LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Rejina Beevi L Alshifa Vyramala Navayikkulam Thiruvanathapuram
Brief Description on Grievance:
building Permit-Reg
Receipt Number Received from Local Body:
Interim Advice made by TVPM1 Sub District
Updated by SREEKUMAR, Internal Vigilance Officer
At Meeting No. 49
Updated on 2025-04-10 11:08:01
വിശദമായ പരിശോധനക്കും സൈറ്റ് വെരിഫിക്കേഷനുമായി മാറ്റി വെച്ചു.
Final Advice made by TVPM1 Sub District
Updated by SREEKUMAR, Internal Vigilance Officer
At Meeting No. 50
Updated on 2025-04-21 16:13:04
നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ വൈരമല അല്‍ഷിഫയില്‍ ശ്രീമതി റജീന ബീവി എല്‍ സമര്‍പ്പിച്ച പരാതി സംബന്ധിച്ച് ടിയാരി പരാതിയില്‍ പറഞ്ഞിരിക്കുന്ന കെട്ടിടം ഉപജില്ലാ അദാലത്ത് സമതി അംഗങ്ങളായ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ 1 ജി ശ്രീകുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീമതി ആശ, അസിസ്റ്റന്റ് ടൌണ്‍ പ്ലാനര്‍ ശ്രീ നന്ദഗോപാല്‍ എന്നിവര്‍ സെക്രട്ടിറിയുടെ സാനിധ്യത്തില്‍ നേരിട്ട് പരിശോധിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡില്‍ XI/603 B നമ്പറായി ശ്രീമതി റജീന ബീവിയുടെ പേരില്‍ 2013-14 സാമ്പത്തിക വര്‍ഷത്തെ അസസ്മെന്റ് രജിസ്റ്റര്‍ പ്രകാരം വാണിജ്യ ആവശ്യത്തിനുള്ള 35 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മേല്‍ക്കൂര ഷീറ്റായിട്ടുള്ള ഒരു ഷെഡ് ഉണ്ടെന്നും ടി കെട്ടിടത്തിന് പ്രതിവര്‍ഷം 1575/- രൂപ വസ്തു നികുതി കണക്കാക്കി 2013-14 മുതല്‍ 2024-25 വരെയുള്ള നികുതി ഒടുക്കുന്നതിന് ഡിമാന്റ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ നാളിതുവരെ നികുതിതുക ഒടുക്ക് വരുത്തിയിട്ടില്ലെന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ഥലപരിശോധനയില്‍ ശ്രീമതി റജീന ബീവിയുടെ ഉടമസ്ഥതയിലുള്ള അല്‍ഷിഫ എന്ന കെട്ടിടത്തിനോട് ചേര്‍ന്ന് ഒരു ഷെഡ് കാണപ്പെടുന്നു. ഈ ഷെഡിന്റെ ഒരു ഭാഗം തൊഴിലുറപ്പ് പദ്ധതി പ്രകാരം പുതിയതായി നിര്‍മ്മിച്ചതായി കാണപ്പെടുന്നു. ടി ഷെഡിന് 39 ച. മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട് . ടി ഷെഡ് നില്ക്കുന്ന ഭാഗത്ത് മുന്‍പ് മറ്റൊരു ഷെഡ് ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ അറിയുന്നു. നിലവിലെ ഷെഡിന്റെ മുന്‍ഭാഗം ഭിത്തിയില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള സിറ്റിസൺ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് സ്ഥാപിച്ചതായി കാണുന്നു. ടി ഷെഡ് നിലവില്‍ യാതൊരു ആവശ്യത്തിനും ഉപയോഗിക്കാതെ പൂട്ടിയിട്ട നിലയില്‍ കാണുന്നു. ഈ വിഷയുമായി ബന്ധപ്പെട്ട് ശ്രീമതി റജീന ബീവി പരാതിക്കാരിയായി ബഹു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന് മുമ്പാകെ ഒ.പി നം. 945/2024 നമ്പറായിപരാതി നിലനില്‍ക്കുന്നുണ്ടെന്നും 2025 ഏപ്രില്‍ 8ാം തീയതി തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൌസില്‍ വച്ച് ടി പരാതിയുമായി ബന്ധപ്പെട്ട് ഒരു വിചാരണ നടന്നുവെന്നും തുടര്‍ന്നുള്ള വിചാരണ മറ്റൌരു തീയതിയിലേക്ക് മാറ്റി വച്ചുവെന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ശ്രീമതി റജീന ബീവി ബഹു. ഓംബുഡ്സ്മാന് മുമ്പാകെ പരാതി സമര്‍പ്പിച്ചിട്ടുള്ള സാഹചര്യത്തില്‍ ബഹു. ഓംബുഡ്സ്മാന്റെ അന്തിമ ഉത്തരവിന് വിധേയമായി തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ടി വിവരം പരാതിക്കാരിയെ അറിയിക്കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by TVPM1 Sub District
Updated by SREEKUMAR, Internal Vigilance Officer
At Meeting No. 55
Updated on 2025-05-28 11:41:09
ശ്രീമതി റജീന ബീവി ബഹു. ഓംബുഡ്സ്മാന് മുമ്പാകെ പരാതി സമര്‍പ്പിച്ചിട്ടുള്ള സാഹചര്യത്തില്‍ ബഹു. ഓംബുഡ്സ്മാന്റെ അന്തിമ ഉത്തരവിന് വിധേയമായി തുടര്‍നടപടി സ്വീകരിക്കുന്നതാണ് എന്ന് അപേക്ഷകയെ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
Attachment - Sub District Final Advice Verification: