LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
GENERAL SECRETARY M E A ENGINEERING COLLEGE PERINTHALMANNA
Brief Description on Grievance:
കെട്ടിടങ്ങൾക്ക് U A NUMBER ക്രമാവത്കരിച്ചു കിട്ടുന്നതിനും ടൗൺ പ്ലാനിംഗ് ഡിപ്പാർട്മെൻറ് നിഷ്കർഷിക്കുന്ന ചട്ടങ്ങളിൽ ഇളവ് ലഭിക്കുന്നതിനും
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by Khalid P K, IVO 3 (Additional Charge)
At Meeting No. 48
Updated on 2025-01-18 19:10:42
അദാലത്തിൽ മേലാറ്റൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും പരാതിക്കാർക്ക് വേണ്ടി എം ഇ എ കോളേജ് അഡിമിനിസ്ട്രേറ്റിവ് കമ്മറ്റി അംഗം ജബ്ബാർ എന്നവരും ഓൺലൈനായി പങ്കെടുത്തു. ബഹു. വകുപ്പ് മന്ത്രിയുടെ തദ്ദേശ അദാലത്തിലേക്ക് ഇതെ ആവശ്യം ഉന്നയിച്ച് കൊണ്ട് സമര്‍പ്പിച്ച അപേക്ഷയില്‍ 04/09/2024 തിയ്യതിയില്‍ സബ് ഡിസ്ട്രിക്ട് അദാലത്ത് സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരവും, 18/09/2024 തിയ്യതിയില്‍ ജില്ലാതല അദാലത്ത് സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരവും മേല്‍ നമ്പര്‍ അപേക്ഷയിലെ ആവശ്യം നിരസിച്ചിട്ടുള്ളതാണ്. സബ് ഡിസ്ട്രിക്ട് അദാലത്ത് സമിതിയുടെ 4-9-24ലെ തീരുമാനവും ജില്ലാ സമിതിയുടെ 18-9-24ലെ തീരുമാനവും താഴെ ചേർത്തത് പ്രകാരമാണ്. 2002ൽ മേലാറ്റൂർ വില്ലേജിലെ പതിമൂന്നാം വാർഡിൽ സ്ഥാപിതമായ എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് പിന്നോക്ക ന്യൂന പക്ഷ സമുദായങ്ങൾക്ക് സാങ്കേതിക വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെ തുടങ്ങിവെച്ച ഈ സ്ഥാപനത്തിൽ വിവിധ ഘട്ടങ്ങളിലായി ചെറുതും വലുതുമായ പതിനാല് കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടെന്നും ഇതിൽ ഏഴ് കെട്ടിടങ്ങൾക്ക് നമ്പർ ലഭിച്ചിട്ടുളളതും ബാക്കി ഏഴ് കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കേണ്ടതുണ്ടെന്നും, നിലവിലെ ചട്ടമനുസരിച്ച് ഈ കെട്ടിടങ്ങൾക്ക് ഫയർ NOC യും, ലിഫ്റ്റും വേണമെന്ന് നിഷ്കർഷിക്കുന്നുണ്ടെന്നും ഇവ ഏർപ്പെടുത്തുന്നതിന് കെട്ടിടത്തിന്റെ ഘടനയിൽ വലിയ തോതിൽ ഉള്ള മാറ്റങ്ങൾ വരുത്തേണ്ടതും ആയത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതുമായതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഒരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം എന്ന നിലക്ക് നമ്പർ ലഭിക്കാനുള്ള കെട്ടിടങ്ങൾക്ക് കുടി നമ്പർ നൽകി ക്രമവൽകരിക്കണമെന്നാണ് ജനറൽ സെക്രട്ടറി,MEA എഞ്ചിനിയറിംഗ് കോളേജ്,പെരിന്തൽമണ്ണ, ബഹു.തദ്ദേശ വകുപ്പ് മന്ത്രി അവറുകളോട് അഭ്യർത്ഥിച്ചിട്ടുളളത്. മേലാറ്റൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് 13 ൽ 1270/4 സർവ്വേ നമ്പറിലുള്ള 10 ഹെക്ടർ 12 ആർ പ്ലോട്ടിൽ ചെയർമാൻ, മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ, പട്ടിക്കാട്. എന്നവരുടെ ഉടമസ്ഥതയിലുള്ള എം.ഇ.എ എഞ്ചിനീയറിംഗ് കോളേജിന് വേണ്ടി നിർമ്മിച്ച 07 കെട്ടിടങ്ങൾ ക്രമവൽക്കരിച്ച് നമ്പർ നൽകുന്നതിന് ജില്ലാ ടൗൺപ്ലാനർ റിപ്പോർട്ട് ചെയ്ത് ടിയാളെ അറിയിച്ച അപാകതകൾ പൂർണമായും പരിഹരിക്കാത്തതിനാലാണ് പ്രസ്തുത കെട്ടിടങ്ങൾക്ക് UA നമ്പർ നൽകിയിട്ടുള്ളത് എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. . MEA എഞ്ചിനിയറിംഗ് കോളേജ് അഡ്മിനിസ്ടേറ്റീവ് മാനേജറുമായി ഹരജിയിലെ ആവശ്യങ്ങൾ സംബന്ധിച്ച് സംസാരിക്കുകയും ചെയ്തു.മേൽ സൈറ്റിലെ UA നമ്പർ നൽകിയ കെട്ടിടങ്ങൾ നവകേരള സദസിൽ പരാതി നൽകിയത് പ്രകാരം നേരിൽ പരിശോധിച്ചിരുന്നു.ലേഡീസ് ഹോസ്റ്റൽ (4 നില),ബോയ്സ് ഹോസ്റ്റൽ (4 നില),ഇലക്ട്രിക്കൽ & ഇലക്ടോണിക്സ് എഞ്ചിനിയറിംഗ് ബ്ലോക്ക് (4 നില),മെക്കാനിക്കൽ എഞ്ചിനിയറിംഗ് ബ്ലോക്ക് (4നില),സിവിൽ എഞ്ചിനിയറിംഗ് ബ്ലോക്ക് (4 നില),ഓഡിറ്റോറിയം (2 നില),ക്യാമ്പസ് പ്രയർഹാൾ (2 നില) എന്നീ കെട്ടിടങ്ങൾക്ക് ഫയർ & ലൈഫ് സേഫ്റ്റി പ്രൊട്ടക്ഷൻ സംവിധാനം, മൂന്ന് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് ലിഫ്റ്റ് എന്നിവ ഏർപ്പെടുത്തുന്നതിൽ നിന്നും ഇളവ് ലഭിച്ച് ഓതറൈസ്ഡ് കെട്ടിട നമ്പർ ലഭിക്കുന്നതിനാണ് അപേക്ഷിച്ചിട്ടുള്ളത്.നിലവിൽ സെൽഫ് ഫിനാൻസിംഗ് എഞ്ചിനിയറിംഗ് കോളേജിൽ കുട്ടികൾ കുറവായതിനാൽ നടത്തിപ്പ് തന്നെ പ്രതിസന്ധിയിലാണ് എന്നതിനാൽ മേൽ സൗകര്യം ടി കെട്ടിടങ്ങളിൽ ഏർപ്പെടുത്തുന്നതിന് വലിയ തുക ചെലവ് വരുമെന്നും ആയതിനാൽ കെട്ടിട നിർമ്മാണ ചട്ടത്തിൽ ഇളവ് അനുവദിക്കുന്നതിനാണ് അപേക്ഷ നൽകിയിട്ടുള്ളത്. എഞ്ചിനിയറിംഗ് കോളേജ് കെട്ടിടത്തിൽ രണ്ടു നിലകൾ മാത്രമുള്ള ഓഡിറ്റോറിയം ,പ്രയർ ഹാൾ എന്നിവയുടെ മുകൾ നില ഷീറ്റായതിനാൽ ഫയർ & റെസ്ക്യു സർവീസിന് വാട്ടർ ടാങ്ക് നിർമ്മിക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നും എഞ്ചിനിയറിംഗ് ബ്ലോക്ക് 2011 വർഷത്തിൽ നിർമ്മിച്ചതാണെന്നും മറ്റ് 6 കെട്ടിടങ്ങളും 2007-08 വർഷത്തിൽ പ്രവർത്തി ആരംഭിച്ച് വിവിധ കാരണങ്ങളാൽ പൂർത്തീകരിക്കാൻ വൈകിയതാണെന്നും MEA എഞ്ചിനിയറിംഗ് കോളേജ് ജനറൽ സെക്രട്ടറി അറിയിച്ചു. കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 3(4) പ്രകാരം കെട്ടിട നിർമ്മാണ ചട്ടത്തിൽ ഇളവ് ലഭിക്കുന്നതിന് ടി ചട്ടത്തിലെ Appendix-M ലാണ് അപേക്ഷ നൽകേണ്ടത് എന്ന് ഉപജില്ല സമിതി നീരീക്ഷിച്ചു. മേൽ അപേക്ഷ ജില്ല തല അദാലത്ത് സമിതിയിലേക്ക് അയക്കണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടതിനാൽ, ഹരജിയിൽ ഉചിതമായി തീരുമാനം എടുക്കുന്നതിന് ഹരജി ജില്ല തല സ്ഥിരം അദാലത്ത് സമിതിയിലേക്ക് കൈമാറുന്നു. 18-9-24ലെ ജില്ലാതല അദാലത്ത് സമിതിയുടെ തീരുമാനം - ഫയർ & ലൈഫ് സേഫ്റ്റി പ്രൊട്ടക്ഷൻ സംവിധാനം, മൂന്ന് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് ലിഫ്റ്റ് എന്നിവ ഏർപ്പെടുത്തേണ്ടത് ആയത് ഉപയോഗിക്കുന്നവരുടെ സുരക്ഷിതത്വത്തിനാണ്. നിലവിൽ സെൽഫ് ഫിനാൻസിംഗ് എഞ്ചിനിയറിംഗ് കോളേജിൽ കുട്ടികൾ കുറവായതിനാൽ നടത്തിപ്പ് തന്നെ പ്രതിസന്ധിയിലാണ് എന്നതിനാൽ മേൽ സൗകര്യം ടി കെട്ടിടങ്ങളിൽ ഏർപ്പെടുത്തുന്നതിന് വലിയ തുക ചെലവ് വരുമെന്നതിനാൽ ഇളവ് നൽകണമെന്ന ആവശ്യം പരിഗണനാർഹം ആണെന്ന് കാണുന്നില്ല. മേൽ സാഹചര്യത്തിൽ ജില്ലാ ടൌൺ പ്ലാനർ നിർദ്ദേശിച്ച അപാകതകൾ പരിഹരിക്കേണ്ടതാണെന്ന് സമിതി വിലയിരുത്തി അപേക്ഷ നിരസിച്ചു. ഉപജില്ലാ സമിതി-3യുടെ 8-1-25 തീരുമാനം:- പരാതി പരിശോധിച്ചതിലും പഞ്ചായത്ത് സെക്രട്ടറിയും പരാതിക്കാർക്ക് വേണ്ടി എം ഇ എ കോളേജ് അഡ്മിനിസ്ട്രറ്റീവ് കമ്മറ്റി അംഗം ശ്രീ. ജബ്ബാർ എന്നവരെ കേട്ടതിൽനിന്നും മുൻ അദാലത്തിൽ പരിഗണിച്ച പ്രധാന ചട്ടലംഘനങ്ങൾ (ഫയർ & ലൈഫ് സേഫ്റ്റി പ്രൊട്ടക്ഷൻ സംവിധാനം, മൂന്ന് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് ലിഫ്റ്റ് എന്നിവ ഏർപ്പെടുത്തേണ്ടത്) ഇപ്പോഴും പരിഹരിച്ചിട്ടില്ലെന്ന് കാണുന്നു. സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് നൽകുന്നതിന് സർക്കാരിനും കഴിയാത്തതാണെന്നും അത്തരം പരാതികൾ ജില്ലാ-സംസ്ഥാന തലങ്ങളിലേക്ക് അയക്കേണ്ടതില്ലെന്നും നിലവിൽ നിർദ്ദേശം ഉള്ളതാണ്. സെൽഫ് ഫിനാൻസിംഗ് എഞ്ചിനിയറിംഗ് കോളേജിൽ കുട്ടികൾ കുറവായതിനാൽ നടത്തിപ്പ് തന്നെ പ്രതിസന്ധിയിലാണ് എന്നതിനാൽ മേൽ സൗകര്യം ടി കെട്ടിടങ്ങളിൽ ഏർപ്പെടുത്തുന്നതിന് വലിയ തുക ചെലവ് വരുമെന്നതിനാൽ ഇളവ് നൽകണമെന്ന ആവശ്യം അവരുടെ സുരക്ഷ പരിഗണിക്കുമ്പോൾ ദുർബലമാണെന്ന് അദാലത്ത് സമിതി വിലയിരുത്തി അപേക്ഷ നിരസിക്കുന്നതിന് തീരുമാനിച്ചു. പരാതിക്കാർക്ക് ഈ തീരുമാനം തൃപ്തികരമല്ലെങ്കിൽ ജില്ലാ-സംസ്ഥാന തലത്തിൽ പരിഗണക്കായി അദാലത്ത് ആപ്പ് വഴി അപേക്ഷകർക്ക് പരാതി കൈമാറാവുന്നതാണ്.