LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ootumpurath house. amarambalam south.p.O vaniambalam. via malappuramDt.
Brief Description on Grievance:
Permit delay
Receipt Number Received from Local Body:
Escalated made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 17
Updated on 2023-12-27 00:02:56
സുജിത്ത്.ഒ.പി,ഊട്ടുപുറത്ത് വീട്,അമരമ്പലം സൗത്ത് പി.ഒ. -പെർമിറ്റ് നൽകുന്നതിൽ സെക്രട്ടറി വൈകിപ്പിക്കുന്നത് എന്നതാണ് പരാതിയിൽ പ്രതിപാദിച്ചിട്ടുള്ളത്.അമരമ്പലം ഗ്രാമ പഞ്ചായത്തിലെ 7890/2023 നമ്പർ ഫയൽ പരിശോധിച്ചതിൽ 25/10/2023 ലഭിച്ച പെർമിറ്റ് അപേക്ഷയിൽ 03/11/23 തീയതി പെർമിറ്റ് ഫീ അടവാക്കുകയും ILGMS സോഫ്ട് വെയറിൽ പെർമിറ്റ് അംഗീകരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സങ്കേതം സോഫ്ട് വെയറിൽ 16/11/2023 തീയതിയാണ് പെർമിറ്റ് അപ്രൂവ് ചെയ്തിരിക്കുന്നത് എന്ന് കാണാൻ കഴിഞ്ഞു. സെക്രട്ടറിയോട് നേരിട്ട് അന്വേഷിച്ചതിൽ 03/11/2023 തീയതി സങ്കേതം സോഫ്ട് വെയറിൽ സൈൻ ചെയ്യാൻ കഴിയാത്തതിനാലാണ് അപ്രൂവ് ചെയ്യാതിരുന്നത് എന്നും 6/11/23 മുതൽ08/11/23 വരെ കോഴിക്കോട് IMG യിൽ പരിശീലനത്തിനായി പോകുകയും പിന്നീട് 16/11/23 നാണ് പെർമിറ്റ് അപ്രൂവ് ചെയ്തിരിക്കുന്നത്.6/11/23 മുതൽ 8/11/23 വരെ അസിസ്റ്റന്റ് സെക്രട്ടറിക്ക് അധിക ചുമതലയായിരുന്നുവെങ്കിലും ഡിജിറ്റൽ സൈൻ ചെയ്യാൻ സാങ്കേതിക പ്രശ്നം കാരണം പറ്റിയില്ല എന്നും പിന്നീട് 16/11/23 നാണ് സാങ്കേതിക പ്രശ്നം പരിഹരിച്ചത് എന്നും എന്നാൽ ഡിജിറ്റൽ സൈൻ ചെയ്യാൻ കഴിയാതിരുന്നതിന് സൂചികയിൽ പരാതി രജിസ്റ്റർ ചെയ്തിരുന്നില്ല എന്നും അന്വേഷിച്ചതിൽ സെക്രട്ടറി അറിയിച്ചത്.ILGMS സോഫ്ട് വെയറിൽ 03/11/23 ന് പെർമിറ്റ് അംഗീകരിച്ചു എന്ന് രേഖപ്പെടുത്തിയിട്ടും സഹ്കേതത്തിൽ സാങ്കേതിക പ്രശ്നം ഉണ്ടെങ്കിൽ ആയത് ഓൺലൈനായി രജിസ്റ്റർ ചെയ്യാത്തത് ശരിയായ നടപടിയല്ല എന്ന് നിരീക്ഷിക്കുന്നു. അമരമ്പലം ഗ്രാമ പഞ്ചായത്തിലെ ബിൽഡിംഗ് അപ്ലിക്കേഷൻ രജിസ്റ്റർ പരിശോധിച്ചതിൽ കെട്ടിട നിർമ്മാണ പെർമിറ്റ് 03/11/23,12/11/23 തീയതികളിൽ സെക്രട്ടറി അപ്രൂവ് ചെയ്തതായി കാണാൻ കഴിഞ്ഞു.മേൽ പരാതിയുമായി ബന്ധപ്പെട്ട് ജെ.ഡി.ഓഫീസിൽ ഫയലിൽ തുടർനടപടി നടക്കുന്നതിനാൽ ഈ അപേക്ഷ ജില്ലാ തല അദാലത്ത് സമിതിയുടെ പരിഗണനക്കായി അയക്കുന്നതിന് തീരുമാനിച്ചു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 13
Updated on 2024-02-03 14:27:30
അമരമ്പലം ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ കുത്തിപ്പൊയിൽ എന്ന പ്രദേശത്ത് താമസക്കാരനായ ശ്രീ.സുജിത്ത്.ഒ.പി.എന്നവര്‍ തൻറെ നിലവിലുള്ള വീട് പൊളിച്ച്, പുതിയ വീട് പണിയുന്നതിന് പെർമിറ്റ് ലഭിക്കുന്നതിനായി അമരമ്പലം പഞ്ചായത്തിൽ 25/10/2023 ന് അപേക്ഷ സമർപ്പിക്കുകയുണ്ടായി എന്നും സെക്രട്ടറി ഒഴികെയുള്ള ഉദ്യോഗസ്ഥർ പേപ്പർ വർക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കിയെങ്കിലും സെക്രട്ടറിയുടെ മെല്ലെ പോക്ക് നയം കാരണം 03/11/2023 ന് പണം അടച്ചിട്ടും,07/11/2023 വരെയും പെർമിറ്റ് അനുവദിച്ച് കിട്ടിയിട്ടില്ല എന്നും ഇക്കാര്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ എല്ലാ ഫയലുകളും ഈ രീതിയിൽ ആഴ്ചകളോളം വെച്ച് താമസിപ്പിച്ചാണ് സെക്രട്ടറി ഒപ്പിട്ട് നൽകുന്നത് എന്ന് അറിയുവാൻ സാധിച്ചുവെന്നും മറ്റു പഞ്ചായത്തുകളിൽ അന്വേഷിച്ചപ്പോൾ തിരുത്തലുകൾ ഇല്ലാത്ത ഫയലുകൾ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പെർമിറ്റ് അനുവദിച്ചു നൽകുന്നതായി അറിയാൻ സാധിച്ചു എന്നും സെക്രട്ടറിയുടെ ഭാഗത്തുനിന്നുള്ള ഈ സമീപനത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് ടിയാൻ പരാതി സമർപ്പിച്ചിട്ടുള്ളത്. 400837/BPRL01/GPO/2023/7890 നമ്പര്‍ അപേക്ഷ പഞ്ചായത്തിൽ ലഭിച്ചത് 25/10/2023 തിയതിയിലാണ് എന്നും, 25/10/2023 തിയതിയിൽ സമര്‍പ്പിക്കപ്പെട്ട അപേക്ഷയിൻമേൽ ടിയാന് നൽകിയ കൈപ്പറ്റ് രശീതിയിൽ 23/11/2023 ആണ് സർവീസ് ഡെലിവറി ടൈം കാണിച്ചിരുന്നത് എന്നും, ഫയൽ പ്രോസസിംഗിൻറെ ഭാഗമായി 3/11/2023 തിയതി ടിയാൻ പെർമിറ്റ് ഫീസ് അടച്ചിരുന്നു എന്നും, തുടർന്ന് ILGMS ൽ 3/11/2023 തിയതി തന്നെ പെർമിറ്റ് അപേക്ഷ പ്രോസസ് ചെയ്തിരുന്നു. എന്നും, സങ്കേതം സോഫ്റ്റ് വെയറിൽ പെർമിറ്റ് ഡിജിറ്റൽ സിഗ്നേച്ചർ ചെയ്തു എങ്കിലും സാങ്കേതിക പ്രശ്നങ്ങൾ മൂലം ഡിജിറ്റൽ സിഗ്നേച്ചർ വർക്ക് ചെയ്യാതിരുന്നത് മൂലം സങ്കേതം സോഫ്റ്റ് വെയറിൽ പെർമിറ്റ് പ്രോസസ്സ് ചെയ്യുന്നതിന് സാധിച്ചിരുന്നില്ല എന്നും, 6/11/2023മുതൽ 8/11/2023 വരെ ഐ എം ജി മുഖേന സെക്രട്ടറിമാർക്ക് നൽകുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നതിന് സെക്രട്ടറിയായിരുന്ന റെനി സൈമണെ വിടുതൽ ചെയ്യുകയും അസിസ്റ്റൻറെ സെക്രട്ടറി മഹേഷ്കുമാറിന് ചാർജ് കൈമാറുകയും ചെയ്തിരുന്നു എന്നും, അസിസ്റ്റൻറ് സെക്രട്ടറി ചുമതല ഏറ്റെടുത്തു എങ്കിലും ഡിജിറ്റൽ സിഗ്നേച്ചർ ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിച്ച് ലഭിക്കാത്തിനാൽ സങ്കേതം സോഫ്റ്റ് വെയറിൽ പെർമിറ്റ് അപ്രൂവ് ചെയ്യാൻ സാധിച്ചിരുന്നില്ല എന്നും, ഡിജിറ്റൽ സിഗിനേച്ചറിലെ പ്രശ്നം പരിഹരിച്ച് ലഭിച്ചതിന് ശേഷം 16/11/2023നാണ് ടി ഫയൽ ഡിജിറ്റൽ സൈൻ ചെയ്യുവാൻ സാധിച്ചത് എന്നും,400837/BPRL01/GPO/2023/7890 ഫയലിൻറെ ഫ്ലോപരിശോധിച്ചാൽ കാലതാമസമില്ലാതെ നടപടികൾ സ്വീകരിച്ചതായി കാണാവുന്നതാണ് എന്നും, സങ്കേതം സോഫ്റ്റ് വെയറിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പെർമിറ്റ് അപ്രൂവ് ചെയ്യാൻ ചെറിയ താമസം വന്നത് എന്നും, മനപൂർവ്വം ഫയൽ വൈകിപ്പിച്ചിട്ടില്ല എന്നുംഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. സെക്രട്ടറിയോട് നേരിട്ട് അന്വേഷിച്ചതിൽ 03/11/2023 തീയതി സങ്കേതം സോഫ്ട്വെയറിൽ സൈൻ ചെയ്യാൻ കഴിയാത്തതിനാലാണ് അപ്രൂവ് ചെയ്യാതിരുന്നത് എന്നും 6/11/23 മുതൽ08/11/23 വരെ കോഴിക്കോട് IMG യിൽ പരിശീലനത്തിനായി പോകുകയും പിന്നീട് 16/11/23 നാണ് പെർമിറ്റ് അപ്രൂവ് ചെയ്തിരിക്കുന്നത് എന്നും, 06/11/23 മുതൽ 08/11/23 വരെ അസിസ്റ്റന്റ് സെക്രട്ടറിക്ക് അധിക ചുമതലയായിരുന്നുവെങ്കിലും ഡിജിറ്റൽ സൈൻ ചെയ്യാൻ സാങ്കേതിക പ്രശ്നം കാരണം പറ്റിയില്ല എന്നും പിന്നീട് 16/11/23 നാണ് സാങ്കേതിക പ്രശ്നം പരിഹരിച്ചത് എന്നും എന്നാൽ ഡിജിറ്റൽ സൈൻ ചെയ്യാൻ കഴിയാതിരുന്നതിന് സൂചികയിൽ പരാതി രജിസ്റ്റർ ചെയ്തിരുന്നില്ല എന്നും, ILGMS സോഫ്ട് വെയറിൽ 03/11/23 ന് പെർമിറ്റ് അംഗീകരിച്ചു എന്ന് രേഖപ്പെടുത്തിയിട്ടും സങ്കേതത്തിൽ സാങ്കേതിക പ്രശ്നം ഉണ്ടെങ്കിൽ ആയത് ഓൺലൈനായി രജിസ്റ്റർ ചെയ്യാത്തത് ശരിയായ നടപടിയല്ല എന്ന് നിരീക്ഷിക്കുന്നു എന്നും ഉപജില്ലാ അദാലത്ത് വിലയിരുത്തിയട്ടുള്ളതാണ്. മേൽ സാഹചര്യത്തിൽ ഇത്തരത്തിൽ സാങ്കേതിക തടസ്സം നേരിടുന്ന ഘട്ടങ്ങളിൽ ഉചിത മാര്‍ഗ്ഗേന ആയത് പരിഹരിക്കുന്നതിനും, പൊതുജന പരാതിക്ക് ഇടം നൽകാതെ കൈകാര്യം ചെയ്യേണ്ടതാണെന്നുംസെക്രട്ടറിക്ക് കര്‍ശ്ശന നിര്ദ്ദേശംനൽകി ജില്ലാ അദാലത്തിൽ തീര്‍പ്പ് കൽപ്പിച്ചു.
Final Advice Verification made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 14
Updated on 2024-05-06 14:32:18
Given strict instruction to secretary to dispose applications without delay