LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Roy Joseph Mathichiparambil House Changanasseri Kottayam
Brief Description on Grievance:
regularization-Reg
Receipt Number Received from Local Body:
Final Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 44
Updated on 2024-12-28 16:29:01
05/11/2020 ൽ എ3/4394/2020 നമ്പറായി അനധികൃത കെട്ടിട നിർമ്മാണം ക്രമവത്കരിക്കുന്നതിനായി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷയും അനുബന്ധ രേഖകളും ജില്ലാ ടൌൺ പ്ലാനർക്ക് കൈമാറിയെങ്കിലും സമർപ്പിച്ച അപേക്ഷയിൽ അപാകതകൾ ഉണ്ടെന്നും ആയത് പരിഹരിക്കുന്നതിന് 22/01/2021 ൽ കത്ത് നൽകിയിരുന്നതുമാണ്. ആയത് പ്രകാരം അപാകതകൾ പരിഹരിച്ചിട്ടുണ്ട് എന്ന് കാണിച്ച് 29/09/2022 ൽ അപേക്ഷകന് അപേക്ഷ പുനഃസമർപ്പിച്ചു. പുനഃസമർപ്പിക്കപ്പെട്ട അനുബന്ധങ്ങളും അപേക്ഷയും പരിശോധിച്ച് اഅസി.എഞ്ചിനീയർ നൽകിയ മറുപടിയില്‍ അപേക്ഷകന് 05/11/2020 ൽ സമർപ്പിച്ചിരുന്ന പ്ലാനിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽവിസ്തീർണ്ണം പുനഃസമർപ്പിച്ച പ്ലാനിലുളളതായി റിപ്പോർട്ട് നൽകിയിട്ടുണ്ട്. തുടർന്ന് അപാകതകൾ പരിഹരിക്കുന്നതിന് 09/07/2024 ലും 06/08/2024 ലും അപേക്ഷകന് അറിയിപ്പ് നൽകിയിട്ടുള്ളതാണ്. അപാകതകൾ പരിഹരിച്ച് പ്ലാൻ പുനഃസമർപ്പിക്കുന്ന കാര്യത്തിൽ അപേക്ഷകൻ തികച്ചും നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച സാഹചര്യത്തില്‍ അനധികൃത നിർമ്മാണം പൊളിച്ച് നീക്കുന്നതിന് 19/08/2024 ൽ താത്കാലിക ഉത്തരവ്, നോട്ടീസ് എന്നിവ നല്കിയിട്ടുള്ളതാണ്. തുടർന്നും അപേക്ഷകന് യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ 31/08/2024 വീണ്ടും കത്ത് നൽകുകയും 25/09/2024 ൽ 1591101/- രൂപയുടെ ഡിമാൻഡ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നിട്ടും തുക ഒടുക്ക് വരുത്താത്തതിനെ തുടർന്ന് 19/10/2024 1814312/- രൂപയുടെ റവന്യൂ റിക്കവറി ഡിമാൻഡ് നോട്ടീസ് നല്കിയിരുന്നതുമാണ്. ശ്രീ റോയ് ജോസഫ് അനധികൃത നിർമ്മാണം ക്രമവത്കരിക്കുന്നതിന് 07/10/2024 ൽ പുതിയ ഫയൽ സമർപ്പിച്ചിരുന്നു. ആയത് LSGD എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് കൈമാറിയപ്പോള്‍ വീണ്ടും ന്യൂനത ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയതിന് പ്രകാരം അപാകതകള്‍ പരിഹരിക്കുന്നതിന് 19/11/2024 തീയതിയില്‍ ടിയാന് കത്ത് നൽകിയിട്ടുണ്ട്. അനധികൃത കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്ന ജെസീക്ക സൂപ്പർ ഷോപ്പി എന്ന സ്ഥാപനത്തിന് 2023-24 സാമ്പത്തിക വർഷം വരെ ലൈസൻസ് അനുവദിച്ചിരുന്നു. അസ്സെസ്സ്മെന്റ് രജിസ്റ്റർ പ്രകാരം 12m2 മാത്രമുള്ള കെട്ടി ടത്തിനാണ് ലൈസൻസ് അനുവദിച്ച് നൽകിയിരുന്നത്. എന്നാൽ ക്രമവത്ക രിക്കുന്നതിനായി സമർപ്പിച്ചിട്ടുള്ള പ്ലാൻ പ്രകാരം 643.24m2 വിസ്തീർണമു ണ്ടെന്ന് അപേക്ഷകൻ തന്നെ സാക്ഷ്യപ്പെടുത്തി നൽകിയിട്ടുള്ളതാണ്. ലൈസ ൻസ് അപേക്ഷയിൽ സ്പഷ്ടീകരണത്തിനായി ബഹു. കോട്ടയം തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജില്ലാ ജോയിന്റ് ഡയറക്ടർക്ക് പഞ്ചായത്തിൽ നിന്നും കത്ത് നൽകിയിരുന്നു. ബഹു. ജോയിന്റ് ഡയറക്ടറുടെ 30/05/2024 LSGD/ JD/KTM/3095/2024/E1 നമ്പർ കത്ത് പ്രകാരം ലൈസൻസ് പുതുക്കി നൽകാൻ പാടില്ലെന്ന് നിർദേശിച്ചിട്ടുള്ളതാണ്. കേരള പഞ്ചായത്ത് രാജ് വകുപ്പ് 235W, 235AA പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിനും ബഹു ജോയിന്റ് ഡയറക്ടർ നിർദേശിച്ചിരുന്നു. മേൽപ്പറഞ്ഞ കാര്യങ്ങൾ പരിഗണിക്കുമ്പോൾ ന്യൂനതകൾ പരിഹരിച്ചാൽ മാത്രമേ കെട്ടിട നമ്പർ നൽകാൻ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കുന്നു. അനധികൃത നിർമ്മാണമായി കണക്കിലാക്കി നൽകിയിരിക്കുന്ന ഡിമാൻഡ് നോട്ടീസും പിന്നീട് നൽകിയ റവന്യൂ റിക്കവറി നോട്ടീസും പറയുന്ന തുക കുറച്ചു നൽകണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാരിൻറെ പ്രത്യേക ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ പരിഹരിക്കാൻ സാധിക്കുകയുള്ളൂ.