LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHENDHAMANGALATH PALAKKEEZHU ILLAM, KUNNARU, KARANTHAT PO, KANNUR-670308
Brief Description on Grievance:
RELATED TO TRADITIONAL HOME BUILDING PERMIT AND TAX APPROVAL
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 48
Updated on 2024-11-28 11:53:23
അജണ്ട- രാമന്തളി ഗ്രാമപഞ്ചായത്തിനെതിരെ പ്രശാന്ത് ബദരി നാരായണൻ എന്നവരുടെ പരാതി. പരാതിക്കാരന്റെ പിതാവായ ശ്രീ.ചേനമംഗലത്തില്ലത്ത് ശംഭു വാധ്യാർ നമ്പൂതിരിയുടെ ഉടമസ്ഥതയിൽ രാമന്തളി പഞ്ചായത്തിലെ RP-VIII/67 നമ്പർ വീട് നിലനിന്നിരുന്നുവെന്നും 2002-03 സാമ്പത്തിക വർഷം വരെ തുടർച്ചയായി വസ്തു നികുതി ഒടുക്കിയിരുന്നുവെന്നും എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നികുതി ഒടുക്കാൻ ഗ്രാമപഞ്ചായത്തിൽ അന്വേഷിക്കുമ്പോൾ അത്തരം ഒരു കെട്ടിടം രേഖകളിൽ ഇല്ലാത്തതിനാൽ നികുതി സ്വീകരിക്കുന്നില്ല എന്നും പരാതിക്കാരൻ പറഞ്ഞു. പരാതിക്കാരൻ 2002 -03 സാമ്പത്തിക വർഷം വരെ നികുതി ഒടുക്കിയതിന്റെ രശീതുകൾ ഹാജരാക്കുകയുണ്ടായി. പ്രസ്തുത രശിതുകൾ പ്രകാരം 1999/2000 വർഷത്തിൽ രശീത് നമ്പർ 24050/56 തീയ്യതി 18/02/2000 ലും 2000/2001 ൽ രശീത് നമ്പർ 8112/36 തീയ്യതി 02/06/2001 ലും 2001-02 ൽ രസീത് നമ്പർ 33359/37 തീയ്യതി 28/11/2001 ലും 2002/2003 ൽ 41671/37 തീയ്യതി 28/1/2003 ലും നികുതി ഒടുക്കിയിട്ടുണ്ട്. നിലവിൽകെട്ടിടത്തിന് 8/325 നമ്പർ പതിപ്പിച്ചിട്ടുള്ളതായും പരാതിക്കാർ പറഞ്ഞു.ആയതിന്റെ ഫോട്ടോ കാണിക്കുകയും ചെയ്തു.ഗ്രാമപഞ്ചായത്തിൽ സഞ്ചയ സോഫ്ടുവെയർ പ്രകാരം ശ്രീ.ശംഭു വാധ്യാൻ നമ്പൂതിരിയുടെ ഉടമസ്ഥതയിൽ കെട്ടടങ്ങളൊന്നും നിലവിലില്ല എന്ന് സെക്രട്ടറി അറിയിച്ചു. ഗ്രാമപഞ്ചായത്തിലെ ഈ കാലഘട്ടത്തിലെ അസ്സസ്മെന്റ് രജിസ്റ്റർ ഹാജരാക്കിയതിൽ പ്രസ്തുത രജിസ്റ്റർ കാലപ്പഴക്കം കാരണം പല പേജുകളും ദ്രവിച്ച നിലയിലാണ്.കൂടാതെ പരാതിക്കാർ നികുതി ഒടുക്കിയ കാലയളവിലെ Demand & Collection Register പരിശോധിച്ചതിൽ മേൽ രശിത് പ്രകാരം നികുതി പരാതിക്കാരന്റെ പിതാവ് ഒടുക്കിയത് രേഖപ്പെടുത്തിയിട്ടുണ്ട്. വിശകലനം ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി Demand & Collection Register പ്രകാരവും പരാതിക്കാരൻ ഹാജരാക്കിയ നികുതി രശീതുകൾ പ്രകാരവും VIII/67 നമ്പർ കെട്ടിടം ശ്രീ.ചേനമംഗലത്ത് ഇല്ലത്ത് ശ്രീ.ശംഭു വാധ്യാൻ നമ്പൂതിരിയുടെ പേരിൽ നികുതി ഒടുക്കി വന്നിട്ടുള്ളതാണ്.നിലവിൽ പഴയ കെട്ടിടം മേൽക്കൂരക്ക് മാറ്റം വരുത്തി ഇപ്പോഴും നിലവിലുണ്ടെന്ന് സെക്രട്ടറി അറിയിച്ചിട്ടുള്ളതാണ്.പ്രസ്തുത കെട്ടിടത്തിന്റെ ഡിമാന്റ് നമ്പർ 3031 ആണെന്ന് നികുതി രശിത് പ്രകാരവും കലക്ഷൻ രജിസ്റ്റർ പ്രകാരവും വ്യക്തമാണ്.2000-01 കാലഘട്ടത്തിൽ ദ്രവിച്ച മേൽക്കൂര മാറ്റി കോൺക്രീറ്റ് ആക്കിയതാണെന്ന് പരാതിക്കാരൻ അറിയിച്ചിട്ടുള്ളതാണ്. 2013/14 വർഷത്തിൽ വസ്തു നികുതി പരിഷ്ക്കരണത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന കെട്ടിടങ്ങൾക്ക് പുതിയ നമ്പർ പതിച്ചിട്ടുള്ളതാണ്. അതുപ്രകാരം ഈ കെട്ടിടത്തിന് 8/325 നമ്പർ പതിച്ചിട്ടുണ്ട് എന്നു കാണുന്നു.പ്രദേശത്ത് മറ്റു കെട്ടിടങ്ങൾക്ക് ഇതിനോട് ചേർന്ന നമ്പറുകളാണ് നല്കിയിട്ടുള്ളതെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ക്ലാർക്കും വ്യക്തമാക്കിയിട്ടുള്ളതാണ്. തീരുമാനം:- മേൽ വസ്തുതകളിൽനിന്നും രാമന്തളി ഗ്രാമപഞ്ചായത്തിൽ 2013-14 ലെ വസ്തുനികുതി പരിഷ്ക്കരണത്തിന് മുമ്പ് VIII/67 നമ്പർ കെട്ടിടം( ഡിമാന്റ് നമ്പർ-3031) ശ്രീ. ചേനമംഗലത്ത് ഇല്ലത്ത് ശ്രീ. ശംഭു വാധ്യാൻ നമ്പൂതിരിയുടെ ഉടമസ്ഥതയിൽ നിലവിലുണ്ടായിരുന്നതായും ആയതിന് 2002-03 വരെ നികുതി ഒടുക്കിയത് രശീതുകൾ പ്രകാരം വ്യക്തവുമാണ്. 2013-14 വർഷത്തിൽ വസ്തുനികുതി പരിഷ്ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങൾക്ക് പുതിയ നമ്പർ അനുവദിച്ചതിൽ പ്രസ്തുത കെട്ടിടത്തിന് VIII/325 നമ്പർ അനുവദിച്ചു കാണുന്നു. എന്നാൽ സഞ്ചയ സോഫ്ടുവെയർ VIII/325 കെട്ടിടത്തിന്റെ ഡാറ്റാ എൻട്രി നടത്തിയിട്ടില്ലാത്തതാണ്. ഇതിൽനിന്നും യഥാസമയം ഡാറ്റാ എൻട്രി നടത്തുന്നതിൽ വന്ന പിഴവ് കാരണമാണ് കെട്ടിടത്തിന്റെ വിവരങ്ങൾ സഞ്ചയയിൽ വരാതിരിക്കാൻ കാരണമെന്ന് കാണാവുന്നതാണ്. ഇത് പരാതിക്കാരന്റെ ഭാഗത്തുനിന്നു വന്ന ഒരു വീഴചയായി കാണാവുന്നതല്ല. ആയതുകൊണ്ട് VIII/325 കെട്ടിടത്തിന്റെ വിവരങ്ങൾ സഞ്ചയ സോഫ്ടുവെയറിൽ രേഖപ്പെടുത്തുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു. നിലവിൽ സോഫ്ടുവെയറിൽ അടിസ്ഥാന വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ക്രമീകരണം ലഭ്യമല്ലാത്തതിനാൽ സഞ്ചയസോഫ്ടുവെയറിൽ ആവശ്യമായ ക്രമീകരണം ഐ.കെ.എം മുഖേന വരുത്തുന്നതിന് ബഹു.പ്രിൻസിപ്പൽ ഡയരക്ടരോട് അപേക്ഷിക്കുന്നതിനും- സൌകര്യം ലഭ്യമാകുന്ന മുറക്ക് കെട്ടിടത്തിന്റെ ഡാറ്റാ എൻട്രി പൂർത്തീകരിച്ച് പരാതിക്കാരനിൽനിന്നും നികുതി സ്വീകരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് രാമന്തളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നല്കി തീരുമാനിച്ചു. (നടപടി-രാമന്തളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി)
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 49
Updated on 2025-01-09 10:27:41
file attached
Attachment - Sub District Final Advice Verification: