LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Premkumar BB Shivatheertham Malayadi Vinobanikethan Thiruvanathapuram
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 49
Updated on 2025-05-12 15:15:07
ശ്രീ. പ്രേംകുമാർ ന് പട്ടിക വർഗ്ഗ വികസന വകുപ്പ് 2016 ൽ അനുവദിച്ച ധനസഹായത്താൽ നിർമ്മിച്ച കെട്ടിടത്തിന് തൊളിക്കോട് ഗ്രാമപഞ്ചായത്തിൽ നിന്നും നമ്പർ അനുവദിച്ചിട്ടില്ലായെന്നതാണ് പരാതി. ടി അപേക്ഷയിന്മേൽ 4 അപാകതകൾ പരിഹരിക്കണമെന്ന് കാണിച്ച് സെക്രട്ടറി മറുപടി നൽകിയിട്ടുണ്ട്. ആയതിൽ രണ്ട് അപാകതകൾ കൂടി പരിഹരിക്കണമെന്നും വീണ്ടും അറിയിച്ചിട്ടുണ്ട്. പ്ലോട്ടിൻ്റെ കിഴക്ക് ഭാഗത്ത് രണ്ട് മീറ്ററിലധികം ഉയരമുള്ളതിനാൽ കെട്ടിട സുരക്ഷക്കായി സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനും അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കുന്ന സർവേ സ്കെച്ചിലെയും പ്ലാനിലെ അളവുകളിലും വ്യത്യാസമുള്ളതായും ആയതിൽ വ്യക്തത വരുത്തുന്നതിനും ആവശ്യപ്പെട്ടിരിക്കുന്നു. പരാതി സ്ഥലം നേരിട്ട് പരിശോധിച്ചതിൽ കെട്ടിടത്തിൻ്റെ കിഴക്ക് തെക്ക് ഭാഗങ്ങളിൽ രണ്ട് മീറ്ററോളം ഉയരമുണ്ട്. അവിടെ സംരക്ഷണ ഭിത്തി കെട്ടിയാൽ മാത്രമേ നമ്പർ അനുവദിക്കാൻ സാധിക്കുകയുള്ളൂവെന്ന പഞ്ചായത്ത് നിലപാട് ശരിയല്ല. പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെ ധനസഹായത്താൽ നിർമ്മിച്ച വീട്ടിന് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സംരക്ഷണഭിത്തികെട്ടുന്നതിന് ട്രൈബൽ വിഭാഗത്തിലുള്ള ഒരു വ്യക്തിക്ക് സാധിക്കുകയില്ല. മാത്രമല്ല, 2016 മുതൽ പരാതിക്കാരനും കുടുംബവും അവിടെ താമസിച്ചു വരുന്നു. തൻ്റെ പിതാവിന് ലഭിച്ച വനാവകാശ നിയമപ്രകാരമുള്ള ഭൂമിയിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പഞ്ചായത്ത് കെട്ടിട നമ്പർ അനുവദിക്കാത്തതിനാൽ Construction purpose ലുള്ള കറൻ്റ് താരിഫ് ലാണ് വൈദ്യുതി കണക്ഷൻ എടുത്തിട്ടുള്ളത്. ഇത് വലിയ ഭാരമാണ് പരാതിക്കാരന് ഉണ്ടാക്കുന്നത്. വീടിന് സമീപം ഉയർന്ന സ്ഥലമാണെങ്കിലും മഴവെള്ളത്തിൻ്റെ സുഗമമായ ഒഴുക്ക് സാധ്യമാണെന്ന് കാണുന്നു. ഈ കാരണത്താൽ നമ്പർ നിഷേധിക്കേണ്ട സാഹചര്യമില്ലായെന്ന് കാണുന്നു. കെട്ടിടത്തിൻ്റെ പ്ലോട്ടിലെയും സർവേ സ്കെച്ചിലെയും അളവുകളിലുള്ള വ്യത്യാസത്തിൽ വ്യക്തത വരുത്തുന്നതിനുള്ള നിർദ്ദേശം അപേക്ഷകന് നൽകി. ആയതിനുള്ള നടപടികൾ സ്വീകരിക്കുന്ന മുറക്ക് ശ്രീ പ്രേംകുമാർ.ബി.ബി യുടെ വാസഗൃഹത്തിന് നമ്പർ അനുവദിക്കുന്നതിന് തൊളിക്കോട് ഗ്രാമ പഞ്ചായത്ത് അസി. എഞ്ചിനീയർ, സെക്രട്ടറി എന്നിവർക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.