LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
2/2374A Thejas Near Gandhi Ashram Malaparamba Kozhikode - 673009 Kerala
Brief Description on Grievance:
As per the Adalat for grievance in connection with road widening of Vellimadukunnu - Manachira Road road conducted on 7/09/2024 under docket Number - BPKZDC0171000399, Kozhikode Corporation has not recieved any order from the Adalat
Receipt Number Received from Local Body:
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 44
Updated on 2025-03-21 19:36:52
കോഴിക്കോട് കോര്പ്പറേഷന് ഇലക്ട്രറല്‍ വാര്‍ഡ് 12 ല്‍ ദേശോദ്ധാരണി വായനശാലയ്ക്ക് എതിര് വശത്ത് ശ്രീ.ധര്മ്മരാജന് എന്നവര്‍ അനുമതി ലഭിച്ചതില്‍ നിന്നും വ്യത്യസ്ഥമായി നിര്‍മ്മാണം നടത്തിയതിനാല്‍ 15/05/2023 തിയ്യതിയില്‍ സ്റ്റോപ്പ് മെമ്മോയും, 27/06/2023 തിയ്യതി കേരളാ മുന്‍സിപ്പല്‍ ആക്ട് 406(2) പ്രകാരം കെട്ടിടം പൊളിച്ച് നീക്കുന്നതിന് താല്‍ക്കാലിക ഉത്തരവും സെക്ഷന്‍ 242 പ്രകാരം കെട്ടിടം UA വിഭാഗത്തില്‍പ്പെടുത്തി നികുതി ചുമത്തിയിട്ടുള്ളതുമാണെന്ന് നഗരസഭ എക്സിക്യൂട്ടൂവ് എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപേക്ഷകന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ബഹു.ട്രിബ്യൂണല്‍ മുമ്പാകെ കേസ്സ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബഹു. ട്രിബ്യൂണലിന്റെ 10/10/2024 ലെ ഉത്തരവ് പ്രകാരം ഇരു കക്ഷികളെ നേരില്‍ കേള്‍ക്കുന്നതിനും കേരളാ മുന്‍സിപ്പാലിറ്റി ആക്ട് 406(1) (2) പ്രകാരം നടപടി സ്വീകരിക്കുന്നതിനും ഉത്തരവായതായും അറിയിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ 25/01/2025 തിയ്യതി Reigate greens flat owners നെയും 12/02/2025 തിയ്യതി ശ്രീ.ധര്മ്മരാജന് എന്നവരെയും നേരില്‍ കേള്‍ക്കുകയും ചെയ്തതായും, ശ്രീ.ധര്മ്മരാജന് നല്കിയ മൊഴിയില്‍ ടിയാന് നടത്തിയ ചട്ടലംഘനങ്ങളെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും നല്കിയ പെര്‍മിറ്റില്‍ നിന്നും വ്യതിചലിച്ച് നിര്‍മ്മാണം നടത്തിയിട്ടുണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് തയ്യാറാണെന്നും അറിയിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ നാളിതു വരെ ചട്ട ലംഘനങ്ങള്‍ പരിഹരിച്ചിട്ടില്ലെന്നും അറിയിച്ചു. നിര്‍മ്മാണം KMBR ചട്ടം 4(2),23,26 എന്നിവയുടെ ലംഘനം ഉള്ളതാണെന്നും പരിഹരിക്കാന്‍ സാധ്യമല്ലാത്ത വിധത്തിലാണ് നിര്‍മ്മാണം എന്നുമുള്ള PWO റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും ഇരു കക്ഷികളെയും നേരില്‍ കേട്ടതിന്റെ അടിസ്ഥാനത്തിലും 27/02/2025 തിയ്യതിയിലെ കോര്പ്പറേഷന് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം കെട്ടിടത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനും കേരളാ മുന്‍സിപ്പാലിറ്റി ആക്ട് പ്രകാരം കെട്ടിടം പൊളിച്ച് നീക്കുന്നതിന് സ്ഥിരീകരണ ഉത്തരവ് നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് നഗരസഭ അറിയിച്ചു. അനുവദിച്ച പ്ലാനില്‍ നിന്നും വ്യതിചലിച്ചും, കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെയുമാണ് നിര്‍മ്മാണം എന്നതിനാല്‍ അപേക്ഷ പരിഗണിക്കാവുന്നതല്ലെന്ന് തീരുമാനിച്ചു.