LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MOOLAKUNNIL VEEDU CHADAYAMANGALAM KOLLAM KERALA PIN:691534
Brief Description on Grievance:
ചടയമംഗലം പഞ്ചായത്തിൽ നിന്നുള്ള കംപ്ലീഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ന്യൂനതകൾ പരിഹരിക്കുന്നത് സംബന്ധിച്ചു
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 54
Updated on 2025-01-16 08:04:41
കെട്ടിട നമ്പർ ലഭിക്കുന്നതിനായി അപേക്ഷ നൽകിയെങ്കിലും കെട്ടിട നമ്പർ നൽകുന്നില്ല എന്നുള്ളതാണ് പരാതി .അപേക്ഷകയുടെ പുരയിടത്തിൻറെ സൈഡിൽ കൂടിയുള്ള റോഡിൽ നിന്നും നിയമാനുസൃതമായി വേണ്ട അകലം പാലിക്കാത്തതിനാലും കംപ്ലീഷൻ പ്ലാനിലെ അളവുകളും സൈറ്റിലെ അളവുകളും തമ്മിൽ വെത്യാസം ഉള്ളതിനാലുമാണ് നമ്പർ നല്കൂന്നതിന് കഴിയാത്തതെന്നും അപാകത പരിഹരിച്ചു കംപ്ലീഷൻ പ്ലാൻ സമർപ്പിക്കുന്ന മുറക്ക് കെട്ടിട നമ്പർ നൽകുന്നതാണെന്നും സെക്രട്ടറി അറിയിച്ചു .കൂടുതൽ പരിശോധന ആവശ്യമായതിനാൽ അടുത്ത മീറ്റിഗിൽ പരിഗണിക്കാൻ തീരുമാനിച്ചു .
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 55
Updated on 2025-02-28 07:45:38
നേരിട്ടുള്ള സ്ഥല പരിശോധനയിൽ കെട്ടിടത്തിന്റെ ഒരു സൈഡിൽ സമീപത്തുള്ള 3 മീറ്റർ റോഡിൽ നിന്നും 2 മീറ്റർ സെറ്റ് ബാക്ക് വേണ്ട സ്ഥലത്തു 1.6 മീറ്റർ മാത്രമേ ലഭ്യ മാകുന്നുള്ളൂ . തങ്ങളുടെ പ്ലോട്ട് ബൗണ്ടറിയിൽ നിന്നും കുറച്ചു ഉള്ളിലോട്ട് മാറ്റിയാണ് മതിൽ നിർമ്മിച്ചിട്ടുള്ളതെന്നും പ്ലോട്ട് ബൗണ്ടറിയിൽ നിന്നും 2 മീറ്റർ ഉണ്ടെന്നും പരാതിക്കാരന്റെ ഭാര്യ അദാലത്തിൽ അറിയിച്ചു .മതിലല്ലാതെ മറ്റ് അതിർത്തിക്കല്ലുകളൊന്നും പ്ലോട്ടിൽ കാണാൻ കഴിയാത്തതിനാൽ റെവന്യൂ രേഖകൾ പ്രകാരം പ്ലോട്ട് അതിർത്തിയിൽ നിന്നും 2 മീറ്റർ വിട്ടാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത് എന്നത് സംബന്ധിച്ച രേഖകൾ ഹാജരാക്കുന്ന പക്ഷം കെട്ടിട നമ്പർ അപേക്ഷയിൽ തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രെട്ടറിക്ക് നിർദ്ദേശം നൽകി പരാതി തീർപ്പാക്കി തീരുമാനിച്ചു .