LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KATHIRKKOTTIL HO , KOOTTANAD PO , MOB NO. 9946774518
Brief Description on Grievance:
വീട്ടു നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-08 15:55:44
കെട്ടിടനമ്പര്‍ ലഭിച്ചിട്ടില്ല എന്നത് സംബന്ധിച്ച് ശ്രീ. ജയപ്രകാശ്, കതിര്കോട്ടില് വീട്, കൂറ്റനാട് പോസ്റ്റ്, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് എന്നവര്‍ നവകേരള സദസ്സില്‍ സമര്പ്പി ച്ച നിവേദനം 04-01-2024 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. 1456 സ്ക്വയര്‍ഫീറ്റില്‍ നിര്‍മ്മാണം പൂര്ത്തിെയാക്കിയ കെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നതിലേക്കായി ചാലിശ്ശേരി ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഡാറ്റാബാങ്കില്‍ ഉള്പ്പെട്ടസ്ഥലമായതിനാല് ടി അപേക്ഷ 27/05/2015 ന് പഞ്ചായത്ത് നിരസിക്കുകയുണ്ടായി. പിന്നീട് ഒറ്റപ്പാലം സബ്കളക്ടറുടെ 7/05/2023 ലെ 1375/2023 നമ്പര്‍ നടപടിക്രമം പ്രകാരം ഡാറ്റാബാങ്കില്‍ നിന്നും ഒഴിവാക്കി ഉത്തരവായെങ്കിലും ആയത് പ്രകാരം 1200 സ്ക്വയര്‍ഫീറ്റില്‍ ഉള്ള നിര്‍മ്മാണത്തിന് മാത്രമെ അനുമതി നല്കാ്ന് നിര്വ്വാ ഹമുള്ളൂ എന്ന വിവരവും ഫോറം 6 ല്‍ ബഹുമാനപ്പെട്ട സബ്കളക്ടറില്‍ നിന്നും ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് മാത്രമെ കെട്ടിട നമ്പര്‍ അനുവദിക്കാന്‍ നിര്വ്വാ ഹമുള്ളൂ എന്ന വിവരവും അപേക്ഷകനെ ഇന്നേ ദിവസം അദാലത്തില്‍ നേരില്‍ അറിയിക്കുകയുണ്ടായി . മേല്‍ സാഹചര്യത്തില്‍ ഫോറം 6 ല്‍ ബഹുമാനപ്പെട്ട സബ്കളക്ടറില്‍ നിന്നും ഉത്തരവ് ലഭ്യമായതിന് ശേഷം ടി ഉത്തരവും കെട്ടിടനമ്പറിനുള്ള അപേക്ഷയും പ്ലാനും അനുബന്ധ രേഖകളും പഞ്ചായത്താഫീസില്‍ ഹാജരാക്കുന്ന മുറയ്ക്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നതാണെന്ന വിവരം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിനും, അപേക്ഷയും അനുബന്ധരേകളവും സമര്പ്പി ക്കുന്ന മുറയ്ക്ക് നിയമാനുസതമായി കെട്ടിടനമ്പര്‍ അനുവദിക്കുന്നതിനും ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-22 12:31:38
ഭൂമി തരം മാറ്റിയതിന്റെ ഉത്തരവും അപാകതകൾ പരിഹരിച്ച പ്ലാനും സമർപ്പിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് എന്നുള്ള വിവരം 24/01/2024 ലെ 400751/GGGR12/GENERAL/2023/7153(3) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.