LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHITHRA NIVAS, THOKKILANGADI, PALAPARAMBA(PO),670701, KANNUR
Brief Description on Grievance:
KPBR Rule no: 35(2) - Fire escape staircase is one which is connected to public areas and/or common areas on all floors and leads directly to exterior open space at ground, has at least one side abutting external wall, this side being provided with openable glass or break open glass or fully open and has landing areas accessible from the external side to facilitate rescue operations during an emergency – ടി റൂളിൽ പറഞ്ഞിരിക്കുന്നപ്രകാരം stair ന്റെ open ഭാഗത്തു breakable glass നൽകിയിട്ടുണ്ട് അടിയന്തര ഘട്ടങ്ങളിൽ പുറമെനിന്നും accessible ആയ രീതിയിലാണ് നിലവിലുള്ളത് return note പ്രകാരം പര്യപ്തമല്ല എന്നാണ് കാണിച്ചിരിക്കുന്നത്. ആയതിൽ ഒരു തീർപ് ഉണ്ടാക്കിതരണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Escalated made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 43
Updated on 2024-11-21 13:15:57
Docket Number:-BPKNR41160000011 (മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് ) 76/11-24 Dt 18/11/2024 മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിൽ വാർഡ് III ൽ RS No. 41/166 ൽ നിലവിലുള്ള ഗ്രൗണ്ട്, 1st നിലകൾക്ക് മുകളിൽ 2nd ഫ്ലോർ നിർമ്മിച്ചത് ക്രമവൽക്കരിക്കാനുള്ള അപേക്ഷ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചതിൽ KPBR ചട്ടം 35(2)ൽ പറഞ്ഞിരിക്കുന്ന പ്രകാരം സ്റ്റെയറിന്റെ ഓപ്പൺ ഭാഗത്ത് ബ്രേക്കബിൾ ഗ്ലാസ് നല്കി5യിട്ടുണ്ട് . അടിയന്തരഘട്ടങ്ങളിൽ പുറമേ നിന്നും ആക്സസബിൾ ആയ രീതിയിലാണ് നിലവിലുള്ളത്.പഞ്ചായത്തിൽ നിന്നും നൽകിയിട്ടുള്ള റിട്ടേൺ നോട്ട് പ്രകാരം ആയത് പര്യാപ്തമല്ല എന്നാണ് കാണിച്ചിരിക്കുന്നത് എന്നും ആയതിൽ ഒരു തീർപ്പുണ്ടാക്കി തരണമെന്നുമുള്ള ശ്രീ മാക്കുട്ടി സുചിത്രൻ എന്നവരുടെ അപേക്ഷ. അദാലത്ത് സമിതി പരിശോധിച്ചു . മേല്‍ വിഷയം സംബന്ധിച്ച് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർ, അപേക്ഷകന്റെ പ്രതിനിധി എന്നിവരെ നേരിൽ കേട്ടതിൽ നിന്നും,അപേക്ഷകൻ സമർപ്പിച്ച 30/08 /2024 ലെ മേൽ ക്രമവൽക്കരണവുമായി ബന്ധപ്പെട്ട അപേക്ഷയിൽ 01/10/2024ലെ ന. 401076 / BRMC02/ GP0/2024/5058/(1) പ്രകാരം അപേക്ഷകൻ ആയ ശ്രീ മാക്കുട്ടി സുചിത്രൻ എന്നവർക്ക് അഞ്ച് ന്യൂനതകൾ കാണിച്ചും ആയത് പരിഹരിച്ച് അപേക്ഷ പുനഃ സമർപ്പിക്കേണ്ടതാണെന്ന് കാണിച്ച് സെക്രട്ടറി നോട്ടീസ് നൽകിയതായി കാണുന്നു. സൂചിപ്പിച്ച അപാകതകളിൽ ക്രമനമ്പർ 3 ഒഴികെയുള്ള ചട്ടലംഘനങ്ങൾ പരിഹരിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് എൻജിനീയർ നേരിൽ കേട്ടപ്പോൾ അറിയിച്ചിട്ടുണ്ട്.ക്രമനമ്പർ 3 ൽ - നിലവിൽ ഉൾപ്പെടുത്തിയ സ്റ്റെയർ, ഫയർ എസ്കേപ്പ് സ്റ്റെയറിന്റെ ചട്ടം 35 (2) പ്രകാരമുള്ള മാനദണ്ഡങ്ങൾ (Fire escape staircase is one which is connected to public areas and/or common areas on all floors and leads directly to exterior open space at ground, has at least one side abutting external wall, this side being provided with openable glass or break open glass or fully open and has landing areas accessible from the external side to facilitate rescue operations during an emergency) പാലിക്കാത്തതിനാൽ ചട്ടം 35 (2) പ്രകാരമുള്ള ഫയർ എസ്കേപ്പ് സംവിധാനം കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടില്ല എന്ന് അറിയിച്ചിട്ടുണ്ട് അപേക്ഷകന്റെ പ്രതിനിധി അപേക്ഷയിൽ സൂചിപ്പിച്ച പ്രകാരം നിർമ്മാണം മേൽച്ചട്ടം പാലിക്കുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മേൽ വിഷയത്തിൽ സമർപ്പിച്ച പ്ലാൻ പരിശോധിച്ചതിൽ മേൽ കെട്ടിടം നിലവിലുള്ള ഗ്രൗണ്ട് (241.19 ച.മി ) , ഫസ്റ്റ് (273.41 ച.മി ),നിലകള്‍ക്ക് മുകളിലായി പുതിയതായി സെക്കൻഡ് ഫ്ലോര്‍ (273.41 ച.മി ) മൊത്തം 788.01 ച.മി നിർമ്മിച്ചിട്ടുള്ളതായാണ് കാണുന്നത്.ചട്ടം 35 (2)(10) പ്രകാരം"if the staircase provided for the building up to three storeys satisfies the provisions of fire escape stairalso, no separate fire escape stair is needed "എന്ന് പ്രതിപാദിച്ചിട്ടുണ്ട്. സമർപ്പിച്ചിരിക്കുന്ന പ്ലാനിൽ ലഭ്യമാക്കിയ സ്റ്റെയർകെയ്സ് ഫയർ എസ്കേപ്പ് സ്റ്റെയർ കേസിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നതിൽ സെക്രട്ടറി സൂചിപ്പിച്ച അപാകതകളിൽ പറഞ്ഞ ചട്ടം 35 (2) ലെ നോട്ട് "(Fire escape staircase is one which is connected to public areas and/or common areas on all floors and leads directly to exterior open space at ground, has at least one side abutting external wall, this side being provided with openable glass or break open glass or fully open and has landing areas accessible from the external side to facilitate rescue operations during an emergency)’’ പ്രകാരം സമർപ്പിച്ചിരിക്കുന്ന പ്ലാൻ പരിശോധിച്ചതിൽ ആയതിന്റെ ഫ്ലോർ ലെവലിലുള്ള ലാൻഡിങ് ഏരിയ അടിയന്തരഘട്ടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിലാണെങ്കിലും ഫ്ലോറുകൾക്കിടയിൽ വരുന്ന ലാൻഡിങ് ഏരിയ ആയത് ലഭ്യമാകുന്നില്ല എന്ന് കാണുന്നു എന്നതിലും, കൂടാതെ മേൽ നോട്ടിൽ പ്രതിപാദിച്ചിരിക്കുന്ന ഒരു വശം പുറത്തെ ഭിത്തിയുമായി ചേരുന്ന ഭാഗമായിരിക്കണം എന്നും മേൽഭാഗം പൊട്ടിക്കാവുന്ന ഗ്ലാസ്സോ, തുറന്നിട്ടിരിക്കുന്നതോ ആവണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു ,ആയതില്‍ വശം സംബന്ധിച്ച് ചട്ടത്തിൽ വ്യക്തതക്കുറവുള്ളതിനാലും ആയവ പാലിക്കുന്നുണ്ടോ എന്നതില്‍ വ്യക്തതക്കുറവുള്ളതിനാല്‍ ടി അപേക്ഷ ജില്ലാതല സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.
Attachment - Sub District Escalated: