LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUNNUMPURATH HOUSE VANNAPPURAM P O VANNAPPURAM
Brief Description on Grievance:
എനിക്ക് വണ്ണപ്പുറം പഞ്ചായത്തില്‍ പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ പൂര്ത്തികയാക്കിയ കെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷയാണിത് പെര്‍മിറ്റ് പ്രകാരം കെട്ടിടം പണി പൂര്‍ത്തിയാക്കിയപ്പോള്‍ 1964 ലെ പട്ടയം ആയതിനാല്‍ കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് തടസ്സം ഉണ്ടെന്ന് പഞ്ചായത്ത് പറയുന്നു.
Receipt Number Received from Local Body:
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 45
Updated on 2024-12-16 13:19:38
റഷീദ് കെ.ബി. – വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് വണ്ണപ്പുറം ഗ്രാമപഞ്ചായത്തില്‍ നിന്നും അനുവദിച്ച പെര്‍മിറ്റ് പ്രകാരം കെട്ടിടം പണി പൂര്‍ത്തിയാക്കിയപ്പോള്‍ 1964 ലെ പട്ടയം ആയതിനാല്‍ കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് തടസ്സം ഉണ്ടെന്ന് പഞ്ചായത്ത് പറയുന്നു. എന്നാല്‍ പെര്‍മിറ്റ് പ്രകാരം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് കെട്ടിട നമ്പര്‍ അനുവദിക്കണമെന്നതാണ് അപേക്ഷയിലെ ആവശ്യം. ഫയലുകളുടെ പരിശോധന 18.11.2023 ലെ JC1-BA(382045)/2023 നമ്പര്‍ പെര്‍മിറ്റ് പ്രകാരം GF ല്‍ 222.95 സ്ക്വയര്‍ മീറ്ററില്‍ വാണിജ്യാവശ്യത്തിനും FF ല്‍ 222.95 സ്ക്വയര്‍ മീറ്ററില്‍ പാര്‍പ്പിടാവശ്യത്തിനും കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് പെര്‍മിറ്റ് നല്‍കിയിട്ടുള്ളത്. 29.11.2024 ല്‍ കെട്ടിടം പണി പൂര്‍ത്തീകരിച്ച് കെട്ടിട നമ്പരിനായി അപേക്ഷ നല്കിയിട്ടുള്ളതാണ്. ടി അപേക്ഷയ്ക്കൊപ്പം ഹാജരാക്കിയ കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍(27.11.2024 ലെ 1330/2024 നമ്പര്‍ - വണ്ണപ്പുറം വില്ലേജ്) ടി സ്ഥലം(സര്‍വ്വേ നം. - 1478/1A-1411, വസ്തു വിവരം – പുരയിടം, വിസ്തീര്‍ണ്ണം – 04 ആര് 05 ച.മീ.) “Assignment of land is under Kerala Land Assignment Rules, 1964 and the purpose of assignment under the rules is for personal cultivation, house sites and beneficial enjoyment of adjourning holdings.” എന്ന് രേഖപ്പെടുത്തിയാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ പരാതിക്കാരന് പെര്‍മിറ്റ് എടുക്കുന്നതിനുവേണ്ടി പഞ്ചായത്തില്‍ ഹാജരാക്കിയ കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ (16.10.2023 ല്‍ നമ്പര്‍ രേഖപ്പെടുത്താതെ വണ്ണപ്പുറം വില്ലേജ് ഓഫീസര്‍ നല്കിയ) ടി സ്ഥലം(സര്‍വ്വേ നം. - 1478/1A-1411, വസ്തു വിവരം – പുരയിടം, വിസ്തീര്‍ണ്ണം – 04 ആര് 05 ച.മീ.) 1964 ലെ റൂള്‍ പ്രകാരമുള്ള പട്ടയമാണെന്ന് രേഖപ്പെടുത്തിയിട്ടില്ലാത്തതാണ്. ആയത് രേഖപ്പെടുത്താത്തത് മൂലമാണ് കൊമേഴ്സ്യല്‍ ബില്‍ഡിംഗ് നിര്‍മ്മിക്കുന്നതിന് ഉള്‍പ്പെടെ പെര്‍മിറ്റ് നല്‍കിയിട്ടുള്ളത്. റവന്യു (എ) വകുപ്പിന്റെ 02.12.2020 ലെ G.O.(Ms) No.290/2020/RD നമ്പര്‍ ഉത്തരവ് പ്രകാരം ബില്‍ഡിംഗ് പെര്‍മിറ്റുമായി ബന്ധപ്പെട്ട് Possession Certificate നുള്ള അപേക്ഷയില്‍ നിര്‍മ്മാണം നടത്തുവാന്‍ ഉദ്ദേശിക്കുന്ന ഭൂമി കേരള ലാന്റ് അസ്സൈന്മെന്റ് ആക്ട് 1960 പ്രകാരം ഒരു പ്രത്യേക ആവശ്യത്തിനായി പതിച്ചു നല്കിയതാണോ അല്ലയോ എന്ന വിഷയം കൂടി ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ പരിശോധിക്കേണ്ടതാണെന്നും ഭൂമി പതിവ് ചട്ട പ്രകാരം ഒരു പ്രത്യേക ആവശ്യത്തിന് പതിച്ചു നല്കിയ ഭൂമിയാണെങ്കില് ആ വിവരം കൂടി രേഖപ്പെടുത്തി മാത്രമേ ബന്ധപ്പെട്ട റവന്യു അധികാരികള്‍ Possession Certificate അനുവദിക്കാന്‍ പാടുള്ളൂ എന്ന് പരാമര്‍ശിച്ചിട്ടുള്ളതാണ്. ടി ഉത്തരവ് പരിഗണിക്കാതെയാണ് 16.10.2023 ല്‍ വണ്ണപ്പുറം വില്ലേജ് ഓഫീസറായിരുന്ന സാറ്റുക്കുട്ടി ഇ.കെ. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്. ആയതിനാല്‍ ടിയാനെതിരെ ജില്ലാ കളക്ടര്‍ മുഖേന വകുപ്പ്തല നടപടിക്ക് ശുപാര്‍ശ ചെയ്യുന്നു. സമിതി തീരുമാനം – 13.12.2024 മേല്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പെര്‍മിറ്റ് നല്കിയ സെക്രട്ടറിയുടെ ഭാഗത്തു നിന്നും വീഴ്ച ഉള്ളതായി കാണുന്നില്ല. സെക്രട്ടറി നല്കിയ പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന് കെട്ടിടം പണി പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്. കെട്ടിട നിര്‍മ്മാണത്തില്‍ മറ്റ് അപാകതകളൊന്നും ഇല്ലാത്തതാണ്. പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം പണി പൂര്ത്തീകരിച്ചിട്ടുള്ളതിനാലും മറ്റ് അപാകതകള്‍ ഇല്ലാത്തതിനാലും പരാതിക്കാരന്റെ ആവശ്യം തികച്ചും ന്യായമാണെന്നതിനാലും ടിയാന്റെ കെട്ടിടത്തിന് പ്രത്യേക ഇളവ് നല്കി നമ്പര്‍ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പരാതി ജില്ലാതല സമിതിക്ക് കൈമാറുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Attachment - Sub District Escalated:
Escalated made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 31
Updated on 2025-03-07 12:43:32
വണ്ണപ്പുറം ഗ്രാമപഞ്ചായത്തിൽനിന്നും 18-11-2023 തീയതി യിൽ അനുവദിച്ച JC1-BA(382045)/2023 കെട്ടിട നിർമ്മാണ പെർമിറ്റ് പ്രകാരം കെട്ടിടം പണി പൂർത്തീകരിച്ച് കെട്ടിട നമ്പർ അനുവദിക്കുന്നതിനായി 29-11-2024 തീയതിയിൽ ശ്രീ റഷിദ് കെ. ബി അപേക്ഷ നല്കി. ടി കെട്ടിടത്തിന് ഗ്രൌണ്ട് ഫ്ളോർ വാണിജ്യആവശ്യത്തിനും(222.95 സ്ക്വയർ മീറ്റർ) ഫസ്റ്റ് ഫ്ലോർ പാർപ്പിട ആവശ്യത്തിനുമായിട്ടാണ് (222.95 സ്ക്വയർ മീറ്റർ) പെർമിറ്റ് അനുവദിച്ചിത് . ബഹു. കേരള ഹൈക്കോടതിയുടെ 29/7/2020 ലെ WP(C) 17983/2019 , 29865/A&32098/2019 നമ്പർ കേസുകളിലെ പൊതു വിധിന്യായ പ്രകാരം റവന്യു (എ) വകുപ്പിന്റെ 02/12/20220 G.O (MS) No.290/2020RD നമ്പർ ഉത്തരവ് , ബഹു. തദ്ദേശസ്വയംഭരണവകുപ്പിന്റെ (RD) 22/02/2021 ലെ സ.ഉ(എം എസ്) നമ്പർ 61/2021/തസ്വഭവ ഉത്തരവ് എന്നീവ പ്രകാരം റവന്യു അധികാരികൾ അനുവദിക്കുന്ന കൈവശാവകാശ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ പ്രകാരം എന്താവശ്യത്തിനാണ് ഭൂമി പതിച്ചു നല്‍കിയിട്ടുളളത് എന്ന വിവരം പരിശോധിച്ചശേഷം അതനുസരിച്ച് മാത്രമേ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ അധികാരികൾ പെർമിറ്റ് അനുവദിക്കുവാന്‍ പാടുളളുവെന്ന ഉത്തരവ് നിലവിലുളളതാണ്. 1964 ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം അനുവദിക്കപ്പെട്ട ഭൂമി വീട് നിർമ്മാണത്തിനും ക്യഷിക്കും മാത്രമേ അനുമതി നല്‍കിയിട്ടുളളു. . 1993 ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം അനുവദിക്കപ്പെട്ട ഭൂമിയിൽ വീട് നിർമ്മാണം , ചെറിയ അളവിലുളള വാണിജ്യ ആവശ്യങ്ങൾക്കുളള കെട്ടിട നിർമ്മാണം എന്നീവ അനുവദനീയമാണ്. ശ്രീ റഷിദ് കെ. ബി , കുന്നുംപുറത്ത് , വണ്ണപ്പുറം എന്നയാൾ പെർമിറ്റ് അപേക്ഷയോടൊപപ്ം ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷയിൽ ഹാജരാക്കിയ പൊസക്ഷന് സർട്ടിഫിക്കറ്റിൽ 1964 ലെ റൂൾ പ്രകാരമുളള പട്ടയമാണെന്ന് വില്ലേജ് ഓഫീസർ രേഖപ്പെടുത്തിയിട്ടില്ലാത്താണ്. ടി വിവരം രേഖപ്പെടുത്തി മാത്രമേ പൊസക്ഷന് സർട്ടിഫിക്കറ്റ് അനുവദിക്കുവാന്‍ പാടുളളു. അക്കാരണത്താലാണ് വാണിജ്യ ആവശ്യത്തിനും കൂടി പെർമിറ്റ് ഗ്രാമപഞ്ചായത്ത് അനുവദിച്ചത് . പിന്നിട് കെട്ടിടം പണിപൂർത്തീയാക്കി കംപ് ളീഷന് ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചപ്പോൾ പൊസക്ഷന് സർട്ടിഫിക്കറ്റിൽ 1964 ഭൂമി പതിവ് ചട്ട പ്രകാരം അനുവദിച്ച ഭൂമിയാണെന്നും ടി ഭൂമി ക്യഷിക്കും വീട് നിർമ്മാണത്തിനും മാത്രമേ അനുവദിക്കുവാന്‍ പാടുളളുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാരണത്താലാണ് അപേക്ഷകന് കെട്ടിട നമ്പർ അനുവദിക്കാത്തത്. ടി കെട്ടിത്തിന്റെ സൈറ്റ് പരിശോധിച്ച അസി. എഞ്ചീനിയർ കെട്ടിടം നിർമ്മിച്ചിരിക്കുന്നത് കെ പി ബി ആർ പാലിച്ചാണെന്ന് അദാലത്ത് സമിതിയുടെ യോഗത്തിൽ അരിയിച്ചിട്ടുളളതാണ്.2023 ലെ കേരള ഗവണ്മെന്റ് ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ആക്ട് , 2024 ലെ 10 - ആം ആക്ട് 4(എ) പ്രകാരം പതിച്ചു നല്കപ്പെട്ട ഭൂമി മറ്റേതെങ്കിലും ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കൽ -(1) തൽസമയം പ്രാബല്യത്തിലുളള ഈ നിയമത്തിലോ മറ്റേതെങ്കിലും നിയമത്തിലോ ചട്ടങ്ങളിലോ കോടതിയുടെ ഉത്തരവിലോ വിധിന്യായത്തിലോ ഡിക്രിയിലോ എന്തുതന്നെയടങ്ങിയിരുന്നാലും , ഈ അക്ടിന് കീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുളള ചട്ടങ്ങളുടെയോ പട്ടയത്തിലെ വ്യവസ്ഥകളുടെയോ , 2023 - ലെ കേരള ഗവണ്മെഴന്റ് ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ആക്റ്റ് (2024-ലെ 10) പ്രാബല്യത്തിൽ വരുന്ന തീയതി വരെ നിലവിലുളള ലംഘനങ്ങൾ , നിർണ്ണയിക്കപ്പെട്ട പ്രകാരം , ക്രമവത്കരിക്കുന്നതിന് സർക്കാരിന് അധികാരമുണ്ടായിരിക്കുന്നതാണ്. (2) തൽസസമം പ്രാബല്യത്തിലുളള ഈ നിയമത്തിലോ മറ്റേതെങ്കിലും നിയമത്തിലോ ചട്ടങ്ങളിലോ കോടതിയുടെ ഉത്തരവിലോ വിധിന്യായത്തിലോ ഡിക്രിയിലോ എന്തുതന്നെയടങ്ങിയിരുന്നാലും , ഈ ആക്ടിനും അതിന്കീകഴിലുണ്ടാക്കപ്പെട്ട് ചട്ടങ്ങൾക്കുകീഴിലും പതിച്ചു നല്കപ്പെട്ട ഭൂമി , സർക്കാരിന് ബോധ്യപ്പെടുന്ന പക്ഷം , കാരണങ്ങൾ ലിഖിതമായി രേഖപ്പെടുത്തി 2023 ലെ കേരള ഗവണ്മെോന്റ് ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ആക്റ്റ് (2024- ലെ10) പ്രാബല്യത്തിൽ വന്ന തീയതി വരെ , പതിച്ചു നല്കിയ ഭൂമി കൈവശത്തിൽ ഉളള ആൾക്ക് പതിച്ചു നല്കിയ ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുവാന്‍ നിർണ്ണയിക്കപ്പെട്ട നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി അനുമതി നല്‍കുന്നതിന് സർക്കാരിന് അധികാരമുണ്ടായിരിക്കുന്നതാണ് . എന്നിങ്ങനെ ആക്ടിൽ ഭേദഗതി വന്നിട്ടുളളതാണ്. എന്നാൽ ചട്ടം അന്തിമമാക്കി പ്രസിദ്ധികരിക്കുന്ന മുറക്ക് /റൂളിൽ ഇളവ് വരുന്ന മുറക്ക് മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയു എന്നതിനാൽ ജില്ലാ സമിതിയിൽ ലഭിച്ച അപേക്ഷ പരിഗണിക്കുവാന്‍ ജില്ലാ അദാലത്ത് സമിതിക്ക് കഴിയുകയില്ല.ആയതിനാൽ അപേക്ഷകന്റെ കെട്ടിടത്തിന് യു എ നമ്പർ അനുവദിച്ചു നല്‍കാവുന്നതാണെന്നും യു എ നമ്പർ അനുവദിക്കുമ്പോൾ സാധാരണ വസ്തു നികുതിയുടെ മൂന്നിരട്ടി വസ്തു നികുതി അടക്കേണ്ടി വരുമെന്നും യു എ നമ്പർ ലഭിച്ച വാണിജ്യകെട്ടിടത്തിന് ലൈസന്‍സ് അനുവദിക്കുവാന്‍ സാധിക്കുകയില്ലായെന്നും സമിതി അപേക്ഷകനെ അറിയിച്ചു. ലൈസന്‍സില്ലാതെ കോമേഴ്സ്യൽ ബിൽഡിംഗ് പ്രവർത്തനം നടത്തുവാന്‍ സാധിക്കുകയില്ലായെന്ന് അപേക്ഷകന് അറിയിച്ചു. ടി വിഷയത്തിൽ ഉചതമായ തീരുമാനമെടുക്കുന്നതിനായി പരാതി സംസ്ഥാന തലസമിതിക്ക് കൈമാറുന്നതിന് ജില്ലാതലസമിതി തീരുമാനിച്ചു.