LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Panangattil House Narangapotta Mannarkkad
Brief Description on Grievance:
കെട്ടിടത്തിന് ഒക്ക്യൂപൻസി അനുവദിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by PKD3 Sub District
Updated by ഹമീദ ജലീസ വി കെ, Internal Vigilance Officer
At Meeting No. 48
Updated on 2025-01-27 14:32:52
ബഹു.കേരള ഹൈക്കോടതിയുടെ 04.12.2024ലെ ഡബ്ലിയു പി (സി)/26113/2022 നമ്പർ ഉത്തരവ് പ്രകാരം പരാതിക്കാരനായ ശ്രീ.നാസറിന് അനുകൂലമായി വിധി വന്നിരുന്നു. ഒക്കുപൻസി അനുവദിക്കുന്നതിന് പരിശോധന നടത്തിയതിൽ അളവുകൾ ചട്ടപ്രകാരം പാലിക്കുന്നില്ല എന്ന് ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ റിപ്പോർട്ട് ചെയ്തിരുന്നു. കോടതി ഉത്തരവ് അനുസരിക്കുന്നതിന് മേൽ ന്യൂനതകൾ തടസ്സമാണോ എന്ന് തീരുമാനിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് സെക്രട്ടറിയും അറിയിച്ചു. ആയത് ജില്ലാ അദാലത്തിൽ സമർപ്പിക്കണമെന്നും സെക്രട്ടറി അപേക്ഷിച്ചിട്ടുണ്ട്. മേൽ സാഹചര്യത്തിൽ തുടർനടപടികൾക്കായി എസ്കലേറ്റ് ചെയ്യുന്നു.
Final Advice made by Palakkad District
Updated by Jalaja C, Assistant Director
At Meeting No. 33
Updated on 2025-01-31 14:36:02
മേൽ വിഷയം സംബന്ധിച്ച അപേക്ഷയും മറ്റ് അനുബന്ധങ്ങളും സമിതി വിശദമായി പരിശോധിച്ചു. പ്രസ്തുത കെട്ടിടത്തിന് ബിൽഡിംഗ് പെർമിറ്റ് നം . A2-BA (61283)/18 dtd. 02/03/2018, 290.02m2 വിസ്തൃതിയുള്ള വാണിജ്യ കെട്ടിടത്തിന് പെരർമിറ്റ് നൽകിയിരുന്നതാണ്. എന്നാൽ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ള കെട്ടിടം അംഗീകൃത പെർമിറ്റിൽ നിന്നും വ്യതിചലിച്ച് വിസ്തൃതി വർദ്ധനവ് വരുത്തി നിർമ്മാണം നടത്തിയിട്ടുള്ളതാണ്. ടി സാഹചര്യത്തിൽ നേരത്തെ അനുവദിച്ച് നൽകിയിട്ടുള്ള പെർമിറ്റ് അസാധുവാകുന്നതാണ്. ആയതിനാൽ ടി കെട്ടിടത്തിന് 2019 ലെ കെട്ടിട നിർമ്മാണ ചട്ടങ്ങളാണ് ബാധകമായിട്ടുള്ളത്. ആയത് പ്രകാരം അപേക്ഷ പരിശോധിക്കുമ്പോൾ കെട്ടിടത്തിന് 220 ബി വയലേഷൻ, ചട്ടം 27 സെറ്റ്ബാക്ക്, ചട്ടം 38 കാർപാർക്കിംഗ് സംവിധാനം, ചട്ടം 56 സാനിറ്റേഷൻ സംവിധാനം, ചട്ടം 44 സ്റ്റെയർ കേയ്സ്, ചട്ടം 46 കോറിഡോറിൻ്റെ വീതി എന്നീ ചട്ട ലംഘനങ്ങൾ കാണുന്നു. ഈ സാഹചര്യത്തിൽ കെട്ടിടം ക്രമവത്കരിക്കുന്നതിന് 2024 അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കുന്ന അപേക്ഷ ലഭ്യമാക്കി ആവശ്യമായ പരിശോധന നടത്തി കെട്ടിടം ക്രമവത്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. കൂടാതെ ആവശ്യമായി വരുന്ന പക്ഷം ടി വിഷയത്തിൽ അപ്പീൽ പോകുന്നതിന് നിർദ്ദേശം നൽകിയും തീരുമാനിച്ചു.
Final Advice Verification made by Palakkad District
Updated by Jalaja C, Assistant Director
At Meeting No. 34
Updated on 2025-03-12 14:57:40
അദാലത്ത് നിർദ്ദേശ പ്രകാരം സെക്രട്ടറി കത്ത് നൽകിയിട്ടുണ്ട്
Attachment - District Final Advice Verification: