LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANAGER NEST PUBLIC SCHOOL RAMANATTUKARA PO
Brief Description on Grievance:
നിലവിലുള്ള സ്കൂൾ ബിഎൽഡിങ്ങിൽ 11/443 A,Dഅനധികൃതമായി നിർമിച്ച 3,4 കെട്ടിടത്തിൽ നിർമാണത്തിന് റെഗുലറൈസേഷൻ ചെയ്യുന്നതിനുവേണ്ടി സൈറ്റ് അപ്പ്രൂവൽലഭിക്കുന്നതിന് ആവശ്യമായ റോഡിൻറെ അളവിൽ ഇളവ് ലഭിക്കുന്നതിനുവേണ്ടി അപേക്ഷ
Receipt Number Received from Local Body:
Escalated made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 46
Updated on 2024-12-19 13:04:35
ശ്രീ. പി.സി ബഷീർ സമർപ്പിച്ച അപേക്ഷയും, നഗരസഭ സെക്രട്ടറിയുടെ റിപ്പോർട്ടും അദാലത്ത് സമിതി പരിശോധിച്ചു. അസസ്മെന്റ് രേഖകൾ പ്രകാരം 11/443എ നമ്പർ കെട്ടിടത്തിന്റെ വിസ്തീർണ്ണം 3029.54 ചതുരശ്ര മീറ്ററാണ്. B1/BA/9563/2020 നമ്പർ പെർമിറ്റ് പ്രകാരം 3027.00 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള നിർമ്മാണം, കൂട്ടിച്ചേർക്കലുകൾ അടക്കം 7064.00 ചതുരശ്രമീറ്റർ വരുന്നുണ്ട്. 1007.00 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു കെട്ടിടം പ്രസ്തുത പ്ലോട്ടിൽ നിലവിലുള്ളതായി പ്ലാനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1- കെട്ടിടനിർമ്മാണചട്ടം 2019 റൂൾ 30 പ്രകാരം 1500 ചതുരശ്ര മീറ്ററിൽ കൂടുതൽ ഉള്ള വിദ്യാഭ്യാസ കെട്ടിടങ്ങൾക്ക്(ഗ്രൂപ്പ്-ബി) ജില്ലാ ടൌൺപ്ലാനറുടെ അംഗീകാരം ലഭ്യമാക്കേണ്ടതുണ്ട്. എന്നാൽ പെർമിറ്റിൽ ആയത് ലഭ്യമാക്കിയിട്ടില്ലെന്ന് കാണുന്നു. 2- KMBR റൂൾ 28 ടേബിൾ-8 പ്രകാരം ഗ്രൂപ്പ്-ബി കെട്ടിടങ്ങൾക്ക് (6000 – 12000 ചതുരശ്ര മീറ്റർ) ഏറ്റവും ചുരുങ്ങിയത് 6 മീറ്റർ വീതി ആവശ്യമാണ്. പ്ലോട്ടിലെ മൊത്തം കെട്ടിടങ്ങളുടെ വിസ്തീർണ്ണം 7064 ചതുരശ്ര മീറ്റർ വരുന്നതിനാലും, വഴിയുടെ വീതി 6 മീറ്റർ ലഭ്യമല്ല എന്നതിനാലും പെർമിറ്റ് റന്യൂവൽ അപേക്ഷ പരിഗണിക്കാൻ നിർവ്വാഹമില്ല. പെർമിറ്റിനോടൊപ്പം ഹാജരാക്കിയ പ്ലാനുകളിൽ വഴിയുടെ വീതി 5 മീറ്ററാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ സ്ഥല പരിശോധന നടത്തിയതിൽ ഹൈവേയുടെ സർവ്വീസ് റോഡിൽ നിന്നും ആരംഭിക്കുന്ന റോഡിന്റെ ആദ്യത്തെ 80 മീറ്റർ ഏറ്റവും ചുരുങ്ങിയ വീതി 4 മീറ്ററും, കൂടിയ വീതി 4.20 മീറ്ററുമാണ്. ആയതിനാൽ KMBR പ്രകാരമല്ലാത്ത ഇളവുകൾ അനുവദിക്കുന്നതിന് സർക്കാർ തലത്തിൽ മാത്രമേ നടപടി സ്വീകരിക്കാൻ സാധിക്കുകയുള്ളു എന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വിഷയം സർക്കാറിന്റെ പരിഗണനക്ക് സമർപ്പിക്കുന്നതിനായി ജില്ലാ സമിതിയിലേക്ക് എസ്കലേറ്റ് ചെയ്തു നൽകുന്നതിന് തീരുമാനിച്ചു.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 41
Updated on 2025-02-14 13:42:38
ചട്ടം 3(4) പ്രകാരം സര്‍ക്കാര്‍, സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളുടെ കാര്യത്തില്‍ മാത്രമാണ് സര്‍ക്കാറിന് ഇളവ് അനുവദിക്കുവാന്‍ കഴിയൂ എന്ന് കാണുന്നു. സ്കാര്യ മേഖലയിലെ (public school) സ്കൂളുകള്‍ക്ക് ഇളവ് അനുവദിക്കുന്നതിന് ചട്ടതിതല് വ്യവസ്ഥയില്ല. ആയതിനാല്‍ ചട്ട ലംഘനങ്ങള്‍ പരിഹരിച്ച് അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്‍കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.