LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KARIPPAYI, KURUPOYIL, KALIKAVU Vellayoor po 679327
Brief Description on Grievance:
പെര്‍മിറ്റ് Regularization അപേക്ഷ മറ്റൊരാളുടെ ഭീക്ഷണി ഭയന്ന് മനപ്പൂര്‍വ്വം വൈകിപ്പിക്കക സേവനം ലഭ്യാമാവുന്നില്ല
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by Khalid P K, IVO 3 (Additional Charge)
At Meeting No. 47
Updated on 2025-01-29 13:03:44
25-1-25ലെ അദാലത്ത് തീരുമാനം. 1. കാളികാവ് ഗ്രാമപഞ്ചായത്ത് ഡോക്കറ്റ് നമ്പര്‍- BPMPM30902000015 ശ്രീ.മൊയ്തീന്‍കുട്ടി & സൂറ, കരിപ്പായി ഹൌസ് എന്നവരുടെ പരാതി. പെര്‍മിറ്റ് Regularization അപേക്ഷ മറ്റൊരാളുടെ ഭീക്ഷണി ഭയന്ന് മനപ്പൂര്‍വ്വം വൈകിപ്പിക്കക, സേവനം ലഭ്യാമാവുന്നില്ല. അദാലത്തിൽ ശ്രീ.മൊയ്തീന്‍കുട്ടി & സൂറ, കരിപ്പായി ഹൌസ് എന്നവര്‍ക്ക് വേണ്ടി ശ്രീ.അര്‍ഷാദ് എന്നവര്‍ ഹാജരായി. വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നില്ലാ എന്നും അപേക്ഷയോടൊപ്പം പുഴ പുറമ്പോക്ക് ഭൂമി ഇല്ലാ എന്ന സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും നേരത്തെ ഇതേ പ്ലോട്ടിലുള്ള കാളികാവ് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6/515 മുതല്‍ അഞ്ചോളം റൂമുകളുള്ള കെട്ടിടം പൊളിച്ച് കളഞ്ഞ പ്ലോട്ടിലെ നിര്‍മാണമാണിതെന്നും പെര്‍മിറ്റ് എടുത്ത് നിര്‍മിച്ചതാണെന്നും ഇപ്പോള്‍ ഒരു വ്യക്തിയുടെ ഭീഷണിയെ ഭയന്ന് കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറി തയ്യാറാകുന്നില്ല എന്നും കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ അറിയിച്ചു. എന്നാല്‍ ടി കെട്ടിടം പെര്‍മിറ്റ് കൂടാതെ നിര്‍മിച്ചതാണെന്നും ഇപ്പോള്‍ ക്രമവത്കരണത്തിന് അപേക്ഷിച്ചപ്പോള്‍ പ്ലോട്ടിന്റെ അതിരുകള്‍ സംബന്ധിച്ചും മറ്റും അപാകതകള്‍ ഉള്ളതിനാല്‍ 24/09/2024, 25/10/2024, 17/01/2025 തിയ്യതികളില്‍ ടി അപാകതകള്‍ അറിയിച്ച് കത്ത് നല്‍കിയെങ്കിലും അപാകതകള്‍ പരിഹരിച്ച് അപേക്ഷ സമര്പ്പിച്ചിട്ടില്ലാത്തതിനാല് ഫയലില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല എന്നും സെക്രട്ടറി അറിയിച്ചു. പുഴ പുറമ്പോക്ക് സംബന്ധിച്ച അപാകത യാതൊന്നും അപേക്ഷകനെ അറിയിച്ചിട്ടില്ലാത്തതിനാല്‍ ആയത് സംബന്ധിച്ച സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ആവശ്യമില്ല എന്നും സെക്രട്ടറി അറിയിച്ചു. 17/01/2025 തിയ്യതിയില്‍ അപേക്ഷകനെ കത്ത് മുഖേനെ അറിയിച്ച അപാകതകള്‍ പരിഹരിച്ച് ഫയല്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ക്രമവത്കരണം നടത്തി നമ്പര്‍ അനുവദിക്കാന്‍ സാധിക്കുമെന്ന് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. പ്ലോട്ട് അതിരുകൾ അറിയുന്നതിന് വില്ലേജ് ഓഫീസർ നൽകുന്ന ലോക്കേഷൻ പ്ലാനും ലോക്കേഷൻ സർട്ടിഫിക്കേറ്റും ഉപയോഗിക്കാവുന്നതാണെന്നും മറ്റ് അതിക രേഖകൾ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്നും അദാലത്ത് സമിതി വിലയിരുത്തി. അതിര് സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കുന്നവർ ആതിന് രേഖകൾ കൂടി ഹാജരാക്കി സെക്രട്ടറിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. സംശയത്തിന്റെയൊ തെളിവുകൾ ഇല്ലാത്ത പരാതികളുടെയൊ അടിസ്ഥാനത്തിൽ സെക്രട്ടറി അപേക്ഷ തീർത്താക്കുന്നത് വൈകിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയുകയില്ല. ആയതിനാൽ 17-1-25ന് സെക്രട്ടറി പരാതിക്കാരന് നൽകിയ കത്തിൽ പറയുന്ന അപാകതകൾ പരിഹരിച്ച് 7 ദിവസത്തിനകം അപേക്ഷൻ അപേക്ഷ പുനസമർപ്പിക്കേണ്ടതാണ്. ആയത് പ്രകാരം കെട്ടിടം ക്രമവൽക്കരിച്ച് ഫീസ് ഈടാക്കി ഓക്യുപെൻസി സർട്ടിഫിക്കേറ്റ് അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നൽകി തീരുമാനിച്ചു.