LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ARDRA NIVAS PAMBADIKUNNU MADAKKIMALA
Brief Description on Grievance:
Similar application has been considered by Hon minister in Docket no PAIDK30603000017 Idukki.The file is being uploaded as directed by Hon Minister office. The matter shall be redressed in the same manner.
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 45
Updated on 2024-11-12 11:23:31
ആർദ്ര എം നായർ, ആർദ്ര നിവാസ്, പാമ്പാടിക്കുന്ന്, മടക്കിമല പി.ഒ., വയനാട് എന്നവരുടെ പരാതി പരിശോധിച്ചു. പരാതിക്കാരിയുടെ സ്ഥലത്തിനും തോടിനും ഇടയിലുള്ള പുറമ്പോക്കിൽ റോഡിനുള്ള സ്ഥലം കണ്ടെത്തി എന്നും, പരാതിക്കാരിയുടെ വീടും സ്ഥലവും തോട് പുറമ്പോക്കിൽ നിന്ന് സുമാർ 12 മീറ്റർ ഉയരത്തിലാണെന്നും, മണ്‍തിട്ട മാത്രമാണ് ഇത്രയും ഉയരത്തിൽ ഉള്ളത് എന്നും, തോടിന് മാത്രം പാർശ്വഭിത്തി നിർമ്മിച്ചു എന്നും, വീടിനും സ്ഥലത്തിനും സംരക്ഷണഭിത്തി നിർമ്മിച്ചു നിർമ്മിച്ചതിനുശേഷം മാത്രമേ റോഡ് നിർമ്മാണം നടത്താവൂ എന്നാണ് പരാതി. പരാതി സംബന്ധിച്ച് 06.11.2024 ന് അദാലത്ത് അംഗങ്ങളോടൊപ്പം സ്ഥല പരിശോധന നടത്തി. നിലവിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ചിട്ടുള്ള തോട് സംരക്ഷണഭിത്തിക്ക് അൽപദൂരം സമാന്തരമായും, അൽപദൂരത്തിനുശേഷം പാർശ്വ ഭിത്തിയേക്കാൾ ഉയരത്തിലുമാണ് തോട് പുറമ്പോക്ക് കാണുന്നത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനിയറുമായി സംസാരിച്ചതിൽ തോട് സംരക്ഷണം മാത്രം ഉദ്ദേശിച്ചാണ് സംരക്ഷണഭിത്തി നിർമ്മിച്ചിട്ടുള്ളതെന്നും, റോഡ് നിർമ്മിക്കുന്നത് സംബന്ധിച്ച് ആലോചനകൾ ഉണ്ടായിരുന്നില്ലെന്നും, റോഡോ അതിലൂടെയുള്ള വാഹനങ്ങൾമൂലമുണ്ടാകുന്ന ഭാരമോ തോടിന്റെ സംരക്ഷണഭിത്തി നിർമ്മിക്കുമ്പോൾ പരിഗണിച്ചിട്ടുണ്ടായിരുന്നില്ല എന്നും പറഞ്ഞു. പ്രദേശവാസികളാണ് പരാതിയിൽ പറയുന്ന റോഡ് നിർമ്മാണം നടത്തുന്നതായി മനസ്സിലാക്കാൻ കഴിയുന്നത്. പരാതിക്കാരിയുടെ സ്ഥലം തോട് പുറമ്പോക്കിനോട് ചേർന്ന് ചരിഞ്ഞ് നിൽക്കുകയാണ്. അവിടെയുള്ള മണ്ണ് നീക്കി റോഡ് നിർമ്മാണം നടത്തുന്നത് പരാതിക്കാരിയുടെ സ്ഥലത്തെ മണ്ണ് ഇളകി വീഴാൻ ഇടയുള്ളതായി കാണുന്നു. റോഡ് നിർമ്മിക്കുന്നത് പ്രദേശവാസികൾക്ക് അത്യാവശ്യമാണെങ്കിൽ പ്രസതുത ആവശ്യം ഗ്രാമ പഞ്ചായത്ത് പരിഗണിച്ച് റോഡ് നിർമ്മിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് തീരുമാനിക്കുന്ന പക്ഷം പരാതിക്കാരിയുടെ സ്ഥലത്തിനോട് ചേർന്ന് മണ്ണ് കട്ട് ചെയ്യേണ്ടതുണ്ടെങ്കിൽ ആയതിന് ആവശ്യമായ സംരക്ഷണം നൽകി മാത്രമേ റോഡ് നിർമ്മിക്കാൻ പാടുള്ളൂ എന്നും, മണ്ണ് കട്ട് ചെയ്യുന്നത് മണ്ണിടിച്ചലിന് കാരണമാകുമെന്നതിനാൽ ആയത് പ്രദേശവാസികളെ കൂടി ബോധവൽക്കരിച്ച് നിലവിൽ അവിടെയുള്ള തോട് പുറമ്പോക്ക് ഭൂമിയുടെ ഉയരം അതേപോലെ നിലനിർത്താനുള്ള നടപടി സ്വീകരിക്കുവാനും, ഏതെങ്കിലും പ്രൊജക്ടിൽ ഉൾപ്പെടുത്തി ജൈവഉപാധികളുടെ സഹായത്തോടെ താൽക്കാലിക സംരക്ഷണഭിത്തി നിർമ്മിക്കുന്നത് പഞ്ചായത്ത് പരിഗണിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീർപ്പാക്കുന്നു.