LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KULAPPURATH MELUR POST KOYILANDY 673306
Brief Description on Grievance:
FOR RENEWAL OF EXPIRED BUILDING PERMIT
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 43
Updated on 2024-12-11 17:15:03
ശ്രീമതി സതി,ബിജു എന്നിവർ സമർപ്പിച്ച പരാതിയിൽ പെർമിറ്റ് കാലാവധി പുതുക്കുന്നതിനു വേണ്ടിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി 12/11/2024 തിയ്യതിയിൽ പരാതിക്കാർക്ക് നൽകിയ അറിയിപ്പിൽ നിർമ്മാണം നടത്തിയത് അനുമതി നൽകിയ പെർമിറ്റിൽ നിന്നും ചില മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് എന്നതിനാൽ നിർമ്മാണം ക്രമവൽക്കരിക്കുന്നതിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ വ്യതിയാനം വരുത്തിയത് സംബന്ധിച്ച് വിശദാംശങ്ങൾ വ്യക്തമല്ല. ഈ സാഹചര്യത്തിൽ ആയത് ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഇടക്കാല നിർദ്ദേശം നൽകുന്നു.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 45
Updated on 2024-12-26 15:18:18
നിർദ്ദേശാനുസരണം സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ശ്രീമതി സതി ഒരുവമ്മൽ എന്നവർക്ക് 233.74 ച.മീ വിസ്തൃതിയിൽ 25/06/2016 തിയ്യതിയിൽ പെർമിറ്റ് അനുവദിച്ചതായും ആയത് പുതുക്കുന്നതിന് 04/10/2024 തിയ്യതിയിൽ സമർപ്പിച്ച അപേക്ഷ സംബന്ധിച്ച് സ്ഥലപരിശോധന നടത്തിയതിൽ അനുവദിച്ച പ്ലാനിൽ നിന്നും വ്യതിചലിച്ച് courtyard ന്റെി സ്ഥാനത്ത് സ്റ്റെയർ നിർമ്മിച്ചതിനാലും open terrace ആയി ഉൾപ്പെടുത്തിയ ഭാഗത്ത് നിർമ്മാണം നടത്തുന്നതിനാലും 1 .48 ച.മീ അധിക നിർമ്മാണം നടത്തിയതിനാലും 2019 ലെ കെ പി ബിആർ ചട്ടം 89 പാലിക്കുന്നില്ല എന്നതിനാൽ പെർമിറ്റ് പുതുക്കി അനുവദിക്കുന്നതിന് നിർവ്വാഹമില്ലെന്ന വിവരം അപേക്ഷകയെ അറിയിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ഭൂമിയുടെ തരം ഒഴികെ കെപിബിആർ 2011 ചട്ടം 27,28 പാലിക്കുന്നതായും റിപ്പോർട്ട് ചെയ്യുന്നു. പ്രസ്തുത റിപ്പോർട്ട് പ്രകാരം പരിശോധിച്ചതിൽ ചട്ടം 89 പ്രകാരം കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കോണിപ്പടികളുടെ സ്ഥാനം മാറ്റുന്നതുൾപ്പെടെയുള്ള വ്യത്യാസപ്പെടുത്തലുകൾ ചട്ടം പാലിക്കുന്ന പക്ഷം അനുവദനീയമാണ് എന്ന് കാണുന്നു. ഓപ്പൺ ടെറസ്സിൽ നടക്കുന്ന നിർമ്മാണങ്ങൾ out door display structures ആണെന്ന് സൈറ്റ് പരിശോധന നടത്തിയ ഉദ്യോഗസ്ഥൻ അറിയിച്ചു. ചട്ടങ്ങൾ പാലിക്കപ്പെടുന്ന പക്ഷം ആയത് അനുവദനീയവും പ്രത്യേക അനുമതി ആവശ്യമില്ലാത്തതുമാണ് .ഭൂമിയുടെ തരം സംബന്ധിച്ച് പരിശോധന നടത്തിയതിൽ 03/08/2018 ലെ തസ്വഭവ 406/RA1/2018 നമ്പർ സർക്കുലർ പ്രകാരം നഞ്ച ഭൂമിയിൽ നിർമ്മാണാനുമതി നൽകിയത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഈ സാഹചര്യത്തിൽ മേൽ ചട്ടം 15(4) പ്രകാരം തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ച് തീർപ്പാക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 47
Updated on 2025-02-07 16:21:13
പരാതി തീർപ്പാക്കി
Attachment - Sub District Final Advice Verification: