LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nikhil Joseph Thannikkal, Cherupuzha-670511
Brief Description on Grievance:
കെട്ടിടനമ്പറിനായുള്ള അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 54
Updated on 2025-02-10 14:21:30
വിശദമായ ഫീൽഡ് പരിശോധന ആവശ്യമാണ്.അടുത്ത യോഗത്തിലേക്ക് പരിഗണിക്കുന്നതിന് തീരുമാനിച്ചു
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 55
Updated on 2025-02-28 15:17:01
ചെറുപുഴ ഗ്രാമ പഞ്ചായത്തിനെതിരെ ശ്രീ.നിഖിൽ ജോസഫ് എന്നവരുടെ പരാതി ഉള്ളടക്കം ശ്രീ.നിഖിൽ ജോസഫ് എന്നവർ ചെറുപുഴ ഗ്രാമ പഞ്ചായത്തിൽ ഒരു Commercial cum Residential കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ച് Occupancy ലഭിക്കുന്നതിനായി അപേക്ഷിച്ചിട്ടുള്ളതാണെന്നും പ്രസ്തുത കെട്ടിടത്തിന്റെ പിറകുവശത്ത് 7 സെ.മി. കുറവാണെന്ന കാരണത്താൽ Occupancy ലഭിക്കുന്നില്ല എന്നതാണ് പരാതി. ചെറുപുഴ ഗ്രാമ പഞ്ചായത്തിലെ ഫയൽ പരിശോധിച്ചതിൽ 9107/2023 നമ്പറായി 23-11-2023 തീയ്യതിയിൽ ഗ്രാമ പഞ്ചായത്തിൽ അപേക്ഷ ലഭിച്ചിട്ടുള്ളതായും 02-12-2023 തീയ്യതിയിൽ കെട്ടിടനിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ set back, floor height, എന്നിവ കണക്കാക്കുവാൻ സാധിക്കുന്നില്ലെന്നും അസി.എഞ്ചിനീയർ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തീകരിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് അപേക്ഷകനെ അറിയിച്ചതായി കണുന്നു. തുടർന്ന് 11-03-2024 അപേക്ഷ പുനർസമർപ്പിക്കുകയും പരിശോധന നടത്തി 12 അപാകതകൾ പരിഹരിക്കുന്നതിനായി അപേക്ഷകനെ അറിയിച്ചിട്ടുള്ളതാണ്. 18/09/2024 ൽ അപാകത പരിഹരിച്ച് അപേക്ഷകൻ പുനസമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അസി.എഞ്ചിനീയർ സൈറ്റ് പരിശോധിക്കുകയും side yard നിലവിൽ 53 സെ.മി. മാത്രമാണ് ലഭിക്കുന്നതെന്നും പ്ലാനിൽ വിനിയോഗ ഗണം വ്യക്തമാക്കിയിട്ടില്ല എന്നും ആകയാൽ ആയത് പരിഹരിച്ച് അപേക്ഷ പുനർസമർപ്പിക്കുന്നതിന് പരാതിക്കാരനെ അറിയിച്ചിട്ടുള്ളതായും കാണുന്നു. പരാതി സ്ഥലം പരാതിക്കാരന്റേയും ചെറുപുഴ ഗ്രാമ പഞ്ചായത്തിലെ അസി.എഞ്ചിനീയർ,സെക്ഷൻ ക്ലാർക്ക് എന്നിവരുടേയും സാന്നിദ്ധ്യത്തിൽ പരിശോധിച്ചു. വയക്കര വില്ലേജിൽപ്പെട്ട റി.സ. നം-72/131,72/133 ൽ പ്പെട്ട 120 M2 സ്ഥലത്താണ് 165.06 M2 Builtup ഏരിയ ഉള്ള നിർമ്മാണം നടത്തിയിരിക്കുന്നത്. കേരളാ പഞ്ചായത്ത് രാജ് കെട്ടിടനിമ്മാണ ചട്ടങ്ങൾ -2019 ചട്ടം.50ആണ് 125ച.മീ. കവിയാത്ത വിസ്തീർണ്ണമുള്ള സ്ഥലങ്ങളിൽ A1 താമസ ആവശ്യത്തിനോ F കച്ചവട ആവശ്യത്തിനോ അല്ലെങ്കിൽ രണ്ടിന്റേയും സംയോജിത വിനിയോഗ ഗണത്തിന്റെ കീഴിലുള്ള കെട്ടിട നിർമ്മാണത്തിന് ബാധകമാകുന്നത്. ചട്ടം50(3) പ്രകാരം FSI,Coverage,Access width, Off street parking തുടങ്ങിയ വ്യവസ്ഥകൾ ബാധകമാകുന്നതല്ല. ചട്ടം.26(4),Table 4A പ്രകാരമുള്ള അകത്തും പുറത്തുമുള്ള തുറസ്സായ സ്ഥലങ്ങൾ ബാധകമാണ്.ആയത് പ്രകാരം പ്രസ്തുത കെട്ടിടത്തിന് ശരാശരി തുറസ്സായ അളവുകൾ താഴെ പറയും പ്രകാരം ആവശ്യമാണ്. Front yard- ശരാശരി 1.8മീ. (ചുരുങ്ങിയത് 1.2 മീ) Rear yard- ശരാശരി 1 മീ. (ചുരുങ്ങിയത് 0.5 മീ) വശങ്ങൾ-ചുരുങ്ങിയത് 0.6 മീ. തുറന്ന സ്ഥലം ലഭ്യമാക്കേണ്ടതാണ്. പരിശോധിച്ചതിൽ കെട്ടടത്തിന്റെ side yard ൽ ഒരു ഭാഗത്ത് 60 cm ആവശ്യമായ സ്ഥലത്ത് 53 cm മാത്രമാണ് ലഭ്യമാകുന്നത്. പ്രസ്തുത വശത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പുറത്തേക്കുള്ള കുറക്കലുകൾ ഉള്ളതായി കാണുന്നു. തീരുമാനം 120 ച.മി സ്ഥല വിസ്തൃതിയുള്ള സ്ഥലത്ത് 165.06 M2 built up ഏരിയയുള്ള കെട്ടിട നിർമ്മാണമാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഈ കെട്ടിട നിർമ്മാണം ചെറിയ പ്ലോട്ടുകളിൽ ഉൾപ്പെടുത്താവുന്ന നിർമ്മാണമാണ്. ചട്ടം26(4) പട്ടിക 4A പ്രകാരം പാലിക്കേണ്ട side yard ലെ 60 സെ.മീ. തുറന്ന സ്ഥലം കെട്ടിടത്തിന് ലഭ്യമാകുന്നില്ല. 53 സെ.മീ.മാത്രമാണ് കുറഞ്ഞ ഭാഗത്ത് ലഭ്യമാകുന്നത്. പ്രസ്തുത സാഹചര്യത്തിൽ നിർമ്മാണത്തിന് ഒക്ക്യുപ്പെൻസി അനുവദിക്കാത്ത സെക്രട്ടറിയുടെ നടപടിയിൽ വീഴ്ച കാണുന്നില്ല. എന്നാൽ 2019 ലെ കേരളാ പഞ്ചായത്ത് രാജ് കെട്ടിട നിമ്മാണ ചട്ടങ്ങൾ ചട്ടം 26(4) വ്യവസ്ഥ പ്രകാരം ഇങ്ങിനെ വ്യക്തമാക്കിയിട്ടുള്ളതാണ്.Table 4 ലേയും 4A യിലേയും കോളം 2 ലും 3 ലും പരാമർശിച്ചിട്ടുള്ള ഒരു കെട്ടിടത്തിന്റെ മുൻവശത്തേ അങ്കണം ഒഴികെയുള്ള ഏതെങ്കിലും അങ്കണം ആ വശത്ത് തുറക്കലുകൾ ഒന്നും ഇല്ലെങ്കിൽ 50 സെ.മി. വരെ കുറക്കാവുന്നതാണ്. മേൽ വ്യവസ്ഥ ഈ കെട്ടിടത്തിന് ബാധകമാകണമെങ്കിൽ 60 സെ.മീ. ലഭ്യമല്ലാത്ത വശത്ത് നിലവിൽ 53 cm ലഭ്യമാകുന്ന സാഹചര്യത്തിൽ ആ വശത്തെ നിലവിൽ നിർമ്മിച്ചിരിക്കുന്ന എല്ലാ തുറക്കലുകളും ഒഴിവാക്കുകയാണെങ്കിൽ കെട്ടിടത്തിന് ഒക്യുപെൻസി അനുവദിക്കാവുന്നതാണെന്ന് കാണുന്നു. ആകയാൽ പ്രസ്തുത വശത്തെ തുറക്കലുകൾ പൂർണ്ണമായും ഒഴിവാക്കി പ്ലാനിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി അപേക്ഷ പുന:സമർപ്പിക്കുന്നതിന് പരാതിക്കാരനോട് നിർദ്ദേശിക്കുന്നു. ഇങ്ങിനെ പ്രസ്തുത വശത്തെ തുറക്കലുകൾ ഒഴിവാക്കി പ്ലാനിൽ ആവശ്യമായ ഭേദഗതി വരുത്തി അപേക്ഷ സമർപ്പിക്കുന്ന മുറക്ക് ആയത് പരിഗണിച്ച് ഒക്യുപെൻസി അനുവദിക്കുന്നതിന് പരിഗണിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 56
Updated on 2025-03-25 13:37:51
further rectified application to be submitted by applicant