LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SNEHADEEPAM, VIA-KOODALI, P.O.CHATTUKAPPARA -PIN:670592 ,KANNUR
Brief Description on Grievance:
Permit Applictaion Rejected by Panchayath
Receipt Number Received from Local Body:
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 43
Updated on 2024-11-28 13:56:58
ശ്രീ പണ്ണേരി രജീഷ് ‘സ്നേഹദീപം’ പി.ഓ ചട്ടുകപ്പാറ എന്നവർ അദാലത്ത് മുമ്പാകെ സമർപ്പിച്ച പരാതി പ്രകാരം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ച കെട്ടിടനിർമ്മാണ പെർമിറ്റ് നിരസിച്ചതായി ബോധിപ്പിക്കുകയുണ്ടായി. പരിശോധനയിൽ ശ്രീ.രജീഷ് 03/09/2024 ന് 4280/2024 നമ്പർ ഫയൽപ്രകാരം കുറ്റ്യാട്ടൂർ വില്ലേജിൽ റി.സ.നമ്പർ 421/103 (പഴയ റി.സ നമ്പർ 92/1A) ൽ ഉൾപ്പെട്ട 1.09 ആർ സ്ഥലത്ത് ഒരു Shop cum Quarters കെട്ടിടം പണിയുന്നതിന് അപേക്ഷ സമർപ്പിക്കുകയുണ്ടായി. സമർപ്പിച്ച പ്ലാൻ പ്രകാരം 3 നിലകളുള്ള കെട്ടിടമാണ് പരാതിക്കാരൻ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നത്. താഴത്തെ നിലയിൽ 40.32 m2 വാണിജ്യാവശ്യത്തിനുള്ള കെട്ടിടവും 20.79 m2 ക്വാട്ടേഴ്സും ഒന്നാംനിലയിലും രണ്ടാംനിലയിലും 61.11m2 വീതമുള്ള ക്വാട്ടേഴ്സ് റൂമുകളുമാണ് 9.70 m ഉയരമുള്ള നിർദ്ദിഷ്ട കെട്ടിടത്തിന് ഉള്ളത്. കെട്ടിടത്തിന്റെ ആകെ തറവിസ്തീർണ്ണം 183.33 m2 ആണ്.ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭിച്ച അപേക്ഷ രേഖകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഫയൽ LSGD അസി.എഞ്ചിനീയർക്ക് സാങ്കേതിക പരിശോധനയ്ക്ക് നൽകുകയും 06.09.2024-ന് റിപ്പോർട്ട് സമർപ്പിക്കുകയുമുണ്ടായി. എഞ്ചിനീയറുടെ റിപ്പോർട്ട് പ്രകാരം (1) സമർപ്പിച്ച സൈറ്റ്പ്ലാനിലെ പ്ലോട്ട് അളവും, സൈറ്റിലെ പ്ലോട്ട് അളവും തമ്മിൽവ്യത്യാസം കാണുന്നു. (2)ഒരേ പ്ലോട്ട് സബ്ഡിവൈഡ് ചെയ്ത് ഒരേ ആൾക്ക് പ്ലോട്ട് നൽകിയതിൽ ഒന്നിൽ 125ച.മീ ൽ കുറവ് അളവ് ലഭിക്കുന്ന സാഹചര്യത്തിൽ റൂൾ 50 പ്രകാരം ഇളവിന് അർഹത ഉളളതായി കാണുന്നില്ലെന്നും രേഖപ്പെടുത്തുകയുണ്ടായി . ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 11.09.2024 ലെ 4280/(1)/2024 നമ്പർ കത്ത് പ്രകാരം മേൽപ്പറഞ്ഞ ന്യൂനതകൾ സെക്രട്ടറി പരാതിക്കാരനെ അറിയിക്കുകയും, കത്ത് കൈപ്പറ്റി 14 ദിവസത്തിനുള്ളിൽ ന്യൂനത പരിഹരിച്ച് മറുപടി സമർപ്പിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം തുടർന്നൊരു അറിയിപ്പ് കൂടാതെ അപേക്ഷ നിരസിക്കുന്നതാണെന്നും അറിയിക്കുകയും ചെയ്തു. രേഖകൾ പരിശോധിച്ചതിൽ ശ്രീ.കുഞ്ഞിക്കണ്ടി രാഘവൻ S/o കോരൻ എന്നവർ ഇരിക്കൂർ സബ് രജിസ്ട്രാർ ഓഫീസിലെ 1192/2013 തീയ്യതി 04.05.2013 പ്രകാരം റി.സ 92/1A ൽ 51 സെന്റിൽ ഉൾപ്പെട്ട 5.79 ആർ സ്ഥലം കിഴക്കു ഭാഗത്തും വടക്ക് പടിഞ്ഞാറ് ഭാഗത്ത് 1.09 ആർ സ്ഥലവും, തന്റെ മകൻ ശ്രീ പണ്ണേരി രജീഷിന് (പരാതിക്കാരൻ) ധനനിശ്ചയാധാരം നൽകുകയുണ്ടായി. ഈ ആധാരത്തിലെ 2-ാം ഖണ്ഡത്തിൽ ഉൾപ്പെട്ട 1.09 ആർ സ്ഥലത്താണ് മേൽ സൂചിപ്പിച്ച കെട്ടിടം നിർമ്മിക്കുന്നതിന് പരാതിക്കാരൻ അനുമതിക്കായി അപേക്ഷിച്ചത്. എന്നാൽ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ ചട്ടം 50 പ്രകാരം മേൽപ്പറഞ്ഞ 2 ഖണ്ഡങ്ങളിൽ ഉൾപ്പെടുന്ന പ്ലോട്ടുകൾ പരാതിക്കാരന്റെ കൈവശമുളളതിനാൽ മേൽചട്ടത്തിന്റെ ആനുകൂല്യം അദ്ദേഹത്തിന് ലഭിക്കില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്.2019 ലെ കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടത്തിൽ ചട്ടം 50 രണ്ടാംഖണ്ഡികയിൽ “ Provided that permit shall not granted under this rule one and the same person or with his consent to another person , for constructing different buildings whether separately or abutting each other, in plots formed by division of one or more plots, he remaining as of more than one such devided plots or if that person has another plot abutting the proposed plot” എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ പരാതിക്കാരന് തന്റെ പിതാവിൽ നിന്നും ധനനിശ്ചയാധാര പ്രകാരം ലഭിച്ച 2 പ്ലോട്ടുകളും വിഭജനത്തിലൂടെ രൂപപ്പെട്ടതാണെന്ന് പറയാൻ സാധിക്കില്ല. ഈ ചട്ടത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനായി ഒരാളുടെ കൈവശമുളള സ്ഥലം ചെറുപ്ലോട്ടുകളായി തിരിച്ച് ചട്ടത്തിന്റെ ആനുകൂല്യം കൈപ്പറ്റുന്നതിനെതിരെയുളള നിരോധനമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് . കൂടാതെ ഇവിടെ മേൽപറഞ്ഞ 2 പ്ലോട്ടുകളും പരസ്പരം ചേർന്ന് നിൽക്കുന്നവയല്ല. ആയതിനാൽ കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണചട്ടങ്ങൾ ചട്ടം 50 പ്രകാരമുളള ആനുകൂല്യം ഈ നിർമ്മാണത്തിന് അർഹതയുണ്ടെന്ന് സമിതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ പരാതിക്കാരൻ 03.09.2024-ലെ 4280/2024 നമ്പർ ഫയൽ പ്രകാരം സമർപ്പിച്ച അപേക്ഷ പരിഗണിച്ച് നിർമ്മാണാനുമതി നൽകുന്നതിന് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി തീരുമാനിച്ചു. അനുമതി നൽകുന്നതിന് മുമ്പായി ചട്ടം 50(3) –ലെ വ്യവസ്ഥകൾക്ക് പുറമെ ചട്ടത്തിലെ മറ്റ് വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് സെക്രട്ടറി ഉറപ്പ് വരുത്തേണ്ടതും 11.09.2024-ലെ 4280/1/2024 നമ്പർ കത്തിലെ മറ്റ് ന്യൂനതകൾ പരിഹരിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകുന്നതിനും തീരുമാനിച്ചു.