LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Suhara Manzil, Muzhapilangad
Brief Description on Grievance:
കെട്ടിടം ക്രമവൽക്കരിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by രത്നാകരൻ വി വി, Internal Vigilance Officer
At Meeting No. 49
Updated on 2025-02-18 11:56:00
തീരുമാനം: 13/2025 കടമ്പൂര് ഗ്രാമപഞ്ചായത്തിലെ കെ.പി. 9/ 341, 342, 343, 344 കെട്ടിടത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ക്രമവല്ക്കരണക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ശ്രീമതി. സി.കെ. ആയിഷ, മുഴപ്പിലങ്ങാട് എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. സൈറ്റ് പരിശോധിച്ചതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.
Escalated made by KNR3 Sub District
Updated by രത്നാകരൻ വി വി, Internal Vigilance Officer
At Meeting No. 50
Updated on 2025-02-18 14:21:53
തീരുമാനം : 10/2025 ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ചെമ്പിലോട് വില്ലേജ് റി.സ.19/118 ല്‍ 192.16 ച.മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ വാസഗൃഹം നിര്‍മ്മിക്കുന്നതിന് ശ്രീമതി. മുബ്സീന. പി, ചെമ്പിലോട്, മൗവ്വഞ്ചേരി (പി.ഒ) എന്നവര്‍ക്ക് 30/06/2020 നു അനുമതി നല്‍കിയിരുന്നു. 197.06 ച.മീ. വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കുതന്നതിനായി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ചതില്‍, വിജ്ഞാപനം ചെയ്യപ്പെട്ട കോമത്ത് കുന്നുമ്പ്രം-കോവില്‍ റോഡിന്റെ റോഡില്‍ നിന്നും കെ.പി.ബി.ആര്. ചട്ടം 23(1) പ്രകാരം 3 മീറ്റര്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് 13/01/2025 നു അപേക്ഷകയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഉപജില്ലാ അദാലത്ത് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ അപേക്ഷകയുടെ സാന്നിധ്യത്തില്‍ ബാലന്.പി, ഇന്റേണല്‍ വിജിലന്‍സ് ആഫീസര്‍, രാജീവന്.യു.വി., അസി. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്, സന്മജിഷ്ണുദാസ്, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍, കണ്ണൂര്‍, സുകൃത,ഓവര്‍സിയര്‍, സജീവന്.പി.വി, സീനിയര്‍ ക്ലാര്‍ക്ക് എന്നിവര്‍ സൈറ്റ് പരിശോധിക്കുകയുണ്ടായി. വിജ്ഞാപനം ചെയ്യപ്പെട്ട കോമത്ത് കുന്നുമ്പ്രം-കോവില്‍ റോഡിന്റെ വീതി പഞ്ചായത്ത് ആസ്തി രജിസ്റ്റര്‍ പ്രകാരം 3.30 മീറ്ററാണ്. നിര്‍ദ്ദിഷ്ട വീടിന്റെ മുന്‍വശത്ത് റോഡിന് നിലവില്‍ 4.20മീറ്റര്‍, 5.10 മീറ്റര്‍ എന്നിങ്ങനെ വീതിയുണ്ട്. ആധാരപ്രകാരം പ്ലോട്ടിന്റെ തെക്ക് വശം 15 മീറ്ററാണെങ്കിലും സൈറ്റില്‍ തെക്ക് വശത്ത് നിലവില്‍ 14.50 മീറ്ററാണുള്ളത്. നിര്‍ദ്ദിഷ്ട വാസഗൃഹത്തില്‍ നിന്നും റോഡിലേക്ക് 2.80 മീറ്റര്‍, 2.75 മീറ്റര്‍ എന്നിങ്ങനെ ലഭ്യമാണ്. പ്ലോട്ടില്‍ നിന്നും ഏകദേശം 50 സെ.മീറ്ററോളം സ്ഥലം റോഡിലേക്ക് പോയതായി അപേക്ഷക അറിയിച്ചു. കെ.പി.ബി.ആര്. ചട്ടം 23 (1) പ്രകാരം 3 മീറ്റര്‍ തുറന്ന സ്ഥലം ടി. ഭാഗത്ത് ആവശ്യമാണ്. നിലവില്‍ 20 - 25 സെ.മീറ്ററിന്റെ കുറവാണുള്ളത്. മേല്‍ സാഹചര്യത്തില്‍ ശ്രീമതി. മുബ്സീന. പി. യുടെ അപേക്ഷ ജില്ലാതല അദാലത്ത് സമിതിയുടെ പരിഗണനക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 36
Updated on 2025-03-14 10:35:40
പരാതി എസ്കലേറ്റ് ചെയ്യുന്ന അവസരത്തിൽ തെറ്റായി മറ്റൊരു പരാതിയിലെ തീരുമാനം രേഖപ്പെടുത്തി അപ്ലോഡ് ചെയ്ത് പോയതിനാൽ വിവരം ബന്ധപ്പെട്ട ഐ വി ഒ വിൻ്റെ ശ്രദ്ധയിൽപ്പെടുത്തി BPKNR31139000045 നമ്പറായി ഇതേ പരാതി ശരിയായ തീരുമാനം രേഖപ്പെടുത്തി അപ്ലോഡ് ചെയ്യുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. BPKNR31139000045 നമ്പർ അപേക്ഷയുടെ തീരുമാനം - കടമ്പൂര് ഗ്രാമപഞ്ചായത്തില്‍ തന്റെ ഉടമസ്ഥതയിലുള്ള കെ.പി. 9/341, 342, 343, 344 നമ്പര്‍ കെട്ടിടത്തില്‍ ലൈസന്‍സ് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശ്രീമതി. ചീക്കിലോടന്‍ കൂവേരി ആയിഷ, മുഴപ്പിലങ്ങാട് എന്നവര്‍ സമർപ്പിച്ച അപേക്ഷയാണ് ഉപജില്ലാ അദാലത്ത് സമിതി ജില്ലാ അദാലത്ത് സമിതി മുമ്പാകെ എസ്കലേറ്റ് ചെയ്ത് നല്‍കിയിട്ടുള്ളത് പരാതി എസ്കലേറ്റ് ചെയ്യുന്നതിന്നതിനായി ഉപജില്ല അദാലത്ത് സമിതി കൈക്കൊണ്ട തീരുമാനത്തിൽ താഴെ പറയുന്ന പ്രകാരം വ്യക്തമാക്കിയിട്ടുള്ളതായി അദാലത്ത് സമിതി വിലയിരുത്തി. “ശ്രീമതി. ചീക്കിലോടന്‍ ആയിഷ, മുഴപ്പിലങ്ങാട് എന്നവരുടെ ഉടമസ്ഥതയിലുള്ള കടമ്പൂര് ഗ്രാമപഞ്ചായത്തിലെ കെ.പി.9/341, 342, 343, 344 നമ്പര്‍ കെട്ടിടങ്ങള്‍ക്ക് 06.09.2024 ല്‍ സെക്രട്ടറി അനുവദിച്ച സാക്ഷ്യപത്രം പ്രകാരം 111 വര്‍ഷത്തെ കാലപ്പഴക്കമുണ്ട്. അസസ്മെന്റ് പ്രകാരം മേല്‍ക്കൂര ഓട് മേഞ്ഞതാണ്. കെട്ടിടത്തിന്റെ താഴത്തെ നിലക്ക് 28 ച.മീറ്ററും ഒന്നാം നിലക്ക് 28 ച.മീറ്ററും കൂടി 56 ച.മീറ്റര്‍ വിസ്തീര്‍ണ്ണമാണ് അസസ്മെന്റ് രജിസ്റ്റര്‍ (സഞ്ചയ) പ്രകാരമുള്ളത്. 1988 ലെ അസസ്മെന്റ് രജിസ്റ്റര്‍ പ്രകാരം മേല്‍ക്കൂര ഓട് മേഞ്ഞ ഇരുനില കെട്ടിടത്തിന്റെ നമ്പരുകള്‍ കെ.പി. 9/228, 229, 230, 231 എന്നിവയാണ്.” “നൂറിലേറെ വര്‍ഷത്തെ പഴക്കമുള്ള കെട്ടിടത്തില്‍ മാറ്റം വരുത്തുന്നതിന് പഞ്ചായത്തിന്റെ അനുമതി വാങ്ങിയിട്ടില്ല. നിലവില്‍ പ്രവൃത്തി മിക്കവാറും പൂര്‍ത്തിയായിട്ടുണ്ട്. 05. 10. 2024 തീയതില്‍ സമര്‍പ്പിക്കപ്പെട്ട പ്ലാന്‍ പ്രകാരം കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം 76.70 ച.മീറ്ററാണ്. അസസ്മെന്റ് രജിസ്റ്റര്‍ പ്രകാരമുള്ള വിസ്തീണ്ണം 56 ച.മീറ്ററാണ്. 20.20 ച.മീറ്റര്‍ വിസ്തീര്‍ണ്ണം ക്രമവല്‍ക്കരിക്കുന്നതിനു കൂടിയാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.” “കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോര്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയിട്ടുള്ളതിനാല്‍ കെട്ടിടം ക്രമവല്‍ക്കരിക്കാന്‍ സാധ്യമല്ലെന്ന് കാണിച്ച് 27.12.2024 നു അപേക്ഷകക്ക് കത്ത് നല്‍കിയിട്ടുണ്ട്” “സൈറ്റില്‍ നിലവിലുള്ള കെട്ടിടവും കെട്ടിടത്തിന്റെ പഴയ ഫോട്ടോ പരിശോധിച്ചതില്‍ നിന്നും സമീപത്തുള്ള കടക്കാരോട് അന്വേഷിച്ചതില്‍ നിന്നും പഴയ തറയും പാര്‍ശ്വഭിത്തിയും നിലനിര്‍ത്തിക്കൊണ്ട് താഴത്തെ നിലയുടെയും ഒന്നാം നിലയുടെയും മേല്‍ക്കൂര കോണ്‍ക്രീറ്റ് സ്ലാബാക്കി പരിവര്‍ത്തനം ചെയ്തിട്ടുള്ളതായും ആയതിനായി കോണ്‍ക്രീറ്റ് പില്ലറുകളും ബീമുകളും നിര്‍മ്മിച്ചതായും മനസ്സിലാക്കാന്‍ സാധിച്ചു.” ഇൻ്റേണൽ വിജിലൻസ് ഓഫീസറായ ശ്രീ ബാലൻ, കടമ്പൂർ ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീമതി ധന്യ ഇ.പി, ഹെഡ്ക്ലാർക്ക് ശ്രീമതി അനുസുജ ടി പരാതിക്കാരിയായ ശ്രീമതി ചിക്കിലോടൻ കൂവേരി ആയിഷ എന്നവർ അദാലത്ത് സമിതി യോഗത്തിൽ ഹാജരായി വസ്തുതകൾ വിശദീകരിച്ചു. ബന്ധപ്പെട്ട കക്ഷികളെ നേരിൽ കേട്ടതിൽ നിന്നും ശ്രീമതി ചിക്കിലോടൻ കൂവേരി ആയിഷ എന്നവരുടെ ഉടമസ്ഥതയിലുള്ള കടമ്പൂര് ഗ്രാമ പഞ്ചായത്തിലെ കെ.പി.9/341, 342, 343, 344 നമ്പര്‍ പതിച്ച കെട്ടിടങ്ങളുടെ താഴത്തെ നിലയുടെയും ഒന്നാം നിലയുടെയും മേല്‍ക്കൂര കോണ്‍ക്രീറ്റ് സ്ലാബാക്കി പരിവര്‍ത്തനം ചെയ്തിട്ടുള്ളതായും ആയതിനായി കോണ്‍ക്രീറ്റ് പില്ലറുകളും ബീമുകളും നിര്‍മ്മിച്ചതായും ബോധ്യപ്പെട്ടു. ഹാജരാക്കിയ ഫോട്ടോ ഗ്രാഫിൽ നിന്നും കെട്ടിടം പൂർണ്ണമായും പുതുക്കി പണിതതായി ബോധ്യപ്പെടുന്ന സാഹചര്യത്തിൽ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 72 ലെ വ്യവസ്ഥകൾ കെട്ടിടത്തിന് ബാധകമാക്കാവുന്നതല്ലെന്ന് അദാലത്ത് സമിതി വിലയിരുത്തി. മേൽ സാഹചര്യത്തിൽ പഞ്ചായത്തിൽ നിന്നും അനുമതി വാങ്ങാതെ നടത്തിയ കെട്ടിട നിർമ്മാണം കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം ക്രമവല്ക്കരിക്കാവുന്നതാണോ എന്ന് ലൈസൻസ്ഡ് ബിൽഡിങ്ങ് സൂപ്പർവൈസറുടെ സഹായത്തോടെ പരിശോധിച്ച് ഉചിതമായ തുടർ നടപടി സ്വീകരിക്കുന്നതിന്ന് പരാതിക്കാരിക്ക് നിർദ്ദേശം നല്കി അദാലത്ത് സമിതി തീരുമാനിച്ചു.