LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Achutham Manissery (PO) Ottapalam Palakakd 679521
Brief Description on Grievance:
തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ ഉള്ള എ യൂ പി രായിരനെല്ലൂർ സ്കൂളിൽ കുട്ടികൾക്ക് സുരക്ഷിതമല്ലാത്ത രീതിയിൽ കെട്ടിടം പൊളിച്ചു പണിയുന്നുണ്ട്. ഇക്കാര്യത്തിൽ പഞ്ചായത്ത് നൽകിയിരുന്ന സ്റ്റോപ്പ് മെമോ മാറ്റാൻ LSGD പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിട്ടു എന്ന് ഞാൻ അറിഞ്ഞു. ഇക്കാര്യത്തിൽ കുട്ടികളുടെ സുരക്ഷയുടെ മേലെ ഉള്ള ആശങ്കകളും വസ്തുതകളും ശ്രദ്ധയിൽ പെടാതെ ആണ് ടി ഉത്തരവ് ഇറക്കിയത് എന്ന് ഞാൻ സംശയിക്കുന്നു. ഇതിന്മേൽ ഉള്ള എന്റെ പരത്തി ഈ കത്തിൽ അറ്റാച്ച് ചെയ്തിരിക്കുന്നു. ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്റെ ഈ പരാതി പരിഗണിച്ചു, കുട്ടികളുടെ സുരക്ഷയെ മാനിച്ചു ടി ഉത്തരവ് റദ്ദ് ചെയ്യണം എന്നപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 45
Updated on 2025-01-24 16:57:52
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ ഹരിനാരായണൻ.കെ.കെ അച്യുതം മനിശ്ശേരി, ഒറ്റപ്പാലം എന്നവരുടെ പരാതി പരിശോധിച്ചു. “തിരുവേഗപ്പുറ എയുപി രായിനല്ലൂർ സ്കൂൾ എൻറെ അച്ഛൻറെ സ്വന്തമാണ് അച്ഛൻറെ മരണശേഷം ടി സ്കൂളിന്റെ ഭൂരിഭാഗം അവകാശം എനിക്കും എൻറെ അമ്മയ്ക്കും സഹോദരിക്കും ആണ്. ടി സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.കൃഷ്ണകുമാർ കള്ള ഒപ്പിട്ടും വ്യാജരേഖ ചമച്ചും മറ്റു ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്തുമാണ് മാനേജർ ആയത്. ഇക്കാര്യത്തിൽ കൊപ്പം പോലീസ് 485/2024 നമ്പർ കേസ് എടുക്കുകയും ശ്രീ.കൃഷ്ണകുമാറിനെ 23-11-2024-ന് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്” എന്നതാണ് പരാതിയിലെ ഒന്നാമത്തെ വിഷയം. രണ്ടാമത്തെ വിഷയം “ടി സ്കൂളിൽ ഒരു കെട്ടിടത്തിന്റെ ഫിറ്റ്നസ് 27.07.2024ന് അസിസ്റ്റൻറ് എൻജിനീയർ റദ്ദ് ചെയ്തിരുന്നു. ഇക്കാര്യം പറഞ്ഞ് ടി കെട്ടിടം ശ്രീ.കൃഷ്ണകുമാർ പൊളിച്ചു പണിയാൻ തുടങ്ങി. ഇതിന് ആവശ്യമായ പെർമിറ്റോ മറ്റു കാര്യങ്ങളൊ ഇല്ലാതെ നിയമവിരുദ്ധമായാണ് നടത്തിയിരുന്നത്. ടി കെട്ടിടം പൊളിച്ചു പണിയാൻ സ്കൂളിൻറെ ഉടമസ്ഥർ എന്ന നിലയിൽ ഞാനും എൻറെ അമ്മയും അനുമതി നൽകിയിട്ടില്ല. ഇത് കാണിച്ച് എൻറെ അമ്മ ഗ്രാമപഞ്ചായത്തിൽ പരാതി നൽകി. പരാതി പരിഗണിച്ച് തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് കെട്ടിടം പൊളിച്ചു പണിയുന്നതിന് സ്റ്റോപ്പ് മെമ്മോ നൽകി. ഈ കാര്യത്തിൽ ഇപ്പോൾ ബഹു. കേരള ഹൈക്കോടതിയിൽ WP(C)-31529/2024 നമ്പർ കേസ് ഉണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ടി സ്കൂളിലെ പണിക്ക് അനുവാദം കൊടുക്കരുത്” എന്നതാണ്. ടി വിഷയത്തെ സംബന്ധിച്ച് രേഖകൾ പരിശോധിച്ചതിൽ 2024-25 അധ്യായന വർഷത്തിൽ രായിനല്ലൂർ എ.യു.പി സ്കൂളിലെ മൂന്ന് ക്ലാസ് മുറികൾ അധ്യായനം നടത്താൻ ഫിറ്റല്ല എന്ന് കാണിച്ച് 29.07.2024-ന് തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ റിപ്പോർട്ട് നൽകി. തുടർന്ന് 07.08.24-ന് പട്ടാമ്പി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ C/577/2014 നമ്പർ കത്ത് പ്രകാരം മേൽ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ സ്കൂൾ നടത്തിപ്പിനെ ബാധിക്കാത്ത തരത്തിലും കുട്ടികൾക്ക് സുരക്ഷാഭീഷണി ഇല്ലാത്ത തരത്തിലും നിയമങ്ങൾ പാലിച്ച് പൂർത്തിയാക്കാൻ നിർദ്ദേശം നൽകി പരാതികാരനായ ശ്രീ. ഹരിനാരായണന്റെ അമ്മ ശ്രീമതി.ചന്ദ്രിക സ്കൂൾ പ്രവർത്തി സമയത്ത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ സ്കൂൾ കെട്ടിടം പൊളിക്കുന്നു എന്ന് 19.08.2024ന് പരാതി നൽകി മേൽ പരാതിയുടെ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് എൻജിനീയർ സ്ഥല പരിശോധന നടത്തുകയും സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നടന്ന നിർമ്മാണം KPBR Rule 73 പ്രകാരം പെർമിറ്റ് ആവശ്യമായ നിർമ്മാണമാണ് എന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. തുടർ ഗ്രാമപഞ്ചായത്തിന്റെ JC2/3718/24 നമ്പർ പ്രകാരം പ്രവർത്തി നിർത്തിവയ്ക്കാൻ സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. അതിനെതിരെ ശ്രീ. കെ. കെ. കൃഷ്ണകുമാർ ബഹു. കോടതിയെ സമീപിച്ചു. WP(c)-31529/24 നമ്പർ പ്രകാരം ആയത് കോടതിയുടെ പരിഗണനയിലുമാണ് ഇതിനിടയിൽ 01.11.2024-ന് കെട്ടിടം നിർമ്മാണത്തിന്റെ അനുമതിക്ക് അപേക്ഷ സമർപ്പിച്ചു എങ്കിലും അപേക്ഷയിൽ അപാകത ഉള്ളതിനാൽ പെർമിറ്റ് അനുവദിച്ചിരുന്നില്ല. ശ്രീ.കൃഷ്ണകുമാറിന്റെ പരാതിയെ തുടർന്ന് ബഹു. പഞ്ചായത്ത് ഡയറക്ടറുടെ അധ്യക്ഷതയിൽ ഓൺലൈൻ മീറ്റിംഗ് നടത്തുകയും ബഹു. പ്രിൻസിപ്പൽ ഡയറക്ടറുടെ 29.11.2024-ലെ LSGD/PD/40145/2024 LL5 നമ്പർ കത്ത് നിർദ്ദേശപ്രകാരം 02.12.2024 സ്ഥല പരിശോധന നടത്തുകയും അന്നുതന്നെ അസിസ്റ്റൻറ് എൻജിനീയർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ആയതിൽ താഴെപ്പറയുന്ന കാര്യങ്ങൾ പറയുന്നു. 1. അപേക്ഷയിലും കൈവശാവകാശ സർട്ടിഫിക്കറ്റിലും കൃഷ്ണകുമാർ ആൻഡ് അദേഴ്സ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാൽ അപേക്ഷയിൽ മറ്റു അവകാശികൾ ഒപ്പിട്ടിട്ടില്ല 2. മുൻ അസിസ്റ്റൻറ് എഞ്ചിനീയർ തയ്യാറാക്കിയ സ്കൂളിൻറെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ കെട്ടിടത്തിന്റെ ഉയരം 3.70 മീറ്റർ ആണ് എന്നാൽ പെർമിറ്റ് അപേക്ഷ ഡ്രോയിങ് പ്രകാരം മേൽക്കൂര മാറ്റൽ പൂർത്തിയാകുമ്പോൾ 3.70 മീറ്ററിനേക്കാള് അധികരിക്കും എന്നും ആയതിനാൽ KPBR 2019 ചാട്ടം 73 പ്രകാരം പെർമിറ്റ് അനുവദിക്കാൻ സാധ്യമല്ല എന്നും പറയുന്നു. 3. 50 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി സ്റ്റീൽ ഉപയോഗിച്ച് പുതിയ മേൽക്കൂര നിർമിക്കുമ്പോൾ ചെയ്യേണ്ട Steel Post Structural colomns, Lintel എന്നിവ ഇല്ലാതെ ചുമരിലേക്ക് അമിതഭാരം കയറ്റാൻ പാടില്ല. മേൽ അപാകത പരിഹരിച്ചാൽ മാത്രം താങ്കളുടെ അപേക്ഷ പരിഗണിക്കാൻ സാധിക്കുകയുള്ളൂ എന്ന് കാണിച്ച് 19.12.2024-ന് SC2-4976/24 നമ്പർ പ്രകാരം ശ്രീ. കെ. കെ. കൃഷ്ണകുമാറിന് സെക്രട്ടറി കത്ത് നൽകിയിട്ടുണ്ട്. ബഹു. പ്രിൻസിപ്പൽ ഡയറക്ടറുടെ 29.11.2024-ലെ LSGD/PD/40145/LL5 നമ്പർ കത്തിലെ നിർദ്ദേശപ്രകാരം കെട്ടിടത്തിന്റെ സുരക്ഷിതത്വവും ക്ഷമതയും വിലയിരുത്തുന്നതിന് ശ്രീകൃഷ്ണപുരം എഞ്ചിനീയറിങ് കോളേജിലെ സിവിൽ വിഭാഗത്തിലെ സാങ്കേതിക വിദഗ്ദരുടെ സഹായം ആവശ്യപ്പെട്ട് 21.12.2024-ന് പ്രിൻസിപ്പാൽ, ഗവൺമെൻറ് എൻജിനീയറിംഗ് കോളേജിലേക്ക് സെക്രട്ടറി കത്ത് നൽകിയിട്ടുണ്ട്. ടി വിവരം കാണിച്ച് 21.12.2024-ന് തന്നെ ശ്രീ ഹരിനാരായണൻ.കെ.കെ-യ്ക്ക് സെക്രട്ടറി കത്ത് നൽകിയിട്ടുണ്ട്. മേൽ കാര്യങ്ങൾ അദാലത്ത് സമിതി വിശദമായി പരിശോധിച്ചു അവകാശ തർക്കത്തെ സംബന്ധിച്ച് കേസ് ഉള്ളതിനാൽ അതിൻറെ അന്തിമ വിധി അനുസരിച്ച് മാത്രമേ തുടർന്ന് നടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂ എന്ന് വിലയിരുത്തി അസിസ്റ്റൻറ് എൻജിനീയറുടെ റിപ്പോർട്ട് പ്രകാരം KPBR 2019 ചട്ടം 73 ന്റെ ലംഘനം കാണുന്നതിനാൽ പെർമിറ്റ് അനുവദിക്കാൻ കഴിയുകയില്ല എന്നും വിലയിരുത്തി. കെട്ടിടത്തിന്റെ ക്ഷമത പരിശോധിക്കുന്നതിന് വിദഗ്ധരുടെ സഹായം ആവശ്യപ്പെട്ടതിനാൽ അവർ പരിശോധിച്ച് റിപ്പോർട്ട് വരുന്നത് വരെ തൽസ്ഥിതി തുടരുകയാണ് വേണ്ടതെന്ന് ഉപസമിതി വിലയിരുത്തി.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 46
Updated on 2025-01-27 11:58:56