LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHEN VILA VEEDU, PULLICHIRA P O,, MAYYANAD KOLLAM- 691304.
Brief Description on Grievance:
എന്റെ അയൽക്കാരന്റെ ഷീറ്റും കോൺക്രീറ്റ് കെട്ടിടവും എന്റെ രണ്ടു വശത്തേയും അതിർത്തിയോടു ചേർന്ന് നിർമ്മിച്ചതാണെന്ന് പഞ്ചായത്തു സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് ഇതൊനോടപ്പം ഹാജരാക്കുന്നു. ആയതിനാൽ ചട്ടം 26 (4) പ്രോവിസോ 5 പ്രകാരം എനിക്കും ടി. അതിർത്തിയോടു ചേർന്ന് നിർമാണം നടത്തുന്നതിന് സമ്മതപത്രം ആവശ്യമില്ല എന്ന് കാണുന്നു. ഇതുപോലത്തെ മറ്റൊരു കേസിൽ ജില്ലാ സമിതി എടുത്ത തീരുമാനം ഇതിനോടപ്പം ഹാജരാക്കുന്നു. ഈ സാഹചര്യത്തിൽ തുല്യനീതി ഉറപ്പാക്കാൻ എനിക്കും കൂടി ജില്ലാസമിതി എടുത്ത തീരുമാനം ബാധകമാക്കി പരാതി പരിഹരിക്കുവാൻ സെക്രട്ടറിക്കു നിർദ്ദേശം നല്കണമെന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Escalated made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 53
Updated on 2025-01-12 20:18:31
പരാതിക്കാരന്റെ അയൽക്കാരന്റെ കെട്ടിടത്തിന്റെ ഷീറ്റും കോൺക്രീറ്റ് കെട്ടിടവും പരാതിക്കാരന്റെ രണ്ടു വശത്തേയും അതിർത്തിയോടു ചേർന്ന് നിർമ്മിച്ചതാണെന്നും ആയതിനാൽ KPBR ചട്ടം 26 (4) പ്രോവിസോ 5 പ്രകാരം പരാതിക്കാരനും ടി അതിർത്തിയോടു ചേർന്ന് നിർമാണം നടത്തുന്നതിന് സമ്മതപത്രം ആവശ്യമില്ല എന്ന് സെക്രട്ടറിക്കു നിർദ്ദേശം നല്കണമെന് ആണ് അപേക്ഷ . ഇതുപോലത്തെ മറ്റൊരു കേസിൽ ജില്ലാ സമിതി എടുത്ത തീരുമാനവും അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുണ്ട് . Mayyanad ഗ്രാമ പഞ്ചായത്ത് assistant engineer നൽകിയ site inspection report ലും എതിർ കക്ഷിയുടെ നിർമ്മാണം പരാതിക്കാരന്റെ അതിരിനോട് ചേർത്ത് ആണെന്ന് പറഞ്ഞിട്ടുണ്ട് . അപേക്ഷയോടൊപ്പം ടി റിപ്പോർട്ടും ചേർത്തിട്ടുണ്ട് . പരാതിയിൽ തീർപ്പു കൽപ്പിക്കാൻ ഈ സമിതിക്ക് കഴിയാത്തതിനാൽ ജില്ലാ സമിതിയിലേക്ക് escalate ചെയ്യുന്നു
Final Advice made by Kollam District
Updated by Lijumon S, Assistant Director- II
At Meeting No. 37
Updated on 2025-10-28 14:26:39
പരാതിക്കാരൻറെ പുരയിടത്തിലെ അനധികൃത നിർമ്മാണം സംബന്ധിച്ച് മുൻപ് തദ്ദേശ അദാലത്തിൽ എതിർകക്ഷിയായ ശ്രീമതി.സീമ സോമൻ സമർപ്പിച്ച പരാതിയിൽ അദാലത്ത് സമിതിയുടെ തീരുമാനപ്രകാരം ശ്രീമതി.ജാമിയ നിസാറിൻറെ ഭാഗത്തുനിന്നുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുള്ളതാണ്. അദാലത്ത് സമിതിയുടെ തീരുമാനത്തിനെതിരെ പരാതികക്ഷി പരാതി നൽകിയതിൻ പ്രകാരം ഇരുകക്ഷികളെയും ജില്ലാ അദാലത്ത് സമിതി ചെയർമാൻ നേരിൽ കേൾക്കുകയുണ്ടായി. ശ്രീമതി.സീമ സോമൻറെ പുരയിടത്തിൽ നിന്നും അതിർത്തിയിലേക്ക് നിൽക്കുന്ന വൃക്ഷശിഖരങ്ങൾ 6 മാസത്തിൽ ഒരിക്കൽ മുറിച്ചു മാറ്റുന്നതിനും ഇരുകക്ഷികളും അനധികൃത നിർമ്മാണം നടത്തിയ സാഹചര്യത്തിൽ പ്രസ്തുത അനധികൃത നിർമ്മാണ ഭാഗം നീക്കം ചെയ്യുന്നതിനും ഇരു കൂട്ടർക്കും നിർദ്ദേശം നൽകിയും ആയത് പഞ്ചായത്ത്തല സാങ്കേതിക വിഭാഗം മുഖേന പരിശോധിച്ച് ഉറപ്പാക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിക്കൊണ്ടും LSGD/JD/KLM/7045/2024, DATED 01/10/2024 ๓๗ ๑๓๐ ๐ ร പുറപ്പെടുവിച്ചിട്ടുള്ളതാണ്. മേൽ ഉത്തരവും, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹാജരാക്കിയ തത്സ്ഥിതിസെക്രട്ടറി തുടർനടപടി മേൽ റിപ്പോർട്ടും പരിശോധിച്ച് പരാതിക്കാരൻ ആരോപിക്കുംവിധം സ്വീകരിക്കുന്നതിന് കഴിയുകയില്ല എന്ന് അദാലത്ത് സമിതി വിലയിരുത്തി. കൂടാതെ ശ്രീമതി.ജാമിയ നിസാർ അനധികൃത നിർമ്മാണം നീക്കം ചെയ്യുന്നതിന് സെക്രട്ടറി നൽകിയ നോട്ടീസിനെതിരെ ബഹു.ട്രൈബ്യൂണലിൽ APL430/2024 നമ്പറായി ഹർജി സമർപ്പിച്ചിട്ടുള്ളതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാഹചര്യത്തിൽ ട്രൈബ്യൂണലിൻറെ അന്തിമ ഉത്തരവിന് വിധേയമായി തുടർനടപടി സ്വീകരിക്കുന്നതിനും എതിർകക്ഷിയുടെ പുരയിടത്തിൻറെ അതിർത്തിയിൽ നിൽക്കുന്ന മരം ജീവന് ഭീഷണിയാണെന്ന് പരാതിക്കാരൻ ആക്ഷേപം ഉന്നയിച്ചിട്ടുള്ളതിനാൽ സ്ഥല പരിശോധന നടത്തുന്നതിനും ആരോപണം വസ്തുതാപരമാണെന്ന് കണ്ടെത്തുന്ന പക്ഷം LSGD/JD/KLM/7045/2024-E6,DATED-01/10/2024 ഉത്തരവ് പ്രകാരം തുടർനടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.