LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Poyikayil House, Thazham Thekku, Chathannur, Kollam
Brief Description on Grievance:
Building Number regarding
Receipt Number Received from Local Body:
Interim Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 51
Updated on 2024-12-18 15:53:18
call for status report from secretary
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 50
Updated on 2024-12-18 16:10:12
അപേക്ഷകനായ ശ്രീ മുരളീധരൻ,പൊയ്കയില്‍ വീട് എന്നയാളുടെ പരാതി 30.12.2023ലെയും 13.01.2024ലെയും അദാലത്ത് മീറ്റിംഗുകളില്‍ പരിഗണിക്കുകയും ഫൈനല്‍ അഡ്വൈസ് നല്കിയിട്ടുള്ളതുമാണ്. 13.01.2024ല്‍ നല്കിയ ഫൈനല്‍ അഡ്വൈസ് ചുവടെ ചേര്‍ക്കുന്നു. “അപേക്ഷകൻ സമർപ്പിച്ച കംപ്ലീഷൻ പ്ലാനും, സൈറ്റ് ഇൻസ്പെക്ഷനും നടത്തിയതിൽ നിന്നും , ടി കെട്ടിടം അംഗീകൃത പെര്മിറ്റി പ്ലാനിൽ നിന്നും വ്യതിചലിച്ചാണ് നിർമാണം നടത്തിയിരിക്കുന്നത് എന്ന് കാണുന്നു . അംഗീകൃത പെര്മിറ്റു പ്ലാനിൽ നിലവിലെ കെട്ടിടവും നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടവും തമ്മിൽ 2.65 metre ആണ് കാണിച്ചിരിക്കുന്നത് . അതുപോലെ തന്നെ കനാല്‍ അതിർത്തിയിൽ നിന്നും 2 മീറ്ററും കാണിച്ചിട്ടുണ്ട് . എന്നാൽ നിർമ്മാണം പൂർത്തീകരിച് നൽകിയ പ്ലാനിൽ രണ്ടു കെട്ടിടവും തമ്മിൽ 3.35 മീറ്റർ ആണ് കാണിച്ചിരിക്കുന്നത്. ( ആയത് സ്ഥല പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുള്ളതായും ആണ്. ) ഈ വ്യതിയാനം മൂലം കെട്ടിടം കനാല്‍ ഭാഗത്തുള്ള അതിരിലേക്ക് തള്ളി നിൽക്കുന്നതും 1.65 metre ആയി അതിരകലം കുറഞ്ഞിരിക്കുന്നതായി കാണുന്നു. ആയതിനാൽ കെട്ടിടം KPBR violation ആണ് . ആയതിനാൽ അപേക്ഷകന്റെ ആവശ്യം നിരസിക്കുന്നു. നിയമാനുസൃതമല്ലാതെ നിലനിൽക്കുന്ന ടി കെട്ടിടത്തിനെതിരെ ഉചിതമായ നിയമ നടപടി സെക്രട്ടറി സ്വീകരിക്കേണ്ടതാണ്” കെ ഐ പി കനാലിൻറെ വസ്തുവിനോട് ചേര്‍ന്നുള്ള ഡ്രെയിനിൻറെ റീടെയ്നിംഗ് വാളിന് മുകളിലായിട്ടാണ് ടിയാള്‍ മതില് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ടി ഡ്രെയിൻ ടിയാളുടെ പുരയിടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന പരാതിക്കാരൻറെ അവകാശവാദം തെളിയിക്കുന്നതിനുള്ള രേഖകളൊന്നും തന്നെ പരാതിക്കാരൻ പഞ്ചായത്തിന് മുൻപാകെ ഹാജരാക്കിയിട്ടില്ല. കെ ഐ പി കനാല്‍ ഭാഗത്തെ അതിര്‍ത്തി നിര്‍ണ്ണയിച്ച് നല്‍കുന്നതിന് ചിറക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി 26.07.2024ല്‍ കെ ഐ പി എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ടി കത്തിന് നാളിതുവരെ മറുപടി ലഭിച്ചിട്ടില്ലാത്തതുമാണ്. ആയതിനാല്‍ 13.01.2024ലെ അദാലത്ത് സമിതിയുടെ തീരുമാനം നിലനില്‍ക്കുന്നതാണ്. അപേക്ഷ നിരസിക്കുന്നു.