LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Beena Bhavanam,Vadakkumthala P.O
Brief Description on Grievance:
Occupancy certificate അനുവദിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 46
Updated on 2025-01-09 18:36:59
അദാലത്ത് പന്മന ഗ്രാമപഞ്ചായത്ത് പരാതി കക്ഷി - പ്രവീൺ പരാതി കക്ഷി നിർമ്മിച്ച വീടിന് പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാതി ബോധിപ്പിച്ചിട്ടുള്ളത് . എന്നാൽ പരാതി കക്ഷി പെർമിറ്റ് അപേക്ഷയോടൊപ്പം സമർപ്പിച്ച Abut ചെയ്യുന്നതിനുള്ള സമ്മതപത്രം വ്യാജമാണെന്ന് കാണിച്ചു അയൽവാസിയായ റെജിൻ എന്നായാള്‍ പരാതി ബോധിപ്പിച്ചതിനാണ് ഗ്രാമപഞ്ചായത്തിൽ നിന്നും പെർമിറ്റ് അനുവദിക്കാതിരുന്നത് . എതിർ കക്ഷിയുടെ പരാതി പരിഗണിച്ച് 23-8- 24-ലെ ജില്ലാ തല അദാലത്ത് തീരുമാനം എടുത്ത വിഷയം ആയതിനാൽ ജില്ലാ തലത്തിലേക്ക് Escalate ചെയ്തും, ജില്ലാതല അദാലത്തിന്റെ പരിഗണനക്ക് താഴെ സൂചിപ്പിക്കുന്ന വിവരങ്ങൾ ശിപാർശ ചെയ്തും തീരുമാനിക്കുന്നു. 23.8.24ലെ ജില്ലാതല അദാലത്തിന്റെ തീരുമാനം ഇപ്രകാരമാണ് "എതിർകക്ഷിയെ കൂടി നേരിൽ കേട്ട ശേഷം സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ബോധ്യപ്പെട്ടാൽ നിയമാനുസരണം പെർമിറ്റ് റദ്ദാക്കാനും കേസ് രജിസ്റ്റർ ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു " എന്നാൽ ബന്ധപ്പെട്ട ലൈസൻസി പരാതികക്ഷിയുടെ അനുമതി ഇല്ലാതെ എതിർകക്ഷിയുടെ സമ്മതപത്രം വ്യാജമായി തയ്യാറാക്കിയെന്ന ആരോപണമാണ് പരാതികക്ഷി ബോധിപ്പിച്ചിട്ടുള്ളത്. ആകയാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രസ്തുത ലൈസൻസിക്ക് എതിരെ വ്യാജരേഖ ചമച്ചതിന് പോലീസ് മുമ്പാകെ പരാതി സമർപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ നിയമപരമായ മറ്റു ചില വസ്തുതകൾ കൂടി ബോധിപ്പിച്ചു കൊള്ളട്ടെ. എതിർകക്ഷിയുടെ വസ്തുവിന്റെ മുൻ ജന്മി എതിർകക്ഷിയുടെ തന്നെ പിതാവ് ആയിരുന്നു . ടിയാന് പരാതികക്ഷി നൽകിയ സമ്മതപത്രം പ്രകാരമാണ് എതിർകക്ഷി കെട്ടിടം നിർമ്മിച്ചിട്ടുള്ളതെന്ന് പരാതികക്ഷി ബോധിപ്പിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് രേഖകൾ പരിശോധിച്ചതിൽ ടി സമ്മതപത്രം നൽകിയതായും കാണുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾ ചട്ടം 26 (5) ലെ അവസാന ഖണ്ഡിക ഇപ്രകാരമാണ് "എന്നു മാത്രമല്ല ഗണം A1 , A2 , F വിനിയോഗ ഗണത്തിൽപ്പെട്ട തറനിരപ്പിൽ നിന്നും ഏഴു മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്ക് തൊട്ടടുത്ത ഭൂമിയുടെ ഉടമയുടെ സമ്മതത്തോടുകൂടി ഏതെങ്കിലും ഒരു വശമോ , അല്ലെങ്കിൽ രണ്ടു വശം കൂടിയോ ഒരു തെരുവ് ഒഴികെയുള്ള സ്ഥലത്ത് അതിർത്തിയോട് ചേർന്ന് കെട്ടിടംനിർമ്മിക്കാവുന്നതാണ്. ഒരു ഭൂഉടമ അയൽപക്ക പുരയിടത്തിന് തൻറെ അതിർത്തിയോട് ചേർന്ന് നിർമ്മാണം നടത്തുന്നതിന് സ്വമേധയാ അനുമതി നൽകിയാൽ അങ്ങനെ നിർമ്മാണം നടത്തുന്ന വ്യക്തിയുടെ പുരയിടത്തോട് ചേർന്ന് നിർമ്മാണം നടത്തുന്നതിന് ആദ്യം സമ്മതം നൽകിയ വ്യക്തിക്ക് അവകാശം ഉണ്ടായിരിക്കുന്നതും ആയതിന് രേഖ മൂലം സമ്മതം നേടേണ്ടതില്ലാത്തതുമാണ് ." ആകയാൽ പരാതികക്ഷി നൽകിയ സമ്മതപത്രപ്രകാരമാണ് എതിർ കക്ഷിയുടെ മാതാപിതാക്കൾ കെട്ടിട നിർമ്മാണം നടത്തിയിട്ടുള്ളതെങ്കിൽ പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറിയാൽ പോലും പ്രസ്തുത സമ്മതപത്രത്തിലെ കരാർ നിലനിൽക്കുന്നതും പരാതികക്ഷിക്ക് Abut ചെയ്ത് കെട്ടിടം നിർമ്മിക്കാൻ അവകാശം ഉണ്ടായിരിക്കുന്നതുമാണ് . എന്നാൽ അതിർത്തിതർക്കം നിലനിൽക്കുന്നതിനാൽ സർവ്വേ വകുപ്പിന്റെ സഹായത്തോടെ അതിർത്തി തിട്ടപ്പെടുത്തേണ്ടതുമുണ്ട് ആകയാൽ ടി വിഷയത്തിൽ താഴെസൂചിപ്പിക്കുന്ന കാര്യങ്ങൾ പരിഗണനാർഹമാണ്. 1. വ്യാജ സമ്മത പത്രം തയ്യാറാക്കിയതായ ആരോപണം സംബന്ധിച്ച് ലൈസൻസി ക്കെതിരെ പോലീസ് കേസ് എടുക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കത്ത് നൽകിയിട്ടുള്ളതിനാൽ ജില്ലാതല അദാലത്ത് തീരുമാനം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയിട്ടുള്ളതായി ബോധ്യപ്പെട്ടു. എന്നിരുന്നാലും സമാന്തരമായി ലൈസൻസ് ഇഷ്യൂ ചെയ്തത് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ഓഫീസ് മുഖേന ആയതിനാല്‍ ബഹു.ജോയിന്റ് ഡയറക്ടർ തലത്തിൽ ലൈസൻസ്ക്കെതിരെ നോട്ടീസ് നൽകി അന്വേഷണം നടത്തുന്നതിന് നിർദ്ദേശം നൽകാവുന്നതാണ്. 2. പരാതികക്ഷി നൽകിയ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലാണ് എതിർ കക്ഷിയുടെ പുരയിടത്തിൽ നിർമ്മിച്ച കെട്ടിടം occupancy നേടിയതെന്ന് ബോധ്യപ്പെട്ടാൽ പരാതികക്ഷിക്കും പുതിയ സമ്മതപത്രം ഇല്ലാതെ permit /occupancy അനുവദിക്കാൻ നിർദ്ദേശം നൽകാവുന്നതാണ് . എന്നാൽ ആയതിനു മുൻപ് അതിർത്തി സംബന്ധിച്ച അനിശ്ചിതത്വം നീക്കുന്നതിനും സർവ്വേ വകുപ്പ് മുഖേന അതിർത്തി തിട്ടപ്പെടുത്തുന്നതിനും നിർദ്ദേശം നൽകി പരാതി തീർപ്പാക്കാവുന്നതാണെന്നും ശിപാർശ ചെയ്യുന്നു.