LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
BIJU SADANAM,KALLUVATHUKKAL
Brief Description on Grievance:
കെട്ടിടനമ്പറിംഗ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 54
Updated on 2025-05-22 18:02:53
കടയ്ക്ക് കെട്ടി നമ്പര്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ശ്രീ. ചന്ദ്രശേഖരൻ ആചാരി, ബിജു സദൻ, മേവനക്കോണം എന്നവരുടെ പരാതിയിൻമേൽ അന്വേഷണം നടത്തിയതിൽ കല്ലുവാതുക്കൽ വില്ലേജിൽ ബ്ലോക്ക് നം. 38-ൽ റീ സർവ്വേ നമ്പർ 361/15-ൽപ്പെട്ട പ്ലോട്ട് ഏരിയ 112 m2 ഉള്ള വസ്തുവിൽ 60.04 M2 വിസ്തീർണ്ണമുള്ള കൊമേഴ്സ്യൽ ബിൽഡിംഗ് നിർമ്മാണത്തിന് 23-05-2023-ൽ പെർമിറ്റ് അനുവദിച്ച് നൽകിയിരുന്നു. കംപ്ലീഷൻ അപേക്ഷ ടിയാൻ സമർപ്പിച്ചതിൻപ്രകാരം സാങ്കേതിക വിഭാഗം നടത്തിയ പരിശോധനയിൽ ചുവടെ പറയും പ്രകാരം റിപ്പോർട്ട് നൽകിയിരിക്കുന്നു. ഒരു മീറ്റർ സൈഡ് യാഡ് ലഭിക്കുന്ന ഭാഗത്ത് 75 സെ.മീ. റൂഫ് പ്രൊജക്ഷൻ നൽകിയിട്ടുണ്ട് ചട്ടം 26 ടേബിൾ 5 പാലിക്കുന്നില്ല. സെപ്റ്റിക് ടാങ്ക് അതിർത്തിയിൽ നിന്നുള്ള അകലം ചട്ടം 79 (4) പാലിക്കുന്നില്ല. കെട്ടിടത്തിന് പിറകുവശത്ത് സ്ട്രക്ചറൽ സ്റ്റെയർ നിർമ്മിച്ചിട്ടുണ്ട്, ടി സ്റ്റെയർ ബന്ധിപ്പിക്കുവാൻ റൂഫ് പ്രൊജക്ഷൻ (ലാന്റിംഗ്) നൽകിയിട്ടുണ്ട്, ടി ഭാഗം അതിർത്തിയിൽ നിന്നുള്ള അകലം ചട്ടം 26 പാലിക്കുന്നില്ല. കെട്ടിടത്തിന് മുകളിൽ ഷീറ്റ് റൂഫിംഗ് നടത്തിയിട്ടുണ്ട്. ചട്ടം 34 പ്രകാരമുള്ള സാനിട്ടേഷൻ നൽകേണ്ടതാണ് പരാതിക്കാരൻ അദാലത്തിൽ ടിയാനെതിരെ അരോപിച്ചിരിക്കുന്ന മുകളിൽ പറഞ്ഞിരിക്കുന്നു കെട്ടിട നിർമ്മാണ ചട്ടലംഘനങ്ങൾ പരിഹരിച്ചിട്ടുള്ളതായി അറിയിച്ചിട്ടുള്ളതാണ്. ആയതിൻമേൽ സ്ഥലം പരിശോധിച്ച് ചട്ടങ്ങൾ പാലിച്ച് നമ്പർ അനുവദിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു.