LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Podikuttandavida House Ummenchira (po) Thalassery- kannur 670649 Ph: 8606141359
Brief Description on Grievance:
Building permission
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 48
Updated on 2025-02-06 10:40:13
തീരുമാനം : 08/2025 ത കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം ആരംഭിച്ച വാസഗൃഹം ക്രമവല്‍ക്കരിക്കുന്നതിനായി ശ്രീമതി. ഹര്‍ഷ.എം, ഉമ്മന്‍ചിറ (പി.ഒ), തലശ്ശേരി എന്നവര്‍ ഉപജില്ലാ അദാലത്ത് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. സൈറ്റ് പരിശോധനക്കുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.
Escalated made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 49
Updated on 2025-02-18 14:26:07
തീരുമാനം : 12/2025 കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ വാസഗൃഹത്തിനായി ആരംഭിച്ച നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിനായി ശ്രീമതി. ഹര്‍ഷ.എം, ഉമ്മന്‍ചിറ (പി.ഒ), തലശ്ശേരി എന്നവര്‍ ഉപജില്ലാ അദാലത്ത് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ ബാലന്.പി, ഇന്റേണല്‍ വിജിലന്‍സ് ആഫീസര്‍, രാജീവന്.യു.വി., അസി. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്, സന്മജിഷ്ണുദാസ്, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍, ജോയ്.വി, ഓവര്‍സിയര്‍, അനിഷ, ഓവര്‍സിയര്‍ എന്നിവര്‍ സൈറ്റ് പരിശോധിച്ചു. അപേക്ഷക ഹാജരാവുകയുണ്ടായില്ല. പിന്നീട് ഫോണില്‍ അപേക്ഷകയേയും എതിര്‍കക്ഷിയേയും കേള്‍ക്കുകയുണ്ടായി. കതിരൂര്‍ വില്ലേജില്‍ റി.സ. 33/224 ല്‍പ്പെട്ട 6.92 സെന്റ് സ്ഥലത്ത് പ്രവൃത്തി ആരംഭിച്ചതും 200.47 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതുമായ വാസഗൃഹം ക്രമവല്‍ക്കരിക്കുന്നതിനാണ് അപേക്ഷ. പ്ലോട്ട് അതിര്‍ത്തി സംബന്ധിച്ച് ശ്രീമതി. ഷര്‍ളി..സി, ഉമ്മന്‍ചിറ, തലശ്ശേരി എന്നവരുമായി തര്‍ക്കം നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട ബഹു.തലശ്ശേരി മുന്‍സിഫ്കോടതിയില്‍ ഒ.എസ്. 109/2023 നമ്പരായി കേസ് നിലവിലുണ്ട്. പ്രസ്തുത കേസില്‍ ഇരുകക്ഷികളും പെറ്റീഷന് ഷെഡ്യൂള്‍ഡ് പ്രോപ്പര്‍ട്ടിയില്‍ തല്‍സ്ഥിതി തുടരാന്‍ ബഹു. മുന്‍സിഫ് കോടതിയുടെ ഐ.എ.നമ്പര്‍ 03/2023 ഇടക്കാല ഉത്തരവുണ്ട്. പ്രസ്തുത ഉത്തരവിന്മേല് കതിരൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കൊണ്സലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണം ക്രമവല്‍ക്കരിച്ചു നല്കുന്നുണ്ടെങ്കില് പ്രസ്തുത ഉത്തരവിനോടൊപ്പം കോടതിയുടെ നിലവിലുള്ള ഉത്തരവ് കണക്കിലെടുത്ത് മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തി നടത്താന്‍ പാടുള്ളൂവെന്ന് വ്യവസ്ഥ ചെയ്യണമെന്നാണ് സ്റ്റാന്റിങ്ങ് കോണ്‍സലിന്റെ നിയമോപദേശം. മേല്‍ സാഹചര്യത്തില്‍ ശ്രീമതി. ഹര്‍ഷ.എം ന്റെ അപേക്ഷ ജില്ലാതല സമിതിയുടെ പരിഗണനക്ക് സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 36
Updated on 2025-03-10 14:59:55
കതിരൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം ആരംഭിച്ച വാസഗൃഹം ക്രമവൽക്കരിക്കുന്നതിനായി ശ്രീമതി ഹർഷ എം എന്നവർ ഉപജില്ലാ അദാലത്ത് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷയാണ് ഉപജില്ലാ അദാലത്ത് സമിതി ജില്ലാ അദാലത്ത് സമിതി മുമ്പാകെ എസ്കലേറ്റ് ചെയ്ത് നല്‍കിയിട്ടുള്ളത് പരാതി എസ്കലേറ്റ് ചെയ്യുന്നതിന്നതിനായി ഉപജില്ല അദാലത്ത് സമിതി കൈക്കൊണ്ട തീരുമാനത്തിൽ താഴെ പറയുന്ന പ്രകാരം വ്യക്തമാക്കിയിട്ടുള്ളതായി അദാലത്ത് സമിതി വിലയിരുത്തി. കതിരൂര്‍ വില്ലേജില്‍ റി.സ. 33/224 ല്‍പ്പെട്ട 6.92 സെന്റ് സ്ഥലത്ത് പ്രവൃത്തി ആരംഭിച്ചതും 200.47 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതുമായ വാസഗൃഹം ക്രമവല്‍ക്കരിക്കുന്നതിനാണ് അപേക്ഷ. പ്ലോട്ട് അതിര്‍ത്തി സംബന്ധിച്ച് ശ്രീമതി. ഷര്‍ളി സി, ഉമ്മന്‍ചിറ, തലശ്ശേരി എന്നവരുമായി തര്‍ക്കം നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബഹു. തലശ്ശേരി മുന്‍സിഫ് കോടതിയില്‍ ഒ.എസ്. 109/2023 നമ്പരായി കേസ് നിലവിലുണ്ട്. പ്രസ്തുത കേസില്‍ ഇരുകക്ഷികളും പെറ്റീഷന് ഷെഡ്യൂള്‍ഡ് പ്രോപ്പര്‍ട്ടിയില്‍ തല്‍സ്ഥിതി തുടരാന്‍ ബഹു. മുന്‍സിഫ് കോടതിയുടെ ഐ.എ.നമ്പര്‍ 03/2023 ഇടക്കാല ഉത്തരവുണ്ട്. പ്രസ്തുത ഉത്തരവിന്മേല് കതിരൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കൊണ്സലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണം ക്രമവല്‍ക്കരിച്ചു നല്കുന്നുണ്ടെങ്കില് പ്രസ്തുത ഉത്തരവിനോടൊപ്പം കോടതിയുടെ നിലവിലുള്ള ഉത്തരവ് കണക്കിലെടുത്ത് മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തി നടത്താന്‍ പാടുള്ളൂവെന്ന് വ്യവസ്ഥ ചെയ്യണമെന്നാണ് സ്റ്റാന്റിങ്ങ് കൌണ്‍സലിന്റെ നിയമോപദേശം. ഇൻ്റേണൽ വിജിലൻസ് ഓഫീസറായ ശ്രീ ബാലൻ, കതിരൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീമതി ശ്രീമതി മഞ്ചുഷ പി എൻ ഓവർസിയർ ശ്രീമതി അനിഷ കെ പരാതിക്കാരിയായ ശ്രീമതി. ഹർഷ എം എന്നവർ അദാലത്ത് സമിതി യോഗത്തിൽ ഹാജരായി വസ്തുതകൾ വിശദീകരിച്ചു. കെട്ടിടത്തിൻെറ തറ നിർമ്മാണം നടത്തിയതായി ബന്ധപ്പെട്ടവരോട് സംസാരിച്ചതിൽ ബോധ്യപ്പെട്ടു. കെട്ടിടം സ്ഥിതി ചെയ്യുന്ന പ്ലോട്ടിൻെറ അതിര്‍ത്തി സംബന്ധിച്ച് ശ്രീമതി. ഷര്‍ളി സി, ഉമ്മന്‍ചിറ, തലശ്ശേരി എന്നവരുമായി തര്‍ക്കം നിലവിലുള്ളതായും മേൽ വിഷയവുമായി ബന്ധപ്പെട്ട്. ബഹു. തലശ്ശേരി മുന്‍സിഫ് കോടതിയില്‍ നിലവിലുള്ള ഒ.എസ്. 109/2023 നമ്പർ കേസില്‍ ഇരുകക്ഷികളും പെറ്റീഷന് ഷെഡ്യൂള്‍ഡ് പ്രോപ്പര്‍ട്ടിയില്‍ തല്‍സ്ഥിതി തുടരാന്‍ നിർദ്ദേശിച്ചുകൊണ്ട് ഐ.എ.നമ്പര്‍ 03/2023 നമ്പറായി ബഹു. മുന്‍സിഫ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബോധ്യപ്പെട്ടു.. തീരുമാനം- ബഹു തലശ്ശേരി മുൻസിഫ് കോടതിയിൽ നിലവിലുള്ള ഒ.എസ്. 109/2023 നമ്പർ കേസില്‍ ഇരുകക്ഷികളും പെറ്റീഷന് ഷെഡ്യൂള്‍ഡ് പ്രോപ്പര്‍ട്ടിയില്‍ തല്‍സ്ഥിതി തുടരാന്‍ നിർദ്ദേശിച്ചുകൊണ്ട് ഐ.എ.നമ്പര്‍ 03/2023 നമ്പറായി ബഹു. മുന്‍സിഫ് കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നിലനില്‍ക്കുന്നതിനാൽ ബഹു കോടതിയുടെ തുടർ നിർദ്ദേശത്തിന് വിധേയമായി മാത്രമേ അപേക്ഷയിൽ നടപടി സ്വീകരിക്കുന്നതിന് സാധ്യമാവുകയുള്ളുവെന്ന് പരാതിക്കാരിയെ അറിയിച്ച് നല്കി പരാതി തീർപ്പാക്കുന്നതിന് അദാലത്ത് സമിതി തീരുമാനിച്ചു.