LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Cheriya Veetil P O Muzhappilangad Kannur
Brief Description on Grievance:
ബിൽഡിംഗ് പെർമിറ്റിനായുള്ള അപേക്ഷ
Receipt Number Received from Local Body:
Escalated made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 35
Updated on 2025-03-06 14:18:08
കേരള സർക്കാറിന്റെ Mission 1000 പദ്ധതിയിൽ അംഗീകാരം ലഭിച്ച Unycare Products എന്ന സ്ഥാപനത്തിൻെറ വിപുലീകരണത്തിനായി 01/02/2023 തീയ്യതിയിൽ BA/1007/3432/2023 നമ്പറായി ബിൽഡിംഗ് പെർമിറ്റിനായി കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണലിൽ അപേക്ഷ സമർപ്പിച്ചിട്ടും പെർമിറ്റ് ലഭിച്ചില്ല എന്നതാണ് ശ്രീമതി വൽസല എ എന്നവരുടെ പരാതി. പരാതിക്കാരിയും നഗരസഭ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ പരാതിക്കാരി യോഗത്തിൽ വിശദീകരിച്ചു. ശ്രീമതി വൽസല എ എന്നവർ ഐബിപിഎംഎസ് മുഖേന സമർപ്പിച്ച അപേക്ഷ അപാകത വ്യക്തമാക്കി തിരിച്ചയച്ച് നല്കിയിരുന്നതായും അപാകത പരിഹരിച്ച് അപേക്ഷ പുനർസമർപ്പിക്കുകയുണ്ടായില്ലെന്നും കണ്ണൂർ നഗരസഭയെ പ്രതിനിധീകരിച്ച ഹാജരായ ഓവർസീയർ അറിയിച്ചു. പരാതിക്കാരി ചുമതലപ്പെടുത്തിയ ലൈസൻസ്ഡ് ബിൽഡിങ്ങ് സൂപ്പർവൈസറുമായി ഫോൺ മുഖേന സംസാരിച്ചതിൽ അപാകത പരിഹരിച്ച് അപേക്ഷ പുനർസമർപ്പിക്കുകയുണ്ടായില്ല എന്നറിയിക്കുകയുണ്ടായി. പരാതിക്കാരൻ ഹാജരാക്കിയ രേഖകളും പ്ലാനും പരിശോധിച്ചതിൽ കെട്ടിടം സ്ഥിതി ചെയ്യുന്നതും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിരുന്നതുമായ 11 ആർ 1 ച. മീറ്റർ സ്ഥലം ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കുകയുണ്ടായെങ്കിലും ആയതിൽ കെട്ടിടം സ്ഥിതിചെയ്യുന്ന 3 ആർ 68 ച., മീറ്റർ സ്ഥലം മാത്രമാണ് തരം മാറ്റി ഉത്തരവായിട്ടുള്ളതെന്ന് കാണുകയുണ്ടായി. തീരുമാനം - അപാകതകൾ പരിഹരിച്ച് അപേക്ഷ കണ്ണൂർ കോർപ്പറേഷൻ കാര്യാലയത്തിൽ പുനസമർപ്പിക്കുന്നതിന് അപേക്ഷകക്ക് നിർദ്ദേശം നല്കി അദാലത്ത് സമിതി തീരുമാനിച്ചു. കെട്ടിടം സ്ഥിതി ചെയ്യുന്ന / നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം മാത്രം തരം മാറ്റിയാൽ മതിയാകുമോ എന്നതിലും കെട്ടിടത്തിന് ആവശ്യമായി വരുന്ന തുറന്ന സ്ഥലം ( സെറ്റ് ബാക്കുകൾ) കെട്ടിടത്തിലേക്കുള്ള വഴി, അനുബന്ധമായിട്ടുള്ള പാർക്കിംഗ്, കവറേജ് ഏരിയ എന്നിവ ഉൾപ്പെട്ട വരുന്ന സ്ഥലവും തരം മാറ്റേണ്ടതുണ്ടോ എന്നതിലും വ്യക്തത വരുത്തുന്നതിലേക്കായി പരാതി സംസ്ഥാനതല അദാലത്ത് സമിതിക്ക് എസ്ക്കലേറ്റ് ചെയ്ത് നല്കുന്നതിനും അദാലത്ത് സമിതി തീരുമാനിച്ചു.