LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Eeti City, Chithirapuram Post, Anachal, Munnar
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 43
Updated on 2025-12-19 12:56:18
വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിലെ കുഞ്ചിത്തണ്ണി വില്ലേജിൽ അനുവദിക്കപ്പെട്ട കെട്ടിട നിർമ്മാണ പെർമിറ്റു കളുടെ കാലാവധി 10 വർഷം പൂർത്തീകരിച്ചതിനാൽ 5 വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് • ശ്രീ. ജോയി ജോസഫ്, പാടംറോഡ് ഇളമക്കര സൗത്ത്, • ശ്രീ. റഷീദ് ബാവു, മതിലകത്ത്, • ശ്രീമതി.കൗസല്യ പി കെ, പൂവത്തുംകുടി,നീലിശ്വരം, • ശ്രീ.റെജി ജേക്കബ് പി റ്റി എൽ വാലി റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ചിത്തിരപുരം എന്നിവര്‍ 30/08/2024 ൽ നടന്ന ബഹു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ ജില്ലാ അദാലത്തിൽ അപേക്ഷകൾ സമര്പ്പി ച്ചിരുന്നു. ആയത് നിലവിലെ നിയമ പ്രകാരം സംസ്ഥാന തലത്തിൽ രൂപീകരിച്ചിട്ടുള്ള സമിതി മുമ്പാകെ അപേക്ഷ നൽകി നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് അപേക്ഷകൾ തീർപ്പ് കൽപ്പിച്ചിരുന്നു.എന്നാൽ അപേക്ഷകർ ബഹു തദ്ദേശ വകുപ്പ് മന്ത്രിയെ നേരിട്ട് ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ചട്ടങ്ങ ളിൽ ഭേദഗതി വരുത്തുമെന്നും തദ്ദവസരത്തിൽ അപേക്ഷകൾ പരിഗണിക്കണമെന്നും ഉത്തരവിട്ടി ട്ടുള്ളതാണ്. എന്നാൽ 29/10/2025 തീയതിയിലെ ബഹു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജി ഒ (പി) 5/2025/ എൽ എസ് ജി ഡി ഉത്തരവ് പ്രകാരമുള്ള കേരള പഞ്ചായത്ത് ബിൾഡിംഗ് (അമെന്റ്മെന്റ്) റൂൾ സെക്ഷൻ 8(15)(4) പ്രകാരം 10 വർഷത്തിൽ അധികരിച്ച് പെർമിറ്റുകളുടെ കാലാവധി ദീർഘിപ്പി ക്കുന്നതിന് കാലാവധി കഴിഞ്ഞ് 3 വർഷത്തിനുള്ളിൽ ജില്ലാ ടൗണ്‍ പ്ലാനര്‍ അദ്ധ്യക്ഷനായ ജില്ലാ ലെവൽ കമ്മറ്റിക്ക് അപേക്ഷ സമർപ്പിക്കണമെന്ന് നിഷ്കർഷിച്ചിട്ടുളളതാണ്. ടി സാഹചര്യത്തില്‍ മേല്‍ അപേക്ഷകൾ ജില്ലാ ലെവൽ കമ്മ റ്റിക്ക് സമർപ്പിക്കുന്നതിന് അപേക്ഷകരേ അറിയിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേേശം നല്കി് ഫയല്‍ തീര്പ്പാ ക്കുന്നു.
Attachment - Sub District Final Advice: