LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Secretary Vadi Husna Educational and Charitable Association Elettil PO Koduvally 673572
Brief Description on Grievance:
15/04/2021 തിയ്യതിയില്‍ 2697/2021 നമ്പറായി നല്കിയ കെട്ടിടനിര്‍മ്മാണ അനുമതിയ്ക്കുള്ള അപേക്ഷ അടിസ്ഥാനരഹിതമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരസിച്ചു. പ്രസ്തുത വിവരം യഥാസമയം അറിയിച്ചിട്ടില്ല. മാസങ്ങള്‍ക്ക് ശേഷം പഞ്ചായത്തില്‍ നേരിട്ട് അന്വേഷിച്ചപ്പോള്‍ മാത്രമാണ് നിരസിച്ച അറിയിപ്പ് നല്‍കിയത്. ഇത് സംബന്ധമായി 23/02/2024 ന് 929/2024 നമ്പറായി നല്കിയ പരാതിയ്ക്ക് നാളിതുവരെ മറുപടി ലഭ്യമായിട്ടില്ല.
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്‍., Internal Vigilance Officer
At Meeting No. 47
Updated on 2025-01-27 12:17:05
അദാലത്ത് സമിതി മുമ്പാകെ സമർപ്പിച്ച പരാതിയും, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥൻ ഹാജരാക്കിയ ഫയലും പരിശോധിച്ചു. 16/18 നമ്പർ കെട്ടിടത്തിൽ 2961.68 ച.മീറ്റർ അധികനിർമ്മാണത്തിനായി സമർപ്പിച്ച അപേക്ഷ പരിശോധിച്ചതിൽ താഴെ കാണുന്ന അപാകതകൾ നിലനിൽക്കുന്നതായി സാങ്കേതിക വിഭാഗം റിപ്പോർട്ട് ചെയ്തതായി കാണുന്നു. 1- നിലവിലുള്ള കെട്ടിടത്തിന് (16/18) പഞ്ചായത്ത് രേഖകൾ പ്രകാരം 100 ച.മീറ്റർ വിസ്തീർണ്ണമേ കാണുന്നുള്ളു. അപേക്ഷയിൽ 2395.53 ച.മീറ്ററാണ് രേഖപ്പെടുത്തിയത്. 2- പ്ലോട്ട് ലേ ഔട്ട് അംഗീകാര ഉത്തരവ് ഉണ്ടെങ്കിലും, ആയത് പ്രകാരം അംഗീകരിച്ച പ്ലാൻ ഫയലിൽ സമർപ്പിച്ചിട്ടില്ല. 3- റോഡിൽ നിന്നും ആവശ്യമായ സെറ്റ്ബാക്ക് ലഭിക്കുന്നില്ല. 4- ബിൽഡിംഗ് പ്ലാനിൽ ചുറ്റുമുള്ള എല്ലാ അളവുകളും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. 5- മൂന്നാം നിലയുടെ അളവ് കണക്കാക്കിയതിൽ വ്യത്യാസമുണ്ട്. മുറികളുടെ അളവുകൾ രേഖപ്പെടുത്തിയത് തെറ്റായിട്ടാണ്. 6- ആധാരത്തിലെ അളവുകൾ പ്രകാരമല്ല സൈറ്റ് പ്ലാൻ തയ്യാറാക്കിയത്.സർവ്വേസ്കെച്ച് സമർപ്പിക്കേണ്ടതാണ്. 7- കെ.പി.ബി.ആർ-2019 റൂൾ 26(6),26(3) പാലിക്കുന്നില്ല. 8- ഫയർ എസ്കേപ്പ് സ്റ്റെയറിന്റെ് വിശദ വിവരങ്ങൾ ഡ്രോയിങ്ങിൽ ലഭ്യമല്ല. മേൽ വിഷയത്തിൽ അപേക്ഷകൻ അദാലത്ത് സമിതിമുമ്പാകെ ഹാജരായി ഉന്നയിച്ച കാര്യങ്ങളും, ഓഫീസ് ഫയലും പരിശോധിച്ചതിൽ ഗ്രമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ്ോ എഞ്ചിനീയർ എന്നിവർ അപേക്ഷകന്റെ്യും എൽ.ബി.എസ് ന്റേിയും സാന്നിദ്ധ്യത്തിൽ സൈറ്റ് പരിശോധിച്ച് ന്യൂനതകൾ ഉണ്ടെങ്കിൽ ആയത് വ്യക്തമാക്കി അപേക്ഷകന് കത്ത് നൽകുന്നതിനും സ്വീകരിച്ച നടപടി വിവരം സംബന്ധിച്ച വിശദമായ റിപ്പോർട്ട് അടുത്ത അദാലത്തിൽ സമർപ്പിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.