LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/O MUHAMMEDKUTTY KOCHAMPALLY HOUSE, PURATHUR POST
Brief Description on Grievance:
സര് എന്റെ പേരിലുള്ള പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിട നമ്പര്‍ 14/66A എന്ന നമ്പരിട്ട ഷീറ്റിട്ടകോണികൂടിനു ഗ്രാമപഞ്ചായത്ത് 1880 രൂപയാണ് നികുതി നിശ്ചയിരിക്കുന്നത്. ഇതുമായി ബന്ധപെട്ടു ഞാന്‍ ഈ നികുതിയില്‍ ഇളവു അനുവദിക്കുന്നതിനായി 23/12/2024 തിയ്യതിയില്‍ തിരൂര്‍ ടൌണ്‍ഹാള്‍ വെച്ച് നടന്ന മന്ത്രിമാരുടെ അദാലത്തില്ലേക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നു . അവിടെനിന്നും ബഹു: മുഹമ്മദ് റിയാസ് മന്ത്രി അവര്‍കള്‍ ഈ അപേക്ഷ J D, LSGD MALAPPURAM ഓഫീസില്‍ സമര്‍പ്പിക്കുവാന്‍ അവശ്യപെട്ടിരിക്കുന്നു
Receipt Number Received from Local Body:
Final Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 53
Updated on 2025-05-28 11:35:51
പരാതി കക്ഷിയുടെ ഉടമസ്ഥതയിലുള്ള പുറത്തൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച നാല് മുറികൾ ഉള്ള കെട്ടിടത്തിലെ 14/ 66 A നമ്പർ റൂമിനെ മറ്റ് മൂന്ന് മുറികളിൽ നിന്ന് വ്യത്യസ്തമായി അധിക നികുതി ചുമത്തിയിട്ടുണ്ട് എന്നും ആയത് ഉറച്ചു തരുന്നതിനു വേണ്ടിയാണ് പരാതിക്കാരൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. പരാതി പരിശോധിച്ചതിൽ പഞ്ചായത്ത് നികുതി നിർണയിച്ച് നമ്പർ നൽകിയ നാല് മുറികളുള്ള കെട്ടിടത്തിൽ പൊതു ആവശ്യത്തിനായി ഉപയോഗിക്കുന്ന സ്റ്റെയർകെയ്സിന്റെ വിസ്തീർണ്ണം 14/66 A നമ്പർ റൂമിനോട് മാത്രമായിട്ടാണ് ചേർത്തിട്ടുള്ളത്. 2011 ലെ കേരള പഞ്ചായത്ത് രാജ് ( വസ്തു നികുതിയും സേവന ഉപനികുതിയും സർ ചാർജ്ജും) ചട്ടങ്ങൾ റൂൾ 3(4) പ്രകാരം കെട്ടിടത്തിന്റെ പൊതുവായി ഉപയോഗിക്കുന്ന സ്റ്റെയർകെയ്സ് വിസ്തീർണ്ണം ആനുപാതികമായി മറ്റു മുറികളുടെ വിസ്തീർണത്തോടൊപ്പം ചേർത്ത് നികുതി കണക്കാക്കേണ്ടതിന് പകരം സ്റ്റെയർകെയ്സ് നോട് ചേർന്ന റൂമിനോട് മാത്രമായാണ് സ്റ്റെയർകെയ്സിന്റെ വിസ്തീർണ്ണം ചേർത്തിരിക്കുന്നത്. സ്റ്റെയർകേസിന്റെ ഏരിയ കണക്കാക്കിയത് കൂടുതലാണെന്നും ഒന്നാം നില നിർമ്മാണം കഴിയാത്തതിനാൽ ഇതിന്റെ മുഴുവൻ ആയിട്ടുള്ള ഉപയോഗം നടക്കുന്നില്ല എന്നും പരാതിക്കാരൻ ആവശ്യപ്പെട്ടതനുസരിച്ച് സ്ഥലം പരിശോധന നടത്തി. ഒന്നാം നില നിർമ്മാണം നടത്താത്തതിനാൽ സ്റ്റെയർകെയ്സിന്റെ മുഴുവൻ ഉപയോഗം ലഭിക്കാത്തതിനാലും സ്റ്റെയർകെയ്സിന്റെ റൂഫിന്റെ നിർമ്മാണം അപൂർണ്ണമായതിനാലും സ്റ്റെയർകേസിന്റെ ഒന്നാം നില ഭാഗം ഒഴിവാക്കി ഗ്രൗണ്ട് ഫേ ഫ്ലോർ വിസ്തീർണ്ണം മാത്രം കണക്കാക്കി നികുതി പുനർ നിർണയിക്കാവുന്നതാണെന്ന് കാണുന്നു. ആയതിനാൽ ആവശ്യമായ ഭേദഗതി പ്ലാൻ സമർപ്പിക്കുന്നതിന് പരാതിക്കാരനോട് നിർദ്ദേശിച്ചും പരിശോധിച്ചു നികുതി പുനർനിർണയിക്കുന്നതിന് സെക്രട്ടറിയോടും യോഗം നിർദ്ദേശം നല്കുന്നു.
Final Advice Verification made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 54
Updated on 2025-05-28 11:38:04
തീരുമാനപ്രകാരം നികുതി പുനർനിർണ്ണയം നടത്തിയതായി സെക്രട്ടറിയും, ആയത് പ്രകാരം പുതുക്കി നിശ്ചയിച്ച നികുതി അടവാക്കിയെന്ന് പരാതി കക്ഷിയും അറിയിച്ചു.