LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kadeejas, Palazhi Guruvayurappan Colege, Kozhikode
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Escalated made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 38
Updated on 2024-11-25 12:25:12
Docket No. BPKZDC0171000549 പ്രകാരം അപേക്ഷക മറ്റൊരു അപേക്ഷ സമര്‍പ്പിച്ചിരുന്നു. ആയത് സംസ്ഥാന സമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരുന്നതാണ്. കോഴിക്കോട് കോര്പ്പറേഷന് കസബ വില്ലേജില്‍പെട്ട റീസര്‍വ്വെ 298 ല്‍ ഗോഡൗണ്‍ നിര്‍മ്മാണത്തിനായി 19/10/2019 ല്‍ കെട്ടിട നിര്‍മ്മാണ അനുമതി നല്‍കിയതാണ്. 03/08/2019 ലെ തദ്ദേശ സ്വയംഭരണ മന്ത്രിയുടെ അദാലത്തിലെ തീരുമാനപ്രകാരമാണ് നിര്‍മ്മാണ അനുമതി നല്‍കിയിരുന്നത്. പെര്‍മിറ്റിന്റെ കാലാവധി 18/10/2022 ന് അവസാനിക്കുകയും ചെയ്തു. ശ്രീമതി. പി.കെ നസീറ എന്നവര്‍ക്ക് 249.50 ച.മീ വിസ്തീര്‍ണ്ണത്തില്‍ കെട്ടിട നിര്‍മ്മാണത്തിനാണ് അനുമതി നല്‍കിയിരുന്നത്. നിര്‍മ്മാണ സ്ഥലം CRZ പരിധിയില്‍ വരുന്നത് കൊണ്ടും മാസ്റ്റര്‍ പ്ലാന്‍ പ്രകാരം റോഡ് വികസനത്തെ ബാധിക്കുന്നതിനാലുമാണ് നഗരസഭ അനുമതി നല്‍കാതിരുന്നത്. CRZ അനുമതി നാളിതുവരെ ലഭ്യമായിട്ടുമില്ല. ഒക്യൂപെന്സിക്കുളള മറ്റ് എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്നും ചുറ്റും സമാന സ്വഭാവമുളള കെട്ടിടങ്ങള്‍ ഉളളതിനാലും ചെറിയ പ്ലോട്ടിലെ നിര്‍മ്മാണം എന്നത് പരിഗണിച്ചും, മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുമ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെടാതെ സ്വമേധയാ കെട്ടിടം പൊളിച്ചു മാറ്റും എന്ന് അപേക്ഷന് സത്യവാങ്മൂലം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദാലത്ത് കമ്മിറ്റി 2019 ല്‍ അനുമതി നല്കാന് തീരുമാനിച്ചത്. പുഴയോട് ചേര്‍ന്ന മേല്‍ സ്ഥലത്ത് പൈലിങ് പ്രവര്‍ത്തികള്‍ നടക്കുന്നുവെന്ന പൊതുജനങ്ങളുടെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് 07/01/2023 ന് നിര്‍മ്മാണം നിര്‍ത്തി വെയ്ക്കുന്നതിന് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുമുണ്ട്. അനുമതി നല്കിയ പ്ലാനില്‍ പൈലിംഗ് പ്രവര്‍ത്തി ഉള്‍പ്പെട്ടിട്ടില്ല എന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് കോര്പ്പറേഷന് ഉദ്യോഗസ്ഥരുമായി സംസാരിച്ചതില്‍ അനുമതി നല്‍കിയതില്‍ നിന്നും വ്യത്യസ്തമായി പൈലിംങ് പ്രവര്‍ത്തികള്‍ ഉള്‍പ്പെടെ നടത്തുന്നതുമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുന്നത് എന്ന് അറിയിച്ചു. നിര്‍മ്മാണം, CRZ നിയമം ബാധകമായ സ്ഥലത്ത് ആയതിനാലും പുഴയോട് ചേര്‍ന്ന് നില്ക്കുന്ന പ്രദേശത്ത് ആയതിനാലും മാസ്റ്റര്‍ പ്ലാന്‍ പ്രാകാരം റോഡ് വികസനത്തെ ബാധിക്കുന്നു എന്നതിനാലും നിര്‍മ്മാണ അനുമതി പുതുക്കി നല്‍കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി സര്‍ക്കാരിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാരില്‍ നിന്നും മറുപടി ലഭ്യമായിട്ടില്ല എന്നും സെക്രട്ടറി അറിയിച്ചിട്ടുള്ളത്. നിര്‍മ്മാണം CRZ ചട്ടങ്ങള്‍, മാസ്റ്റര്‍ പ്ലാന്‍ എന്നിവ ലംഘിക്കുന്നുണ്ട്. അനുമതി നല്‍കിയതില്‍ നിന്നും വ്യത്യസ്തമായി പൈലിംങ്ങ് പ്രവൃത്തികള്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ആയതിനാല്‍ സര്‍ക്കാര്‍ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 15
Updated on 2025-06-10 09:42:51
See the Adalath decision (minutes) attached herewith.
Attachment - State Final Advice: