LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
OLIYOTE HOUSE VANIMAL POST KALLACHI VIA 673506 PIN
Brief Description on Grievance:
വാണിമേൽ ഗ്രാമപഞ്ചയത്തിൽ ഓണർ ഷിപ്പ് മാറ്റവുമായി ബന്ധപെട്ടു പരാതിയിൽ തീർപ്പുകൽപ്പികത്തു പക്ഷം
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 49
Updated on 2024-11-24 18:23:01
നാദാപുരം Sub Registrar ഓഫീസിലെ 16/2021 നമ്പർ ലീസ് എഗ്രിമെന്റ് പ്രകാരം നിരത്തുമ്മല്‍ വഹീദ എന്നവരിൽ നിന്നും 25 വർഷത്തേക്ക് പാട്ടത്തിനെടുത്ത ഭൂമിയിൽ താൻ നിർമ്മിച്ച 16/76 A നമ്പർ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം തന്റെ പേരിൽ ചേർത്ത് ലഭിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. അദാലത്തിൽ പഞ്ചായത്ത് ഹെഡ് ക്ലാർക്കും, പരാതിക്കാരന് വേണ്ടി സഹോദരനായ ശ്രീ.കുഞ്ഞഹമ്മദ്, ഓലിയോട്ട്,വാണിമ്മല്‍ എന്നയാളും ഹാജരായിരുന്നു. പരാതിയിൽ പരാമർശിച്ച 160/2021 നമ്പർ പാട്ട കരാറിന്റെ അസ്സൽ പരാതിക്കാരന്റെ പ്രതിനിധി അദാലത്ത് മുമ്പാകെ ഹാജരാക്കി. പ്രസ്തുത എഗ്രിമെന്റിന്റെ 5,6 പേജുകളിൽ പ്രസ്തുത സ്ഥലത്ത് പരാതിക്കാരന്റെ അവകാശങ്ങളെ സംബന്ധിച്ച് താഴെ ചേർത്ത പ്രകാരമുള്ള കൃത്യമായ വ്യവസ്ഥകൾ രേഖപ്പെടുത്തിയതായി സമിതി നിരീക്ഷിച്ചു. ആയത് ഇപ്രകാരമാണ്. “ ഈ കരാറിന്റെ അടിസ്ഥാനത്തിൽ രണ്ടാം പാർട്ടിക്ക് താഴെ പട്ടികയിലെ വസ്തുവിലും, അതിൽ നിർമ്മിക്കുന്ന കെട്ടിടത്തിലും പ്രവേശിക്കുവാനും, മേൽ സ്ഥാപനം നടത്തുന്നതിനും മാത്രമേ അനുവാദം ഉണ്ടായിരിക്കുകയുള്ളൂ. അല്ലാതെ യാതൊരുവിധ കൈവശാവകാശങ്ങളും രണ്ടാം പാർട്ടിക്ക് ഉണ്ടായിരിക്കുന്നതല്ലെന്നും, പട്ടികയിൽ വിവരിച്ച വസ്തുവിന്റെ legal possession എപ്പോഴും ഒന്നാം പാർട്ടിയിൽ നിക്ഷിപ്തമാണെന്നും ഇതിനാല്‍ പ്രത്യേകം നിശ്ചയിക്കുകയും സമ്മതിക്കുകയും ചെയ്തിരിക്കുന്നു. Kerala Rent Act ന് വിധേയമായോ, മറ്റു നിലവിലുള്ള നിർദ്ദേശങ്ങൾക്ക് വിധേയമായോ ഈ കരാർ ഒരു കുടിയായ്മ അവകാശമാണെന്നോ, മറ്റ് വല്ല അവകാശങ്ങളും ആണെന്നോ, അവകാശപ്പെടുവാനോ, വാദിക്കുവാനോ, സ്ഥാപിക്കുവാനോ, രണ്ടാം പാർട്ടിക്ക് യാതൊരുവിധ അവകാശമോ, അധികാരമോ ഇല്ലാത്തതും പാടില്ലാത്തതും ആകുന്നു “. പരാതിക്കാരന് ഹാജരാക്കിയ മേൽ Lease Agreement ലെ മേൽ ചേർത്ത വ്യവസ്ഥകൾ പ്രകാരം കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം പരാതിക്കാരന്റെ പേരിലേക്ക് മാറ്റി നൽകുവാൻ നിർവാഹമില്ലാത്തതാണ്. ആയത് പരാതിക്കാരന്റെ പ്രതിനിധികളെ ബോധ്യപ്പെടുത്തി. അദാലത്ത് തീരുമാനത്തിന്റെ പകർപ്പ് പരാതിക്കാരന് നൽകുന്നതിനും, ആയതിന്റെ പകർപ്പ് അദാലത്ത് മുമ്പാകെ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിർദേശം നൽകി .
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 50
Updated on 2024-12-20 11:04:01
പരാതിക്കാരന് അദാലത്ത് തീരുമാനം അറിയിച്ച് കൊണ്ടുളള കത്തിന്റെ പകര്‍പ്പ് സെക്രട്ടറി ലഭ്യമാക്കിയിട്ടുണ്ട്. പരാതി അന്തിമമായി തീര്‍പ്പാക്കി.