LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHELAKKAD HOUSE,THIRUVIZHAMKUNNU PO,ALANALLUR VIA,PALAKKAD DIST
Brief Description on Grievance:
മണ്ണാർക്കാട് റേഞ്ചിലെ തിരുവിഴാംകുന്ന് ഫോറെസ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന പൊടിയറ തോടുകാട് ഭാഗത്തെ കോട്ടോപ്പാടം 1 വില്ലേജിലെ സർവ്വേ നമ്പർ 235/A12 ൽ 29 ആർ 56 ച മീറ്റർ ,11 ആർ 85 ച മീറ്റർ ,8 ആർ 91 ച മീറ്റർ ,235/A1,2 ൽ 10 ആർ 63 ച മീറ്റർ എന്നി സ്ഥലങ്ങൾക്ക് NOC അനുവദിക്കുന്നതിനുള്ള അപേക്ഷ
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by Hameeda Jaleesa V K, Assistant Director (IVO ic)
At Meeting No. 45
Updated on 2025-05-12 14:14:54
അദാലത്ത് ഉപജില്ലാ സമിതിയിൽ ലഭ്യമായ സ്വകാര്യ സ്ഥലത്തിന് എന്‍.ഒ.സി അനുവദിക്കുന്നതിനുളള അപേക്ഷ പരിശോധിച്ചതിൽ മണ്ണാർക്കാട് റേഞ്ചിലെ തിരുവിഴാംകുന്ന് ഫോറെസ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന പൊടിയറ തോടുകാട് ഭാഗത്തെ കോട്ടോപ്പാടം 1 വില്ലേജിലെ സർവ്വേ നമ്പർ 235/A12 ൽ 29 ആർ 56 ചമീറ്റർ, 11 ആർ 85 ചമീറ്റർ , 8ആർ 91 ചമീറ്റർ ,235/A1, 2ൽ 10ആർ 63ചമീറ്റർ എന്നീ സ്വകാര്യ സ്ഥലങ്ങളുടെ ഭൂനികുതി രസീതി നഷ്ടപ്പെട്ട് പോയതിനാൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും NOC അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചപ്പോൾ ഭൂനികുതി രസീതി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നുവെന്നും, ആയതിന് ഒരു പരിഹാരം ചെയ്തുതരണമെന്നും ആവശ്യപ്പട്ടു ശ്രീ.സിഎസ്.ജയരാജൻ, ചേലക്കാട് ഹൗസ്, തിരുവിഴാംകുന്ന് പി.ഒ., അലനല്ലൂർ വഴി, പാലക്കാട് എന്നവർ അദാലത്ത് ഉപജില്ലാ സമിതിയിൽ സമർപ്പിച്ച പരാതി അദാലത്ത് ഉപജില്ലാ സമിതി പരിശോധിച്ചു. പ്രസ്തുത പരാതി റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതായതിനാൽ ആയതിൻമേൽ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബഹു. ജില്ലാ കളക്ടര്‍ക്ക് കൈമാറാൻ തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by Hameeda Jaleesa V K, Assistant Director (IVO ic)
At Meeting No. 49
Updated on 2025-06-04 12:13:48
മണ്ണാർക്കാട് നഗരസഭയിൽ വ്യാജ നമ്പറിട്ട അനധികൃത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കവിത ഗോൾഡ് & ഡയമണ്ട്സ് എന്ന സ്ഥാപനത്തിൻ്റെ നടത്തിപ്പിനായി ശ്രീ.പ്രസാദ്.ടി.പി എന്നവർക്ക് 5 വർഷകാലയളവിലേക്ക് ലൈസൻസ് നൽകി എന്ന് ആരോപിച്ചുകൊണ്ട് ശ്രീ.വിജയൻ എന്നവർ സമർപ്പിച്ച പരാതി അദാലത്ത് ഉപജില്ലാ സമിതി പരിശോധിച്ചു. ആയതുമായി ബന്ധപ്പെട്ട് പരാതിക്കാസ്പതമായ കെട്ടിടം പരിശോധിച്ചു. മണ്ണാർക്കാട് നഗരസഭ സെക്രട്ടറിയെയും, മണ്ണാർക്കാട് നഗരസഭയിലെ ഹെൽത് ഇൻസ്പെക്ടറേയും നേരിൽ കേൾക്കുകയും ചെയ്തു. ആയത് പ്രകാരമുള്ള തീരുമാനം ചുവടെ ചേർക്കുന്നു. മണ്ണാർക്കാട് ഗ്രാമപഞ്ചായത്തായിരുന്ന കാലയളവിൽ BP/239/11 നമ്പർ കെട്ടിട നിർമാണ പെർമിറ്റ് പ്രകാരം നിർമാണം പൂർത്തീകരിച്ച ശ്രീ.അബ്ദുൽ റഹിം.പി.കെ. പൂക്കോടൻ ഹൌസ് എന്നവരുടെ ഉടമസ്ഥതയിൽ ഉള്ള വാണിജ്യ കെട്ടിടത്തിന് 3/680 മുതൽ 3/721 വരെയുള്ള (അകെ 42 കെട്ടിട നമ്പറുകൾ) അനുവദിച്ചിട്ടുള്ളതാണ്. ടി കെട്ടിടത്തിന്റ ആകെ വിസ്തീര്‍ണ്ണം അസസ്മെന്റ് രജിസ്റ്റര്‍ പ്രകാരം 1507.48 ച.മീറ്ററാണ്. എന്നാൽ AG ഓഡിറ്റ് ടീമിൻ്റെ നേതൃത്വത്തിൽ 02/02/2022ൽ നടത്തിയ പരിശോധനയിൽ ടി കെട്ടിടത്തിൻ്റെ 2ആം നിലയുടെ അതെ വിസ്തീർണത്തിൽ 3ആം നിലകൂടി മേൽക്കൂര പണിതു സൈഡ് മറച്ചു സീലിംഗ് ചെയ്ത് ഓഫീസ് ആവശ്യത്തിനും, വാണിജ്യ ആവശ്യത്തിനും സംഭരണ ആവശ്യത്തിനും ഉപയോഗിച്ചു കൊണ്ടിരിക്കുന്നതായി കണ്ടെത്തി. ടി നിർമാണത്തിന് നഗരസഭയുടെ അനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ ഓഡിറ്റ് എൻക്വയറി നമ്പർ 25 തിയ്യതി 07/02/2022 പ്രകാരം അനധികൃത നിർമ്മാണം റെഗുലറൈസ് ചെയ്യുന്നത് വരെയോ, പൊളിച്ചു മാറ്റുന്നത് വരെയോ യഥാർത്ഥത്തിൽ ഈടാക്കേണ്ട നികുതിയുടെ രണ്ടിരട്ടി കൂടെ ഈടാക്കുന്നതിന് നിർദ്ദേശിച്ചിട്ടുള്ളതാണ്. ആയതിൻ്റെ അടിസ്ഥാത്തിൽ ഈ കെട്ടിടത്തിന് UA നിരക്കിൽ നികുതി നിർണയിച്ച് 5/1/UA എന്ന നമ്പർ നൽകിയിട്ടുള്ളതാണ്. സഞ്ചയ സോഫ്റ്റ്വെയർ പ്രകാരം ജനറേറ്റ് ചെയ്യുന്ന ഫോറം 9 ൽ ചട്ടം 14(1) പ്രകാരം ഉള്ള ഡിമാൻഡ് നോട്ടീസ് 02/08/2023നു മണ്ണാർക്കാട് നഗരസഭയിൽ നിന്നും കക്ഷിക്ക് നൽകിയിട്ടുണ്ട്. അതിനുശേഷം അനധികൃതമായി നിര്‍മ്മിച്ച 3ആംനില കെട്ടിടം പൊളിച്ചു മാറ്റിയിട്ടുണ്ട്. ഓഫീസ് ആവശ്യത്തിനും, വാണിജ്യ ആവശ്യത്തിനുമായി ഉപയോഗിച്ച 3ാം നില പൊളിച്ചു നീക്കം ചെയ്യുന്നതുവരെയുള്ള കാലയളവിലേക്ക് അനധികൃത കെട്ടിടത്തിലേക്കുള്ള നികുതി ഈടാക്കി കാണുന്നില്ല. പൊളിച്ചമാറ്റിയതിനു ശേഷം നിലവില്‍ കെട്ടിടത്തിന്റ ആകെ വിസ്തീര്‍ണ്ണം 4214 ച.മീറ്ററാണ്. (ടി കെട്ടിടത്തിന്റ ആകെ വിസ്തീര്‍ണ്ണം അസസ്മെന്റ് രജിസ്റ്റര്‍ പ്രകാരം 1507.48 ച.മീറ്ററാണ്.) ഒന്നും രണ്ടും നിലകളിലുള്ള അനധികൃത നിർമാണം റെഗുലറൈസ് ചെയ്യുന്നതിനുള്ള നടപടികൾ കെട്ടിട ഉടമ സ്വീകരിക്കാത്ത സാഹചര്യത്തിൽ കെട്ടിട സമുച്ചയത്തിന് സ.ഉ(സാധാ)നം. 540/2019/ത.സ്വ.ഭവ തിയതി 06/03/2019 നമ്പർ സർക്കാർ ഉത്തരവ് പ്രകാരം 01/04/2016 തിയ്യതി മുതൽ പ്രാബല്യത്തിൽ വസ്തു നികുതി പരിഷ്ക്കരണം നടത്തി പുതിയ കെട്ടിട നമ്പറുകൾ അനുവദിച്ചിട്ടില്ലാത്തതുമാണ്. എന്നിരുന്നാലും ടി ഉടമ 2013 അസ്സസ്മെന്റ്റ് പ്രകാരമുള്ള നമ്പറുകളിൽ (നിലവിൽ 2024-2025 വരെ) കെട്ടിട നികുതി അടച്ചു വരുന്നു. 2013 അസ്സസ്മെന്റ് പ്രകാരം 3ആം വാർഡിലും, നിലവിൽ 2016 അസ്സസ്മെൻ്റ് പ്രകാരം 6ആം വാർഡിലും സ്ഥിതിചെയ്യുന്ന ടി ബിൽഡിങ്ങിൽ മാനസ സിൽക്സ്, ന്യൂ സൈറ്റ് ഒപ്ടിക്കൽസ് എന്നീ 2 സ്ഥാപനങ്ങളാണ് പ്രവർത്തിച്ചു വന്നിരുന്നത്. ടി സ്ഥാപനങ്ങൾ 2023-24 വരെ പഴയ നമ്പറിൽ നിലവിൽ അധികൃതമായ കെട്ടിട നമ്പറുകളിൽ പ്രവർത്തിക്കുന്ന ഏരിയയിൽ മാത്രം ലൈസൻസ് ഫീസ് അടച്ചു ലൈസൻസ് പുതുക്കിവന്നവയാണ്. എന്നാൽ, 02/02/2022ൽ AG ഓഡിറ്റ് ടീമിൻ്റെ പരിശോധനയിൽ ടി ബിൽഡിങ്ങിൽ അനധികൃത നിർമാണം നടന്നതായി റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ഉടമയോട് റെഗുലറൈസേഷൻ പ്ലാൻ സമർപ്പിച്ചു കെട്ടിടം റെഗുലറൈസ് ചെയ്തതിനു ശേഷമെ പുതിയ അസ്സസ്മെൻ്റ് (2016) പ്രകാരമുള്ള നമ്പർ അനുവദിക്കാനാവു എന്ന് അറിയിച്ചിട്ടുള്ളതാണ്. എന്നാൽ ഉടമ ഇത് ചെയ്യാതിരുന്നതോടെ കെട്ടിട നമ്പറുകൾ അസാധുവാക്കി, ടി ബിൽഡിങ്ങിൽ പ്രവർത്തിച്ചു വന്നിരുന്ന സ്ഥാപനങ്ങൾക്ക് ഇതോടെ ലൈസൻസ് പുതുക്കുന്നതും മറ്റുമുള്ള കാര്യങ്ങൾക്ക് തടസം നേരിടുകയും ചെയ്തു. 24/04/2024നു ശ്രീ.പ്രസാദ്.ടി.പി, തൊഴുത്തുപറമ്പിൽ (H), കൂനത്തറ എന്ന പേരിൽ 2013ലെ അസസ്മെന്റ് രജിസ്റ്റരില്‍ 3/690 മുതൽ 3/697 വരെയും 3/709 മുതൽ 3/715 വരെയും ഉള്ള പഴയ നമ്പറുകളിൽ കവിത ഗോൾഡ് ആൻഡ് ഡയമൻഡ്സ് എന്ന സ്ഥാപനം തുടങ്ങുന്നതിനു പുതിയ ലൈസൻസിന് അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ ടി ബിൽഡിങ്ങിനു 2024-2025 മുതൽ 2016 അസ്റ്റസ്ൻ്റ് പ്രകാരം ഉള്ള നമ്പർ നൽകിയിട്ടില്ല. ആയതിനാൽ, ടി ബിൽഡിങ്ങിൽ പ്രവർത്തിച്ചു വന്നിരുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കാൻ സാധിക്കുകയില്ല. പ്രസ്തുത കെട്ടിടം അനധികൃത കെട്ടിടം ആയതിനാൽ നഗരസഭയിൽ നിന്നും ക്രമവൽകരിച്ച് പുതിയ കെട്ടിട നമ്പർ അനുവദിക്കുന്നമുറക്ക് മാത്രമെ ലൈസൻസ് നൽകുവാൻ നിർവാഹമുള്ളൂ എന്ന് 25/05/2024ന് H1-2164/2024 നമ്പർ നോട്ടീസ് പ്രകാരം മണ്ണാർക്കാട് നഗരസഭയിൽ നിന്ന് ടിയാന് അറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ലൈസൻസ് അനുവദിക്കാത്ത സാഹചര്യത്തിൽ ടിയാൻ ബഹു.ഹൈകോടതിയെ സമീപിക്കുകയും, ബഹു.ഹൈകോടതിയുടെ 23.04.2024ലെ WPC16403/2024 നമ്പർ ഉത്തരവ്പ്രകാരം "ഹർജിക്കാർ മറ്റ് എല്ലാ മാനദണ്ഡങ്ങളും താൽക്കാലികമായി പാലിക്കുന്നുണ്ടെങ്കില്‍ ട്രേഡ് ലൈസൻസ് അനുവദിക്കുക" എന്ന് വിധി പുറപ്പെടുവിച്ചു. ഇതോടൊപ്പം, ശ്രീ.അബ്ദുൾ റസാക്ക് എന്നവരും മാനസ സിൽക്ക്സ് എന്ന സ്ഥാപനത്തിന് ലൈസൻസ് ലഭിക്കുന്നതിന് വേണ്ടി ബഹു.ഹൈകോടതിയെ സമീപിച്ചു. ബഹു.ഹൈകോടതിയുടെ 28.06.2024ലെ WPC23073/2024 നമ്പർ ഇടകാല ഉത്തരവ്പ്രകാരം ഹർജിക്കാരോട് ലൈസൻസ് പുതുക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിച്ചു. 25/07/2024ലെ കൗൺസിലിൽ ടി വിഷയം അജണ്ടയായി വക്കുകയും അതിലെ ഒന്നാം നമ്പർ തീരുമാനപ്രകാരം 2013 അസ്സസ്മെൻ്റ് പ്രകാരം നൽകിയ കെട്ടിട നമ്പറുകളിൽ ഉണ്ടായിരുന്ന മാനസ സിൽക്സിന് ബഹു.ഹൈകോടതിയുടെ 23.06.2024ലെ WPC23073/2024 നമ്പർ ഉത്തരവ്പ്രകാരവും , ന്യൂ ഐ സൈറ്റ് ഓപ്ടിക്കൽസിന് കൌണ്‍സിൽ തീരുമാന പ്രകാരവും ലൈസൻസ് പുതുക്കി നൽകുന്നതിനും, കവിത ഗോൾഡ് ആൻഡ് ഡയമൻഡ്സ് എന്ന സ്ഥാപനത്തിന് പുതിയ ലൈസൻസ് അനുവദിക്കുന്നതിനും തീരുമാനിച്ചു. മേല്‍ തീരുമാന പ്രകാരം കവിത ഗോള്‍ഡ് ആന്റ് ഡയമണ്ട് എന്ന സ്ഥാപനത്തിന് 5 വർഷത്തേക്ക് ലൈസൻസ് മാനുവൽ ആയി ഹെൽത് ഇൻസ്പെക്ടർ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ബഹു.ഹൈകോടതി 23.04.2024ലന് മണ്ണാർക്കാട് നഗരസഭ സെക്രട്ടറിക്ക് "ഹർജിക്കാർ മറ്റ് എല്ലാ മാനദണ്ഡങ്ങളും താല്‍ക്കാലികമായി പാലിക്കുന്നുണ്ടെങ്കില്‍ ട്രേഡ് ലൈസൻസ് അനുവദിക്കുക" എന്നാണ് ഉത്തരവ് നല്‍കിയത്. നിയമാനുസൃതമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായി നിർമ്മിച്ച ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കവിത ഗോൾഡ് ആൻഡ് ഡയമൻഡ്സ് എന്ന സ്ഥാപനത്തിന് പുതിയ ലൈസൻസ് അനുവദിച്ചത് കൃമപ്രകാരമല്ല. മണ്ണാർക്കാട് നഗരസഭയിലെ അസസ്മെൻ്റ് രജിസ്റ്റർ പ്രകാരം പ്രസ്തുത കെട്ടിടത്തിന് 1507.48 ച.മീറ്റർ വിസ്തീർണമാനുള്ളത്. എന്നാൽ, AG ഓഡിറ്റ് ടീമിൻ്റെ പരിശോധനയെ തുടർന്ന് ഓവർസിയർ പരിശോധിച്ച് ടി ബിൽഡിങ്ങിന് 6218.21 ച.മീറ്റർ വിസ്തീർണമാനുള്ളതെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് കോടതി നിര്‍ദ്ദേശ പ്രകാരം പ്രസ്തുത കെട്ടിടം അളന്നതു പ്രകാരം കെട്ടിടത്തിന്റ വിസ്തീര്1ണ്ണം 4214ച.മീറ്ററാണുള്ളത്. പ്രസ്തുത കെട്ടിടം ക്രമവൽകരിക്കുന്നതിനു ഉടമസ്ഥന് സെക്രട്ടറി നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും, നാളിതുവരെ കെട്ടിട ഉടമ ആയത് ക്രമവൽകരിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിട്ടില്ല. കെട്ടിടം ക്രമവൽക്കരിച്ചതിനു ശേഷം മാത്രമേ ടി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കാൻ പാടുകയുള്ളൂ. എന്നാൽ വ്യാപാരസ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകിയത് തെറ്റായ പ്രവർത്തിയാണ്. കേരള മുനിസിപ്പാലുറ്റി ആക്ട് നിയമവും ചട്ടങ്ങളും സെക്ഷൻ 447 പ്രകാരമുള്ള വ്യവസ്തകൾ പാലിക്കാതെ ലൈസൻസ് അനുവദിച്ചത് ക്രമവിരുദ്ധമാണ്. ടി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങൾക്ക് എജിയുടെ കണ്ടെത്തലിന് മുൻപാണ് ലൈസൻസ് പുതുക്കി നൽകിയത്. എന്നാൽ, ശ്രീ.പ്രസാദ്.ടി.പി എന്നവരുടെ കവിത ഗോൾഡ് & ഡയമണ്ട്സ് എന്ന സ്ഥാപനത്തിന് അനധികൃത നിർമ്മാണം ഉണ്ടെന്ന് എജി കണ്ടെത്തിയതിനു ശേഷം ലൈസൻസ് നൽകിയത് ക്രമ വിരുദ്ധമാണ്. ശ്രീ.വിജയൻ നൽകിയ പരാതിയിൽ വൻ തുക കൈക്കൂലി വാങ്ങിയാണ് 5 വർഷത്തേക്ക് ലൈസൻസ് നൽകി എന്നാരോപിച്ചിരുന്നു. കേരള മുനിസിപ്പാലുറ്റി ആക്ട് നിയമവും ചട്ടങ്ങളും സെക്ഷൻ 447 5 (എ) പ്രകാരം "ഈ വകുപ്പിന് കീഴിൽ നൽകുന്ന ലൈസൻസിന് 5 വർഷത്തേക്ക് പ്രാബല്യം ഉണ്ടായിരിക്കുന്നതും" ആണ്. ആയതിനാൽ 5 വർഷത്തേക്ക് ലൈസൻസ് നൽകുന്നത് ചട്ടപ്രകാരം തെറ്റല്ല. എന്നാൽ, അനധികൃത കെട്ടിടത്തിൽ വ്യാപാരം നടത്തുന്നതിന് വേണ്ടി ലൈസൻസ് നൽകാൻ പാടില്ല. ലൈസൻസ് അനുവദിച്ച ഉദ്ദ്യോദസ്ഥനായ ശ്രീ.ഷിബു.ആർ, സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-1 കൈക്കൂലി വാങ്ങിയതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. ടിയാൻ ലൈസൻസ് അനുവദിച്ചത് മുനിസിപ്പൽ കൌണ്‍സിൽ തീരുമാന പ്രകാരവും, സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരവുമാണ്. എന്നിരുന്നാലും, നിലവിൽ പ്രസ്തുത കെട്ടിടം ക്രമവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയായ ശ്രീ.അബ്ദുൾ റഹീം.പി.കെ എന്നവർ 02.08.2024 തീയ്യതിയിലെ നൽകിയ കേസ് WPC NO.22195 നമ്പർ നിലവിൽ കോടതി പരിഗണനയിലാണ്. തുടർനടപടികൾക്കായി ടി പരാതി ജില്ലാ അദാലത്ത് സമിതിക്ക് സമർപ്പിച്ചിക്കുന്നു.