക്ഷകന് കെട്ടിയ കോമ്പൗണ്ട് വാളിനുള്ളിൽ ഒരു പൊതു കിണർ ഉള്ളതായി ബോധ്യപ്പെട്ടു എന്നും ടി സ്ഥലം പുറമ്പോക്കു ആണ് എന്നും ബോധ്യപ്പെട്ടു. പുറമ്പോക്കു കയ്യേറ്റം ശ്രദ്ധയിൽ പെട്ടതിനാൽ അതിരുകൾ നിര്ണയിക്കുന്നതിനോ സ്റ്റ്ബാക്ക് ഉറപ്പാക്കി നിയമാനുസൃത നമ്പർ അനുവദിക്കുന്നതിനോ സാധിക്കില്ല എന്ന് സെക്രട്ടറി റിപ്പോർട്ട് നൽകിയിട്ടുണ്ട് . മേൽ പരാതി അന്വേഷണം നടത്തുന്നതിനായി മുത്തോലി പഞ്ചായത്തിൽ പോകുകയും ശ്രീമതി ബിന്ദു റോയിയുടെ സൈറ്റ് പരിശോധിക്കുകയും ചെയ്തതിൽ നിന്നും സെക്രട്ടറി പറഞ്ഞ വസ്തുതകൾ ശരിയാണ് എന്ന് ബോധ്യപ്പെട്ടു. എന്നാൽ അളവുകൾ മാറിയതിനാൽ അതിരുകൾ തിട്ടപ്പെടുത്താൻ സാധിക്കുന്നില്ല . അതിരുകൾ തിട്ടപ്പെടുത്തുന്നതിനു താലൂക് സർവെയറുടെ സ്കെച്ച് ആവശ്യമുണ്ട് എന്നാൽ പെർമിറ്റ് നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്.ആയതിനാൽ നിലവിൽ കിണർ ഉൾപ്പെടുന്ന പുറമ്പോക്കു ഭാഗം പൊളിച്ചു മാറ്റിയാൽ നമ്പർ അനുവദിക്കുവാൻ സാധിക്കുമോ എന്നത് പരിശോധിക്കുന്നതിനായി പരാതി ജില്ലാ അദാലത്തിലേക്കു എസ്കലേറ്റു ചെയ്യുന്നു.