LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Viritharayil house,Cheruvaykkara,Beeyam
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-16 22:14:22
11-1-24ലെ അദാലത്ത് മിനുട്സ് പ്രസക്ത ഭാഗം പരാതി 4 പൊന്നാനി നഗരസഭ. മാളു, വിരിത്തറയില്‍ വീട്, ചെറുവായ്ക്കര, ബിയ്യം പി.ഒ., പൊന്നാനി എന്നവർ 114/16-4 എന്ന സര്‍വ്വേ നമ്പറില്‍ ഉള്ള ആറ് സെന്റ് ഭൂമിയില്‍ നടത്തുന്ന വീടിന്റെ നിര്‍മ്മാണം തടസ്സപ്പെടുത്തിയത് സംബന്ധിച്ചാണ് പരാതിയില്‍. ഇവരുടെ അയൽക്കാരായ അശോക് കുമാർ മുതലായവർ വീട് നിർമ്മാണം തടസ്സപ്പെടുത്തുന്നതിന് വേണ്ടി നഗരസഭയിൽ പരാതി നൽകിയിരിക്കുന്നത്. മുൻസിപ്പാലിറ്റി നൽകിയ ധനസഹായം ഉപയോഗിച്ച് നിർമ്മിക്കുന്ന വീടിന് നഗരസഭയിൽനിന്നും നിർമ്മാണ അനുമതി നൽകുകയും പരാതിയെ തുടർന്ന് മുൻസിപ്പാലിറ്റി തന്നെ 21-10-20ന് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഏഴ് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച വീട് മഴയും വെയിലും കൊണ്ട് ജീർണ്ണാവസ്ഥയിലാണെന്നും അതിനാൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കണമെന്നും ബോധിപ്പിച്ചിരുക്കുന്നു. പരാതിക്കാരിയായ മാളുവിന് വേണ്ടി മകൾ മിനി എന്നവർ അദാലത്തിൽ പങ്കെടുത്തു. കെട്ടിടം നഗരസഭ ഓവർസീയറുടെ സാനിധ്യത്തിൽ നേരിൽ പരിശോധിച്ചു. പരാതിക്കാരിയും എതിർ കക്ഷിയും സ്ഥലത്ത് ഉണ്ടായിരുന്നില്ല. എസ് സി വിഭാഗത്തിൽ വെട്ട പരാതിക്കാരിക്ക് 2015-16 വർഷത്തിൽ 2 ലക്ഷം രൂപ ധനസഹായം ലഭിച്ച് 2-3-2017 ന് പെർമിറ്റ് ലഭിച്ച് നിർമ്മാണം ആരംഭിച്ച വീട് ലിന്റൽ പണി കഴിഞ്ഞ് അതിന് മുകളിൽ പടവ് നടത്തി മെയിൻ സ്ലാബ് നിർമ്മാണത്തിന്റെ സ്റ്റേജിൽ എത്തി നിൽക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് പണി നിർത്തി വെച്ചനിലയിലാണ് വീട് നിർമ്മാണം കാണപ്പെട്ടത്. പരാതിയെ തുടർന്ന് നിർമ്മാണത്തിന്റെ കുറച്ച് ഭാഗം പൊളിച്ച് കളഞ്ഞ് വീണ്ടും പണി ആരംഭിച്ചിരുന്നു. വീണ്ടും പരാതി ഉണ്ടായതിനെ തുർന്ന് നിർമ്മാണം ഉപേക്ഷിച്ച നിലയിലാണ്. കെട്ടിടത്തിന്റെ സെറ്റ് ബാക്ക് അളവുകൾ പാലിക്കുന്നില്ല എന്നാണ് എതിർ കക്ഷി അറിയിച്ചത്. എതിർ കക്ഷിയായ മോഹനന്റെ വീട്ടിലേക്കുള്ള 3 അടി വഴി പരാതിക്കാരിയുടെ വീടിന്റെ മുന്നിലൂടെയാണ് സമീപവാസികൾ അറിയിച്ചു. പരാതിക്ക് പരിഹാരം കാണണമെങ്കിൽ താലൂക്ക് സർവ്വേയർ സർവ്വെ ചെയ്ത് അതിർത്തി നിർണയിച്ച് നൽകേണ്ടതുണ്ടെന്നും ആയതിന് ആവശ്യപ്പെട്ട് തഹസിൽദാർക്ക് കത്ത് നൽകിയെങ്കിലും സർവ്വെ നടത്തിയിട്ടില്ലെന്ന് സെക്രട്ടറിക്ക് വേണ്ടി ഓവർസീയർ അറിയിച്ചു. പരാതിക്കാരിയുടെയും എതിർ കക്ഷികളുടെയും ഭൂമിയുടെ അതിരുകൾ നിർണ്ണയിച്ച ശേഷം മാത്രമേ വീട് നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ എന്ന് സമിതി വിലയിരുത്തി. പരാതിക്കാരിയുടെ സാഹചര്യം കൂടി കണക്കിലെടുത്ത് തഹസിൽദാർക്ക് വീണ്ടും കത്ത് നൽകി സർവ്വെ നടപടികൾ വേഗത്തിൽ ആക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. കൂടാതെ, 2019ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ അദ്ധ്യായം 8 ൽ പറയുന്ന പ്രകാരം സർക്കാർ അംഗീകൃത സ്കീമിൽ ഉൾപ്പെട്ട വീടുകൾക്ക് ലഭിക്കുന്ന ഇളവുകൾ നൽകുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. ഈ പരാതിയുടെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് സർക്കാരിന്റെ പ്രത്യേക പരിഗണനക്ക് സമർപ്പിക്കുന്നതിന് ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 15
Updated on 2024-02-26 17:21:58
മാളു, വിരിത്തറയില്‍ വീട്, ചെറുവായ്ക്കര, ബിയ്യം പി.ഒ., പൊന്നാനി എന്നവർ 114/16-4 എന്ന സര്‍വ്വേ നമ്പറില്‍ ഉള്ള ആറ് സെന്റ് ഭൂമിയില്‍ നടത്തുന്ന വീടിന്റെ നിര്‍മ്മാണം തടസ്സപ്പെടുത്തിയത് സംബന്ധിച്ചാണ് പരാതി. ഇവരുടെ അയൽക്കാരായ അശോക് കുമാർ മുതലായവർ വീട് നിർമ്മാണം തടസ്സപ്പെടുത്തുന്നതിന് വേണ്ടി നഗരസഭയിൽ പരാതി നൽകിയിരിക്കുന്നത്. മുൻസിപ്പാലിറ്റി നൽകിയ ധനസഹായം ഉപയോഗിച്ച് നിർമ്മിക്കുന്ന വീടിന് നഗരസഭയിൽനിന്നും നിർമ്മാണ അനുമതി നൽകുകയും പരാതിയെ തുടർന്ന് മുൻസിപ്പാലിറ്റി തന്നെ 21-10-20ന് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഏഴ് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച വീട് മഴയും വെയിലും കൊണ്ട് ജീർണ്ണാവസ്ഥയിലാണെന്നും അതിനാൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കണമെന്നും ബോധിപ്പിച്ചിരുക്കുന്നു. എസ്.സി വിഭാഗത്തിൽ വെട്ട പരാതിക്കാരിക്ക് 2015-16 വർഷത്തിൽ 2 ലക്ഷം രൂപ ധനസഹായം ലഭിച്ച് 2-3-2017 ന് പെർമിറ്റ് ലഭിച്ച് നിർമ്മാണം ആരംഭിച്ച വീട് ലിന്റൽ പണി കഴിഞ്ഞ് അതിന് മുകളിൽ പടവ് നടത്തി മെയിൻ സ്ലാബ് നിർമ്മാണത്തിന്റെ സ്റ്റേജിൽ എത്തി നിൽക്കുകയാണ് എന്നും, മാസങ്ങൾക്ക് മുമ്പ് പണി നിർത്തി വെച്ചനിലയിലാണ് വീട് നിർമ്മാണം കാണപ്പെട്ടത് എന്നും, പരാതിയെ തുടർന്ന് നിർമ്മാണത്തിന്റെ കുറച്ച് ഭാഗം പൊളിച്ച് കളഞ്ഞ് വീണ്ടും പണി ആരംഭിച്ചിരുന്നു എന്നും, വീണ്ടും പരാതി ഉണ്ടായതിനെ തുർന്ന് നിർമ്മാണം ഉപേക്ഷിച്ച നിലയിലാണ് എന്നും, കെട്ടിടത്തിന്റെ സെറ്റ് ബാക്ക് അളവുകൾ പാലിക്കുന്നില്ല എന്നാണ് എതിർ കക്ഷി അറിയിച്ചത് എന്നും, എതിർ കക്ഷിയായ മോഹനന്റെ വീട്ടിലേക്കുള്ള 3 അടി വഴി പരാതിക്കാരിയുടെ വീടിന്റെ മുന്നിലൂടെയാണ് സമീപവാസികൾ അറിയിചതായും, പരാതിക്ക് പരിഹാരം കാണണമെങ്കിൽ താലൂക്ക് സർവ്വേയർ സർവ്വെ ചെയ്ത് അതിർത്തി നിർണയിച്ച് നൽകേണ്ടതുണ്ടെന്നും ആയതിന് ആവശ്യപ്പെട്ട് തഹസിൽദാർക്ക് കത്ത് നൽകിയെങ്കിലും സർവ്വെ നടത്തിയിട്ടില്ലെന്ന് സെക്രട്ടറിക്ക് വേണ്ടി ഓവർസീയർ അറിയിച്ചതായും, ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത പരാതി ചര്‍ച്ച ചെയ്തു. പരാതിക്കാരി യുടെയും എതിർ കക്ഷികളുടെയും ഭൂമിയുടെ അതിരുകൾ നിർണ്ണയിച്ച ശേഷം മാത്രമേ വീട് നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ എന്ന ഉപജില്ലാസമിതിയുടെ വിലയിരുത്തൽ പരിഗണിച്ചും, പരാതിക്കാരിയുടെ സാഹചര്യം കൂടി കണക്കിലെടുത്ത് തഹസിൽദാർക്ക് വീണ്ടും കത്ത് നൽകി സർവ്വെ നടപടികൾ വേഗത്തിൽ ആക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.