LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chairman, Pinarayi Industrial Co-Op Society Ltd. Pinaryi PO Kannur-670741
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 49
Updated on 2025-02-15 13:40:02
DOCKET NO: BPKNR 41146000044- എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് തീരുമാനം നമ്പര്‍ -82/02/2025- എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്. എരഞ്ഞോളി റിവര്‍സൈഡ് ബ്യൂട്ടിഫിക്കേഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കഫ്റ്റേ രിയക്ക് കെട്ടിട നമ്പർ അനുവദിക്കുന്നത് സംബന്ധിച്ച് എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് അധികൃതരെ നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും നാളിതുവരെ കെട്ടിട നമ്പർ അനുവദിച്ച് കിട്ടിയിട്ടില്ല എന്നും കെട്ടിട നമ്പർ അനുവദിക്കുവാൻ ആവശ്യമായ ഇടപെടൽ അങ്ങയുടെ ഓഫീസിൽനിന്നും ഉണ്ടാവണമെന്നുമുള്ള പിണറായി ഇന്റസ്ട്രീയൽ കോ-ഓപ്പ് സൊസൈറ്റി ലിമിറ്റഡ് ബഹു. നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ അവർകൾക്ക് സമർപ്പിച്ച അപേക്ഷ. സ്ഥിരം അദാലത്ത് സമിതി പരിശോധിച്ച് നടപടി സ്വീകരിക്കുക എന്ന നിർദ്ദേശത്തോടെ ബഹു. തദ്ദേശ സ്വയംഭരണവും എക്സൈസ്, പാർലിമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ.എം ബി രാജേഷ് അവർകൾ അദാലത്ത് പോർട്ടലിൽ ലഭ്യമാക്കിയത് അദാലത്ത് സമിതി പരിശോധിച്ചു. ടി പരാതിയുമായി ബന്ധപ്പെട്ട പിണറായി ഇന്റസ്ട്രീയൽ കോ-ഓപ്പ് സൊസൈറ്റി ലിമിറ്റഡ് പ്രതിനിധി ഗ്രാമ പഞ്ചായത്ത് സീനിയർ ക്ലര്‍ക്ക് , ഓവർസിയർ എന്നിവരെ നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങള്‍ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. ഫയൽ പരിശോധിച്ചതിൽ നിന്നും മേൽ പരാതിയിൽ സൂചിപ്പിച്ച കഫ്റ്റേ രിയക്ക് ബിൽഡിംഗ് നമ്പർ ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി സെക്രട്ടറി, ഡിടിപിസിയെ ചുമതലപ്പെടുത്തികൊണ്ട് 16/10/2023 തീയ്യതിയിലെ ഫയൽ C1 -3214/20189 പ്രകാരം ജില്ലാ കളക്ടർ & ചെയർമാൻ ഉത്തരവ് പുറപ്പെടുവിച്ചത് പ്രകാരം ഡിടിപിസി സെക്രട്ടറി 21/10/2023 ന് കെട്ടിട നമ്പർ അനുവദിക്കുന്നതിന് വേണ്ടി എരഞ്ഞോളി ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചതായി കാണുന്നു. ടി അപേക്ഷ സെക്രട്ടറി 01/11/2023ന് മെമ്പർ സെക്രട്ടറി, KCZMA ജില്ലാ തല കമ്മിറ്റി കണ്ണൂരിന് നിർമ്മാണം സിആർസെഡ് പരിധി ആയതിനാൽ മേൽ നിർമ്മാണവുമായി ബന്ധപ്പെട്ട് കെട്ടിട നമ്പർ അനുവദിക്കാവുന്നതാണോ എന്നതിൽ നിർദ്ദേശത്തിനായി സമർപ്പിക്കുകയും 28/11/2023ലെ LSGD/JD/KNR/6013/2023/PLG2 പ്രകാരം പ്രസ്തുത നിർമ്മാണം ഏകവാസഗൃങ്ങളുടെ ഗണത്തിൽ ഉൾപ്പെടാത്തതിനാൽ ടി ഫയൽ KCZMA സംസ്ഥാന സമിതിയുടെ പരിഗണനയ്ക്ക് നേരിട്ട് സമർപ്പിക്കുന്നതിന് വേണ്ടി തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് 05/12/2023ലെ 401065/BAIN03/GPO/2023/8006(8) പ്രകാരം സെക്രട്ടറി, KCZMA, തിരുവനന്തപുരത്തിന് ആയതിൽ വ്യക്തത വരുത്തതിന് വേണ്ടി സമർപ്പിക്കുകയും ടി വിവരം 20/12/2023ന് സെക്രട്ടറി ഡിടിപിസിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. KCZMAക്ക് സമർപ്പിച്ച അപേക്ഷയിൽ അനുബന്ധരേഖകള്‍ ഉൾപ്പെടുത്തിയതായി കാണുന്നില്ല എന്നും ആയതിനാൽ അപേക്ഷയും അനുബന്ധ രേഖകളും അടിയന്തിരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 05/01/2024ന് ഫയൽ നമ്പർ 3717/A2/2023/KCZMA പ്രകാരം മെമ്പർ സെക്രട്ടറി, KCZMA TVM സെക്രട്ടറി,എരഞ്ഞോളി ഗ്രാമ പഞ്ചായത്തിന് കത്ത് അയച്ചതായി കാണുന്നു. ടി വിവരം 02/02/2024 ന് സെക്രട്ടറി, എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഡിടിപിസി സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. തുടർന്ന് രേഖകൾ ഹാജരാക്കാത്തതിനാൽ ആയത് ഹാജരാക്കുന്നതിന് വേണ്ടി 07/05/2024 ന് സെക്രട്ടറി ഡി ടി പി സിക്ക് വീണ്ടും കത്ത് നൽകിയതായി കാണുന്നു. തുടർന്ന് 23/09/2024ന് DTPC KN/54/2024-C1കത്ത് പ്രകാരം കഫ്റ്റേ്രിയക്ക് CRZ ക്ലീയറൻസ് ലഭ്യമാക്കുന്നതിനുള്ള ഡോക്യുമെന്റ് എക്സിക്യൂട്ടീവ് ഏജൻസിയായ സെക്രട്ടറി, പിണറായി ഇന്റസ്ട്രീയൽ കോ-ഓപ്പ് സൊസൈറ്റി ലിമിറ്റഡില്‍ നിന്നും ലഭിച്ചത് ആവശ്യമായ നടപടികൾക്കായി സെക്രട്ടറി ഡിടിപിസി എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിച്ചതായി കാണുന്നു. മേൽ ലഭ്യമാക്കിയ രേഖകൾ പരിശോധിച്ചതിൽ അപേക്ഷയോടൊപ്പം ഭൂമിയുമായി ബന്ധപ്പെട്ട ഡോക്യുമെന്റ്സ് സമർപ്പിക്കാത്തതിനാൽ അപേക്ഷയോടൊപ്പം സമർപ്പിച്ച സൈറ്റ്പ്ലാൻ പരിശോധിക്കുന്നതിന് സാധിക്കന്നില്ലെന്നും നിർമ്മാണത്തിന് പി ഡബ്ല്യു ഡി റോഡിൽ നിന്ന് KPBR 2019 ചട്ടം 23 പ്രകാരം ആവശ്യമായ 3 മീറ്റർ ലഭിക്കുന്നില്ല എന്നും കൂടാതെ ഫയൽ പരിശോധിച്ചതിൽ CRZ NOCക്കുള്ള അപേക്ഷ മുഴുവനായി പൂരിപ്പിച്ചിട്ടില്ല, പ്ലാനിൽ അപേക്ഷകർ ഒപ്പ് രേഖപ്പെടുത്തിട്ടില്ല ആയത് ഉൾപ്പെടെ പരഹരിച്ച് അപേക്ഷ പുന:സമർപ്പിച്ചാൽ മാത്രമേ അപേക്ഷയിൽ നടപടി സ്വീകരിക്കുവാൻ കഴിയൂ എന്ന് അറിയിച്ച് കൊണ്ട് സെക്രട്ടറി എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് 08/10/2024ന് 401065/BAIN03/GPO/2023/8006(20) പ്രകാരം DTPC സെക്രട്ടറിക്ക് കത്തയച്ചതായി കാണുന്നു. ആയതിന് 29/10/2024ന് DTPC KN/54/2024-C1 പ്രകാരം, ഫയൽ പ്രകാരം ലഭ്യമായ വിവരങ്ങൾ ഉൾപ്പെടുത്തി പ്ലാനിൽ സെക്രട്ടറി ഒപ്പുവയ്ക്കുകയും അപേക്ഷയിൽ ബാധകമായ കാര്യങ്ങൾ ഫിൽ ചെയ്യുകയും ലാന്‍ഡ് സ്കെച്ച്, ഇറിഗേഷൻ വകുപ്പൽനിന്നുള്ള അനുമതിയുടെ കോപ്പി എന്നിവ അടക്കംചെയ്ത് ഗ്രാമ പഞ്ചായത്തിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. മേൽ പ്രകാരം സമർപ്പിച്ച അപേക്ഷയിൽ സാങ്കേതിക വിഭാഗം സ്ഥല പരിശോധന നടത്തിയതിൽ (1)പുന:സമർപ്പിച്ച അപേക്ഷയിൽ കാണുന്ന സ്ഥലത്തിന്റെ അതിരളവുകളും സമർപ്പിച്ച സൈറ്റ് പ്ലാനിലെ അതിരളവുകളും പരിശോധിച്ചതിൽ നിർമ്മാണം പുഴയിലേക്ക് കയറിയിട്ട് നിർമ്മിച്ചിടുള്ളതാണെങ്കിലും ഡ്രോയിംഗ് അപ്രകാരമല്ല സമർപ്പിച്ചിരിക്കുന്നത്. ഇത് KPBR 2009 ചട്ടം 26ന്റേയും കേരള തീരദേശ സംരക്ഷണ നിയമത്തിന്റേയും ലംഘനമാണെന്ന് കാണുന്നു (2) KPBR 2009 ചട്ടം 23 പ്രകാരം PWD റോഡിൽ നിന്നും 3 മീറ്റർ അകലം പാലിക്കുന്നില്ല എന്നും അപാകത മുഴുവനായി പരിഹരിച്ച് അപേക്ഷ പുന:സമർപ്പിക്കുന്ന മുറയ്ക്ക് മാത്രമേ അപേക്ഷയിൽ തുടർ നടപടികൾ സ്വീകരിക്കുവാൻ കഴിയൂ എന്ന് 18/11/2024ലെ 401065/BAIN03/GPO/2023/8006(22) പ്രകാരം സെക്രട്ടറി എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഡിടിപിസി സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രതിനിധികളെ നേരിൽ കേട്ടതിൽ നിന്നും മേൽ ന്യൂനതകൾ പരിഹരിച്ച് നാളിതുവരെ ഡിടിപിസി സെക്രട്ടറി അപേക്ഷ പുന:സമർപ്പിച്ചിട്ടില്ല എന്ന് അറിയിച്ചിട്ടുണ്ട്. PICOS പ്രതിനിധിയെ നേരിൽ കേട്ടതിൽ നിന്നും ടെണ്ടർ വഴി ഏറ്റെടുത്ത പ്രവർത്തിയാണെന്നും ടി പ്രവർത്തിക്ക് CRZ ക്ലിയറൻസ് ലഭ്യമായതായി അറിയില്ലെന്നും ടി പ്രവർത്തിയുടെ ഫസ്റ്റ് &പാർട്ട് ,സെക്കന്റ് & ഫൈനൽ ബിൽ DTPC യിൽ സമർപ്പിച്ചിട്ടുണ്ടെന്നും ആയത് ഇതുവരെ ലഭ്യമായിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്. DTPC കണ്ണൂർ കാര്യാലയത്തിൽ അന്വേഷിച്ചതിൽ ടി പ്രവർത്തിക്ക് മുൻകൂർ CRZ അനുമതി ലഭ്യമാക്കിയിട്ടില്ല എന്നും അറിയിച്ചിട്ടുണ്ട്. തീരുമാനം: CRZ പരിധിയിൽ വരുന്ന ഏതൊരു നിർമ്മാണത്തിനും KCZMA യുടെ CRZ അനുമതി ആവശ്യമുള്ളതിനാല്‍ ആയത് ലഭ്യമാക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കുന്നതിന് DTPC സെക്രട്ടറിക്ക് കത്ത് നൽകുന്നതിനും ടി വിവരം അപേക്ഷകനായ PICOS നെ അറിയിക്കുന്നതിനും എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 50
Updated on 2025-03-19 10:46:48
സെക്രട്ടറി അപേക്ഷകന് നല്കിയ മറുപടി അറ്റാച്ച് ചെയ്യുന്നു
Attachment - Sub District Final Advice Verification: