LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
HOUSE NO 231 EASTHILL APPARTMENTS EASTHILL ROAD WEST HILL PO KOZHIKODE 673005
Brief Description on Grievance:
കെട്ടിട നികുതി വളരെ കൂടുതലാണ് അത് കുറച്ച് കിട്ടുന്നതിനു വേണ്ടി
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 40
Updated on 2025-02-12 15:19:44
കോഴിക്കോട് കോര്പ്പറേഷന് വാര്‍ഡ് 71/2343 കെട്ടിടത്തിന്റെ വാര്‍ഷിക നികുതി ചുമത്തിയത് വളരെ കൂടുതലാണെന്ന് കാണിച്ചാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ഈസ്റ്റഹില്‍ ഹൌസിംഗ് കോളനിയിലെ 71/2343 നമ്പര്‍ കെട്ടിടത്തിന് 1998-99 ഒന്നാം വര്‍ഷം മുതലാണ് നികുതി ചുമത്തിയിട്ടുള്ളത് എന്നും, കെട്ടിടത്തിന്റെ തറ വിസ്തീര്‍ണ്ണം 83 ച.മീറ്ററ് ആണെന്നും നഗരസഭ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത കെട്ടിടത്തിന് 2084 രൂപ അര്‍ദ്ധവാര്‍ഷിക നികുതി ചുമത്തിയിട്ടുമുണ്ട്. വാര്‍ഷി വാടക നിരക്കിന്റെ അടിസ്ഥാനത്തിലാണ് 1998-99ല്‍ നികുതി നിര്ണ്ണയിച്ചിരിക്കുന്നതെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്. 2008-2009 വര്‍ഷത്തിലാണ് അപേക്ഷകനായ ശ്രീ.മോഹന്‍ദാസ് എന്നവരുടെ പേരിലേക്ക് ജമ മാറ്റിയിട്ടുള്ളത്. 2084 രൂപ അര്‍ദ്ധ വാര്‍ഷിക നികുതി ചുമത്തിയതിനെതിരെ അപേക്ഷകന് അപ്പീല്‍ കമ്മറ്റി മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ അര്‍ദ്ധ വാര്‍ഷിക നികുതി 1771 രൂപയായി കുറച്ച് നല്‍കിയിട്ടുണ്ടെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്. ഇതേ ഫ്ലാറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള 71/2342, 71/2341, 71/2340 എന്നീ ഫ്ലാറ്റുകള്‍ക്ക് 164 രൂപയും, 71/2338, 71/2339 എന്നീ ഫലൃ്ലാറ്റുകല്ക്ക് 2084 രൂപയും അര്‍ദ്ധ വാര്‍ഷിക നികുതി ചുമത്തിയിട്ടുണ്ടെന്നും അപേക്ഷകനും കുടുംബവും മേല്‍ കെട്ടിടത്തില്‍ല്‍ സ്ഥിരതാമസമാണെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്. അപേക്ഷ പരിശോധിച്ചതില്‍ 1998-99 വര്‍ഷത്തില്‍ നികുതി ചുമത്തിയപ്പോള്‍ കെട്ടിടം വാടകയ്ക്ക് നല്കി എന്നതിനാല്‍ വാര്‍ഷിക വാടയ്ക്ക് അനുസൃമായി നികുതി ചുമത്തിയതിനാലാണ് വര്‍ദ്ധിച്ച നികുതി വന്നതെന്ന് കാണുന്നു. എന്നാല്‍ 2008-09 വര്‍ഷത്തില്‍ പ്രസ്തുത കെട്ടിടം അപേക്ഷകന്റെ പേരിലേക്ക് ജമ മാറ്റുകയും ടിയാന് കുടുംബ സമേതം പ്രസ്തുത കെട്ടിടത്തില്‍ താമസിച്ചു വരുകയുമാണെന്ന് അറിയിച്ചിരിക്കയാണ്. നികുതി ഇളവ് അനുവദിക്കുന്നതിന് നല്കിയ അപേക്ഷകള്‍ നികുതി അപ്പീല്‍ സ്റ്റാന്റിംഗ് കമ്മറ്റികള്‍ പരിശോധിച്ചെങ്കിലും കുറഞ്ഞ നിരക്കില്‍ ഇളവുകള്‍ നല്‍കിയതായി കാണുന്നു. ചുമത്തിയ നികുതി വാടകയ്ക്ക് കണക്കാക്കി ചുമത്തിയതില്‍ തൊട്ടടുത്ത ചില കെട്ടിടങ്ങളേക്കാള്‍ നിലവില്‍ നികുതി കൂടുതലായി കാണുന്നു. കെട്ടിടം നിലവില്‍ വാടകയ്ക്ക് നല്‍കിയിട്ടില്ലാ എന്നതിനാല്‍ നികുതി കുറവ് ചെയ്യുന്നതിന് കഴിയുമോ എന്ന് പരിശോധിച്ച് ആവശ്യമായ നടപടികല്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. സ്വീകരിച്ച നടപടികള്‍ അറിയിക്കുന്നതിനും നിര്‍ദ്ദേശം നല്കി.
Attachment - District Interim Advice:
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 41
Updated on 2025-03-18 18:20:42
കെട്ടിടത്തിന് 1998-99 വര്‍ഷത്തില്‍ നികുതി ചുമത്തിയതാണെന്നും ആണ്ടില്‍ കിട്ടാവുന്ന വാര്‍ഷിക വാടക കണക്കാക്കിയാണ് നികുതി ചുമത്തിയതെന്നും, അപേക്ഷകന്റെ അപേക്ഷ പരിഗണിച്ച് നിയമാനുസൃത കിഴിവ് നല്‍കിയിട്ടുണ്ടെന്നുമാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. ആയതിന് ശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണ്ണം കണക്കാക്കി നികുതി ചുമത്തുന്ന രീതി പ്രാബല്യത്തില്‍ വന്നുവെന്നും അപ്രകാരം നികുതി ചുമത്തുമ്പോള്‍ തൊട്ട് മുമ്പ് നിലവിലുണ്ടായിരുന്ന വാര്‍ഷിക വസ്തു നികുതിയില്‍ ഏറ്റവും കുറഞ്ഞത് 25 ശതമാനം വര്‍ദ്ധനവ് വരുത്തിയിരിക്കേണ്ടതുമാണെന്ന് സ.ഉ.(അ) നമ്പര്‍ 100/2013/തസ്വഭവ, തിയ്യതി 15/03/2015 ഉത്തരവ് പ്രകാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ.ഉ.(എം.എസ്)നം.33/2015/തസ്വഭവ. തിയ്യതി 18/02/2015 പ്രകാരം "പാര്പ്പിടാവശ്യത്തിനുള്ളതോ വാണിജ്യാവശ്യത്തിനുള്ളതോ ആയതും വാര്‍ഷിക വാടക മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും ഒടുവില്‍ നികുതി നിര്‍ണ്ണയിക്കുകയോ പുനര്‍ നിര്‍ണ്ണയിക്കുകയോ ചെയ്ത ശേഷം എന്തെങ്കിലും കൂട്ടിച്ചര്‍ക്കലുകളോ ഘടനാപരമായ മെച്ചപ്പെടുത്തലുകളോ ഉപയോഗക്രമത്തില്‍ എന്തെങ്കിലും മാറ്റമോ വരുത്താത്തതുമായ, നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് തറ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമായി നിര്‍ണ്ണയിക്കുന്ന വാര്‍ഷിക വസ്തു നികുതി, തൊട്ടു മുമ്പ് നിലവിലുണ്ടായിരുന്ന വാര്‍ഷിക വസ്തു നികുതിക്ക് തുല്യമോ അതിനേക്കാള്‍ കുറവോ ആണെങ്കില്‍, നിലവിലുണ്ടായിരുന്ന വാര്‍ഷിക വസ്തു നികുതിക്ക് തുല്യമായ തുക തന്നെ പുതുക്കിയ വാര്‍ഷിക നികുതിയായി നിര്‍ണ്ണയിച്ചാല്‍ മതിയാകും" എന്നും ഉത്തരവായിട്ടുണ്ട്. ആയതിനാല്‍ നിലവിലുള്ള നികുതി കുറവ് ചെയ്യാന്‍ കഴിയില്ല എന്ന വിവരം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.