LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NITHYA SAHAYA MATHA GIRLS HIGH SCHOOL KOTTIYAM 69157
Brief Description on Grievance:
കൊട്ടിയം ആദിച്ചനല്ലൂർ പഞ്ചായത്തിൽ 1972 മുതൽ പ്രവർത്തിച്ചു വരുന്ന സ്കൂളിൽ 2007 ൽ IDMI CENTRAL GOVT സ്കീം പ്രകാരം നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ 2019 -2020 വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച മേൽ കെട്ടിടം 2021 -2022 ലെ ഫിറ്റ്നെസ്സിനു വേണ്ടി അപേക്ഷിച്ചപ്പോൾ മേൽ പഞ്ചായത്തിൽ ഈ സ്കൂളിന്റെ രേഖകൾ ഇല്ല എന്ന കാരണത്താൽ മേല്പറഞ്ഞ കെട്ടിടത്തിന് ഫിറ്റ്നസ് ഒഴിവാക്കിയിട്ടുള്ളതാണ്.ഞാൻ ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്കു രേഖാ മൂലം അപേക്ഷ സമർപ്പിച്ചിട്ടുള്ളതുമാണ്.ഓരോരോ കാരണങ്ങൾ പറഞ്ഞു എന്നെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. പഞ്ചായത്തു അധികൃതർ ഫയർ NOC ശരിയാക്കികൊണ്ട് വരണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് ഫയർ NOC പഞ്ചായത്തിൽ ലഭ്യമാക്കിയിട്ടുള്ളതുമാണ്.എന്നാൽ വീണ്ടും ടൗൺ പ്ലാനിംഗ് പെര്‍മിറ്റ് ആവശ്യപ്പെടുകയും ഒരോരോ ഒഴിവുകൾ പറഞ്ഞു ദിവസവും മേല്പറഞ്ഞ ഓഫീസിൽ നടത്തിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സ്കൂളിന്റെ പ്രധാന അധ്യാപികയായ എനിക്ക് മേൽ അപേക്ഷ കൊടുത്തതിനു ശേഷം നാളിന്നുവരെ സ്കൂളിലെ കാര്യങ്ങൾ ശ്രെദ്ധിക്കുവാൻ പറ്റാതെ മേൽ പഞ്ചായത്തു ഓഫീസിൽ കയറി ഇറങ്ങി മാനസികമായി വളരെ പ്രയാസം അനുഭവിച്ചു. ആയതിനാൽ മേൽ പരാതി സ്വീകരിച്ചു വേണ്ട നടപടി സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 53
Updated on 2025-01-12 20:17:34
പരാതി പരിഹരിക്കാനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിച്ചു എന്ന് പരാതിക്കാരി അറിയിച്ചു. നമ്പർ നൽകാനുള്ള നടപടി സ്വീകരിച്ചു എന്ന് സെക്രട്ടറിയും അറിയിച്ചു . ആയതിനാൽ പരാതി തീർപ്പാക്കുന്നു . നമ്പർ നൽകിയ വിവരം സെക്രട്ടറി സമിതിയെ അറിയിക്കേണ്ടതാണ് .