LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S K BHAVAN CHARUVILA PANNIYODU PANNIYODU P O
Brief Description on Grievance:
പരിസര മലിനീകരണവുമായി ബന്ധപ്പെട്ടു അയൽവാസികൾവ്യാജ പരാതി കൊടുത്തതിനാൽ എനിക്ക് കെട്ടിട നമ്പർ ലൈസൻസ് ഇവ അനുവദിച്ചു തന്നില്ല അതിനു വേണ്ടുന്ന നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 45
Updated on 2025-01-10 16:07:35
പരാതി പരിശോധിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്കി
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 46
Updated on 2025-05-17 20:43:39
പൂവച്ചൽ ഗ്രാമ പഞ്ചായത്തിൽ പന്നിയോട്. വാർഡിൽ ' നിർമ്മിച്ച കോഴി ഫാമിന് നമ്പർ അനുവദിച്ചില്ലായെന്നതാണ് പരാതി. പരാതിക്കാരൻ 100.92 ച . മീറ്റർ വിസ്തീർണ്ണമുള്ള പൗൾട്രി ഷെഡ് നിർമ്മിച്ച ശേഷം റെഗുലറൈസേഷൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ടി അപേക്ഷയുടെ പരിഗണനാ വേളയിൽ ഈ പരാതിക്കാരൻ്റെ തന്നെ ഉടമസ്ഥതയിലുള്ളതും അതേ വാർഡിൽ പ്രവർത്തിക്കുന്നതുമായ മറ്റൊരു പൗൾട്രി ഫാമിനെതിരെ മലിനീകരണ പരാതി ലഭിച്ചതിനാൽ വിഷയം പഞ്ചായത്ത് കമ്മിറ്റി പരിഗണിക്കുകയും പഞ്ചായത്തിലെ സബ് കമ്മിറ്റി സ്ഥല പരിശോധന നടത്തിയ ശേഷം നമ്പർ അനുവദിക്കാമെന്ന് തീരുമാനമെടുത്തിട്ടുള്ളതായി സെക്രട്ടറി അറിയിച്ചു. പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ പൗൾട്രി ഫാമുകൾ , പന്നി ഫാമുകൾ എന്നിവക്കെതിരെ പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും വലിയ പ്രക്ഷോഭം നടത്തിവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരം ഫാമുകളുടെ പ്രവർത്തനത്തിൽ ഭരണസമിതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. തദ്ദേശ അദാലത്തിൽ വലിയ പരാതി ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മുമ്പാകെ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ടി ഫാമുകളുടെ പ്രവർത്തനം ചട്ട പ്രകാരം നിയന്ത്രിക്കുന്നതിനും പരിസര ശുചിത്വം ഉറപ്പ് വരുത്തുന്നതിനും സെക്രട്ടറി പ്രസിഡൻ്റ് എന്നിവർ ബഹു. മന്ത്രി നിർദ്ദേശം നൽകിയിട്ടുള്ളതുമാണ്. പഞ്ചായത്ത് കമ്മിറ്റി തീരുമാനം ചട്ട പ്രകാരമാണോയെന്ന് പരിശോധിച്ച് നമ്പർ അനുവദിക്കുന്നതിന് പൂവച്ചൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 28
Updated on 2025-05-22 22:26:07
അദാലത്ത് തീരുമാനം നടപ്പാക്കുന്നതിനുള്ള നിർദ്ദേശം സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്.