LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Muhammad Asharaf Elanthi House Nellikuth PO Manjeri Malappuram-676122
Brief Description on Grievance:
Trade License-Reg
Receipt Number Received from Local Body:
Interim Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 46
Updated on 2024-11-26 11:54:56
പരാതിക്കാരനെ നേരിൽ കേട്ടു. ഫയൽ പരിശോധിച്ചു. കൂടുതൽ. പതിശോധന ആവശ്യമായതിനാൽ അടുത്ത യോഗത്തിലേക്ക് മാറ്റി.
Escalated made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 47
Updated on 2024-12-03 15:37:20
ആനക്കയം ഗ്രാമപഞ്ചായത്തിലെ 21/173 ബി. നമ്പര്‍ കെട്ടിടത്തില്‍ ഗ്യാസ് ഗോഡൌണ്‍ ആരംഭിക്കുന്നതിന് NOC ലഭിക്കാന്‍ ശ്രീ. അഷ്റഫ്, എലാന്തി ഹൌസ്, നെല്ലിക്കുത്ത് പി.ഒ. സമര്‍പ്പിച്ച അപേക്ഷയില്‍ ആനക്കയം ഗ്രാമപഞ്ചായത്തില്‍ നിന്ന് NOC ലഭിക്കാത്തത് സംബന്ധിച്ച് പരാതി യോഗം ചര്‍ച്ച ചെയ്തു. രേഖകള്‍ പരിശോധിക്കുകയും പരാതിക്കാരനെ നേരില്‍ കേള്‍ക്കുകയും ചെയ്തു. 2016-17 വരെ ടി കെട്ടിടത്തില്‍ ഗ്യാസ് ഗോഡൌണ്‍ പ്രവര്‍ത്തിക്കുന്നതിന് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിരുന്നു. ഇപ്പോള്‍ പുതിയതായി ഗ്യാസ് ഗോഡൌണ്‍ ആരംഭിക്കുന്നതിന് NOC അനുവദിക്കുവാന്‍ പരാതിക്കാരന് നല്കിയ അപേക്ഷ പഞ്ചായത്ത് പരിശോധിച്ചതില്‍ 21/173 ബി. നമ്പര്‍ കെട്ടിടം വാണിജ്യാവശ്യത്തിനുള്ള ഗണത്തില്‍ പെടുന്നതായതിനാല്‍ ടി കെട്ടിടത്തിന്റെ ഒക്യുപ്പെന്സ് group 1 Hazardous വിഭാഗം കെട്ടിടത്തിലേക്ക് മാറ്റുന്നതിന് നിര്‍ദ്ദേശിച്ചുവെങ്കിലും KPBR Rule .2011 ചട്ടം 61(3), KPBR Rule .2019 ചട്ടം 26(4) Table , പ്രകാരം കെട്ടിടത്തിന്റെ ചുറ്റുപാടും 7.5 മീറ്റര്‍ ഓപ്പണ്‍ യാര്‍ഡ് ഇല്ലാത്തതിനാല്‍ ഒക്യുപ്പെന്‍സി മാറ്റുന്നതിന് കഴിഞ്ഞിട്ടില്ല. 2016-17 വരെ പഞ്ചായത്ത് ലൈസന്‍സോടുകൂടി ഈ കെട്ടിടത്തില്‍ ഗ്യാസ് ഗോഡൌണ്‍ പ്രവര്‍ത്തിച്ചിരുന്നത് പരിഗണിച്ചും, കെട്ടിടം 20 വര്‍ഷങ്ങള്‍ക്ക് മുന്‍്പ് നിര്‍മ്മിച്ചതാണെന്ന് പരിഗണിച്ചും കൂടാതെ ഗ്യാസ് ഗോഡൌണ്‍ ആരംഭിക്കുന്നതിന് PCB, PESO, Fire, Explosive വിഭാഗങ്ങളില്‍ നിന്ന് NOC ലഭിച്ച സാഹചര്യം പരിഗണിച്ചും ടി കെട്ടിടത്തില്‍ ഗോഡൌണ്‍ ആരംഭിക്കുന്നതിന് NOC നല്‍കണമെന്ന് പരാതിക്കാരന് ആവശ്യപ്പെട്ടു. പഞ്ചായത്തില്‍ നിന്നും മുന്‍കാലങ്ങളില്‍ ഈ ആവശ്യത്തിന് ലൈസന്‍സ് അനുവദിച്ചത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും അപകട സ്വഭാവമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്തതിന് NOC അനുവദിക്കുന്നതെന്നതിനാല്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിച്ചാല്‍ മാത്രമേ NOC നല്കാന് സാധിക്കുകയുള്ളുവെന്ന് സെക്രട്ടറി അറിയിച്ചു. മേല്‍ വിഷയം ചര്‍ച്ച ചെയ്തത് പ്രകാരം ഗ്യാസ് ഗോഡൌണ്‍ ആരംഭിക്കേണ്ട ആവശ്യത്തിലേക്കുള്ള 21/173 ബി നമ്പര്‍ കെട്ടിടം നിലവിലുള്ള വാണിജ്യാവശ്യ ഗണത്തില്‍ നിന്ന് group 1 Hazardous ഗണത്തിലേക്ക് മാറ്റേണ്ടതാണെന്ന് യോഗം വിലയിരുത്തി. KPBR 2019ചട്ടം 26 (4) Table പ്രകാരം കെട്ടിടത്തിന് ചുറ്റുപാടും 7.5 മീറ്റര്‍ ഓപ്പണ്‍ യാര്‍ഡ് ആവശ്യമുണ്ട്. KPBR 2011ചട്ടം 61 (3) പ്രകാരം കെട്ടിടത്തിന് ചുറ്റുപാടും 7.5 ഓപ്പണ്‍ യാര്‍ഡ് ആവശ്യമാണ്. നിലവില്‍ 5 മീറ്ററാണ് ഓപ്പണ്‍ യാര്‍ഡ് ഉള്ളത്. ടി കെട്ടിടം group 1 Hazardous ഗണത്തിലേക്ക് മാറ്റാന്‍ ആവശ്യമായ നിബന്ധന പാലിക്കാന്‍ കഴിയാത്തതിനാല്‍ ടി കെട്ടിടത്തില്‍ 2016-17 വരെ ഇതേ ആവശ്യത്തിനായി ലൈസന്‍സ് അനുവദിച്ചിരുന്നത് പരിഗണിച്ചും ടി കെട്ടിടം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ചതായത് പരിഗണിച്ചും NOC നല്കാന് ഇളവ് നല്കുന്ന കാര്യം പരിഗണിക്കുന്നതിനായി പരാതി ജില്ലാ അദാലത്തിലേക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
Attachment - Sub District Escalated:
Final Advice made by Malappuram District
Updated by Samsudheen C K, Assistant Director
At Meeting No. 33
Updated on 2025-01-31 16:21:17
ജില്ലാ സമിതി പ്രസ്തുത അപേക്ഷ പരിഗണിച്ചു. ഉപജില്ലാ സമിതിയുടെ തീരുമാനം പരിശോധിച്ചു. സെക്രട്ടറി അദാലത്തിൽ ഹാജരായി. 30/09/2023 ലെ 6914/23 നം. ഉത്തരവ് പ്രകാരം പ്രസ്തുത കെട്ടിടം നിലവിലുള്ള 10.6 ച.മീറ്ററിനോട് ചേർത്ത് നിർമ്മിച്ച് 39.81 ച.മീറ്റർ വരുന്ന കെട്ടിടം വാണിജ്യ കെട്ടിടമായി ക്രമവത്കരിച്ചതായി കാണുന്നു. Hazardous ഒക്യുപ്പെൻസിയായി ഗ്രൂപ്പ് 1 ഗണത്തിൽ പെടുന്ന കെട്ടിടത്തിന് ഗോഡൌണായി ഒക്യുപെൻസി നൽകുന്നതിന്, കെ പി ബി ആർ ചട്ടം 61(3), 26(4) എന്നിവ പ്രകാരം കെട്ടിടത്തിൻറെ ചുറ്റുപാടും 7.5 മീറ്റർ ഓപ്പൺ യാർഡ് ലഭ്യമല്ല എന്നതിനാൽ ഗോഡൌണായി പ്രസ്തുത കെട്ടിടത്തിൻറെ ഉപയോഗക്രമം മാറ്റുവാൻ സാധിക്കുകയില്ല. 13/01/2025 ൽ നടന്ന കരുതലും, കൈത്താങ്ങിലും പ്രസ്തുത കെട്ടിടത്തിന് ഇളവ് അനുവദിക്കുവാൻ സർക്കാരിലേക്ക് പ്രൊപ്പോസൽ സമർപ്പിക്കുവാൻ പരാതിക്കാരനും, സെക്രട്ടറിക്കും നിർദ്ദേശം നൽകിയട്ടുള്ളതായി കാണുന്നു. അപ്രകാരം നടപടി സ്വീകരിക്കുവാൻ പരാതിക്കാരന് നിർദ്ദേശം നൽകി തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.