LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nedumpurath house Karupadanna Vellangallur Gramapanchayath Thrissur -680670
Brief Description on Grievance:
തൃശൂര്‍ ജില്ല മുകുന്ദപുരം താലൂക്ക് തെക്കുംകര വില്ലേജ് കരൂപ്പടന്ന ദേശത്ത് 444ൽ 1 എന്ന സർവ്വേ നമ്പറിൽ ഉള്ള എൻ്റെ പുരയിടത്തിൽ (വെള്ളാങ്ങല്ലൂർ പഞ്ചായത്ത്, വാർഡ് 11, പാരിജാതപുരം ശ്രീകൃഷ്ണക്ഷേത്രത്തിന് എതിര്‍വശം) കഴിഞ്ഞ രണ്ട് വർഷമായി ക്രമാതീതമായ വെള്ളക്കെട്ട് അനുഭവപ്പെട്ടുവരുന്നു. സാമാന്യം ശക്തമായ മഴ പെയ്താൽ വീടിൻ്റെ പടിക്കെട്ടുകൾക്ക് തൊട്ടുതാഴെവരെ വെള്ളം കയറി കെട്ടിനിൽക്കുന്ന അവസ്ഥയാണ് ഇക്കാലത്ത് സംജാതമായിട്ടുളളത്. മാത്രമല്ല എല്ലാ ആവശ്യങ്ങള്‍ക്കുമായി ഞങ്ങൾ ഉപയോഗിച്ച് വരുന്ന വീടിനോട് ചേർന്നുള്ള കിണറ്റിലെ ജലം വളരെ മോശമായ രീതിയില്‍ മാറിയിരിക്കുന്നു. വിദഗ്ധരുടെ പരിശോധനയിൽ ഈ ജലം ഉപയോഗയുക്തമല്ല എന്ന ലാബ് റിപ്പോര്‍ട്ട് കിട്ടുകയും ചെയ്തു. വൻതുക ചെലവാക്കി ഫിൽറ്റർ സ്ഥാപിച്ച് അരിച്ചുവൃത്തിയാക്കിയ, വെള്ളം തിളപ്പിച്ചാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. അരനൂറ്റാണ്ടിലേറെയായി ഞാനും എൻ്റെ കുടുംബവും ഇതേ പുരയിടത്തിൽ തന്നെയാണ് വസിച്ചു വരുന്നത്. ഏതാനും വർഷങ്ങൾ മുമ്പ് വരെ വേനൽക്കാലത്ത് മുസാവരികുന്നിലുൾപ്പെടെയുളള പരിസരഗൃഹവാസികൾ ഈ കിണറ്റിലെ വെള്ളമാണ് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും മറ്റും ഉപയോഗിച്ചിരുന്നത് എന്ന വസ്തുത ഇവിടെ കൂട്ടിച്ചേർക്കുന്നു. എൻ്റെ പുരയിടത്തിനോട് ചേർന്ന് തെക്ക് അതിരിലുള്ള നടവഴി, ആ വഴി ചെന്നെത്തുന്ന ഭൂമിയുടെ ഇപ്പോഴത്തെ ഉടമ മണ്ണും കട്ടക്കല്ലും ക്വാറി വേസ്റ്റും മറ്റുമുപയോഗിച്ച് ഉയര്‍ത്തിയതിന് ശേഷമാണ് ഞങ്ങള്‍ക്ക് ഈ ദുരവസ്ഥ നേരിടേണ്ടിവന്നിരിക്കുന്നത്. തൃശൂര്‍ - കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയുടെ കിഴക്കുഭാഗത്തുള്ള എൻ്റെ പുരയിടം സ്വാഭാവികമായും റോഡിനേക്കാൾ മൂന്നു നാലടി താഴ്ചയിലാണ്. ഈ ഭാഗത്ത് ഭൂമിയും റോഡും വടക്കുനിന്ന് തെക്കോട്ട് ചെരിഞ്ഞാണ് കിടക്കുന്നത്. അതുകൊണ്ടുതന്നെ വടക്കേ അതിര്‍ത്തിയില്‍ ഉള്ള പുരയിടവും മൂന്നു നാലടി ഉയരത്തിലാണ്. റോഡില്‍നിന്നും മറ്റും ഇറങ്ങിവരുന്ന വെള്ളം എൻ്റെ പുരയിടവും കടന്ന് തുടര്‍ന്നുള്ള വസ്തുവകകളിലെ തോടുകളും നീർച്ചാലുകളും വഴി തെക്ക് കിഴക്ക് ഭാഗത്തേക്ക് ഒഴുകി പാടശേഖരങ്ങളിലും അന്നിക്കര തോട്ടിലും എത്തി കരൂപ്പടന്ന പുഴയില്‍ ലയിക്കുകയായിരുന്നു പതിവ്. ഈ ശ്രേണിയിലെ അവസാന ഭാഗം മണ്ണിട്ട് നിരപ്പുയർത്തുക വഴി നീരൊഴുക്കിന്റെ തനതായ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടിരിക്കയാണ് ഇപ്പോള്‍. 2024 ജൂൺ-ജൂലൈ മാസങ്ങളിലായി തൃശ്ശൂര്‍ ജില്ലാ കളക്ടര്‍, മുകുന്ദപുരം തഹസിൽദാർ, ഇരിഞ്ഞാലക്കുട RDO, തൃശൂര്‍ RDO, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി, തെക്കുംകര-കരുമാത്ര വില്ലേജ് ഓഫീസർ എന്നിവര്‍ക്ക് ഈ അവസ്ഥ വിശദീകരിച്ച് ഫോട്ടോകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും നാളിതുവരെ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചതായി അനുഭവപ്പെട്ടിട്ടില്ല. ജൂണ്‍ ആദ്യവാരത്തിൽ സ്ഥലത്തെ പഞ്ചായത്ത് മെമ്പര്‍, വില്ലേജ് - ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഈ ദയനീയാവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയതാണ്. ഞാൻ സമർപ്പിച്ച E.ptn 5272/2024 G2240700657 ഡോക്കറ്റ് നമ്പര്‍ പ്രകാരമുളള പരാതി / അപേക്ഷയിന്മേൽ Thrissur District Joint Director, LSGD Thrissur വഴി ലഭിച്ച മറുപടി ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിൻ്റെ മറുപടിയില്‍ പറഞ്ഞിരുന്നത് ഭൂമി മണ്ണിട്ട് ഉയർത്തി എടുക്കുക എന്നതാണ്. എന്നാല്‍ മറുപടിയിൽ നിർദ്ദേശിച്ചതുപോലെ എൻ്റെ പുരയിടം മണ്ണിട്ട് ഉയർത്തുന്നത്, വീട് നിലനിൽക്കുന്നതിനാൽ, പ്രായോഗികമല്ല. വീട് പൊളിച്ച് കളഞ്ഞ് അഞ്ചോ ആറോ അടി ഉയർത്തി പുതുതായി പണിയേണ്ടിവരും. ഈയിടെ മണ്ണിട്ടുർത്തിയ സ്വകാര്യ നടവഴിയുടെ അരികിലൂടെ, കിഴക്കുഭാഗത്തുള്ള കനോലി കനാലിലേക്ക് പോകുന്ന തോടിലേയ്ക്ക്, ഒരു കാന/ചാൽ നിർമ്മിക്കുന്നതാകും കൂടുതൽ അഭികാമ്യം. സ്വകാര്യനടവഴി ഉയർത്തിയ വ്യക്തിയുടെ പേര് കബീർ എന്നാണെന്നും അദ്ദേഹത്തിൻ്റെ ഫോൺ നമ്പർ +91 94477 15803 എന്നതാണെന്നും അറിഞ്ഞു. ഭൂമി ഇപ്പോഴും ടിയാൻ്റെ കൈവശമാണെന്നാണ് അറിവ്. ഇദ്ദേഹത്തിൽ നിന്നും ചെറിയൊരു ഭാഗം ഭൂമി വാങ്ങി ഈയിടെ വീട് പണിത ശ്രീമതി സുഷിതയും കുടുംബവും എന്നെയും കുടുംബത്തേയും മാനസികമായി പീഡിപ്പിക്കുന്ന വിവരവും അറിയിക്കട്ടെ. വൻകുടലും അനുബന്ധ അവയവങ്ങളും ശസ്ത്രക്രിയവഴി എടുത്തുമാറ്റിയ എൻ്റെ സഹോദരിയും (91വയസ്സ്), ഇടുപ്പിൽ ശസ്ത്രക്രിയ നടത്തി വീൽചെയറിൽ ആയിപ്പോയ ഞാനും (95 വയസ്സ്) ഉൾപ്പെടെ മൂന്ന് സ്ത്രീകളാണ് എൻ്റെ വീട്ടിലെ സ്ഥിരതാമസക്കാർ. നിലവിൽ, ഓരോ മഴയിലും അപകടകരമാംവിധം മഴവെള്ളം കയറുകയും എൻ്റെ വീട് വെള്ളത്താൽ ചുറ്റപ്പെടുകയും വീടിൻ്റെ പടിക്കെട്ട് വരെ വെള്ളം എത്തുകയും ചെയ്തുകൊണ്ടേയിരിയ്ക്കുന്നു. ഈ ദുരവസ്ഥ ശാശ്വതമായി ഒഴിവായിക്കിട്ടുവാൻ വെള്ളത്തിൻ്റെ താണയിടത്തേയ്ക്കുള്ള സ്വാഭാവികമായ ഒഴുക്ക്, പുനഃസ്ഥാപിയ്ക്കണമെന്നാണ് വിനീതമായ അഭിപ്രായം. ഒരു ദുരന്തം ഉണ്ടായശേഷം നടപടികൾ എടുക്കുന്നതിൽ ഭേദം മുൻകരുതലുകൾ ആണെന്ന് നമുക്കേവർക്കും അറിവുള്ളതാണല്ലോ. ഉചിതമായ തീരുമാനവും നടപടിയും പ്രതീക്ഷിക്കുന്നു. ഈ പ്രശ്നത്തില്‍ ശാശ്വതമായ പരിഹാരം എത്രയും വേഗം ഈ അദാലത്ത് വഴി ഉണ്ടാക്കിത്തരുമെന്ന പ്രതീക്ഷകളോടെ.. നെടുംപുറത്ത് ഭാർഗ്ഗവിയമ്മ. (94476 73245, 94479 95958)
Receipt Number Received from Local Body:
Interim Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 47
Updated on 2024-12-30 15:57:54
Resolution No. 2 dt. 05-12-2024 95 വയസ്സ് പ്രായമായ അപേക്ഷകയുടെ പരാതിയില്‍ പഞ്ചായത്ത് ഫണ്ട് വെച്ച് പദ്ധതി നടപ്പാക്കിയിട്ടില്ലാത്തതായി കാണുന്നു. അദാലത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്താന്‍ തീരുമാനിച്ചു.