LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thekke Cherukara, Poykayil KUNNATHUR,
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 50
Updated on 2024-12-27 16:58:42
ശാസ്താംകോട്ട ഗ്രാമപഞ്ചായത്തില്‍ പതിനേഴാം വാര്‍ഡില്‍ പള്ളിശ്ശേരിക്കല്‍ കിഴക്ക് എന്ന സ്ഥലത്ത് ശ്രീ. ഗോപാലകൃഷ്ണപിള്ള, തെക്കേ ചെറുകരവീട്, തൃക്കുന്നപ്പുഴ സൌത്ത് എന്നവരുടെ ഉടമസ്ഥതയിലുള്ള ശാസ്താംകോട്ട വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 14 ല്‍ റീ സര്‍വ്വ നം 313/7-2 ല്‍ ഉള്ള 0.91 ച.മീ വസ്തുവില്‍ 26.92 ച.മീ. വിസ്തൃതിയില്‍ കച്ചവടാവശ്യത്തിനുള്ള കെട്ടിടം വച്ചിട്ടുള്ളതും, ആയതിന്റെ മുന്‍ഭാഗത്തും, ഇടതുഭാഗത്തും രണ്ട് റോഡുകള്‍ ആണ് ഉള്ളത് എന്നും, ആ രണ്ട് ഭാഗങ്ങളിലും മൂന്ന് മീറ്റര്‍ ദൂരപരിധി പാലിക്കാത്തതുമാണ്. സെറ്റ് ബാക്കുകള്‍ പാലിക്കാതെ സമര്‍പ്പിച്ച പ്ലാനും, രേഖകളും പരിശോധിച്ച് ടി കെട്ടിടത്തിന് നമ്പര്‍ അനുവദിക്കാതിരുന്നതും ആയതിന് അറിയിപ്പ് നല്കിയിട്ടുള്ളതും ആകുന്നു, ടി അപേക്ഷയോടൊപ്പം സമര്‍പ്പിച്ച പ്ലാനില്‍ ഒരു റോഡിന്റെ ഭാഗത്ത് 2.8 മീറ്ററും, മറു റോഡിന്റെ ഭാഗത്ത് 2 മീറ്ററും മാത്രമാണ് സെറ്റ്ബാക്കുകള്‍ ഉണ്ടായിരുന്നു എന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടിട്ടുള്ളതാണ്. പ്രസ്തുത പ്ലാനില്‍ ഇറക്കി നിര്‍മിച്ചിട്ടുള്ള ഭാഗങ്ങള്‍ പൊളിച്ചു മാറ്റാമെന്ന് രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. ടിയാന് ബഹു. ഹൈക്കോടതിയില്‍ WP(C) 10646/24 നമ്പരായി കേസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 15.03.2024 തീയതിയില്‍ ബഹു. ഹൈക്കേടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ടിയാനെ 24.04.2024 തീയതി 11.00 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നേരില്‍ കേള്‍ക്കുകയും ആയത്പ്രകാരം ചുവടെ പറയുന്ന കാര്യങ്ങള്‍ ടിയാനെ രേഖാമൂലം ബോധ്യപ്പെടുത്തിയിട്ടുള്ളതും ആകുന്നു. 1. ടിയാന് സമര്‍പ്പിച്ച പ്ലാനില്‍ കാണിച്ചിരിക്കുന്ന അനധികൃത നിര്‍മ്മാണം LID & EW വിഭാഗം മാര്‍ക്ക് ചെയ്ത് നല്‍കാമെന്നും ആ തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ആയത് പൊളിച്ചുമാറ്റാമെന്നും ടിയാന് സമ്മതിച്ചിട്ടുള്ളതാണ്. 2. അല്ലായെങ്കില്‍ 2019 നവംബര്‍ 7 ന് മുമ്പ് നിര്‍മ്മിച്ചിരിക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് വേണ്ടി ബഹു. സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ഫീസും രേഖകളും സമര്‍പ്പിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ നല്‍കാമെന്ന് ടിയാന് സമ്മതിച്ചിട്ടുള്ളതാണ്. എന്നാല്‍ ടി കക്ഷി നാളിതുവരെ യാതൊരുവിധ അപേക്ഷകളും മേല്‍കാര്യങ്ങള്‍ക്കായി ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിച്ചിട്ടില്ലാത്തതും, ആയതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ കഴിഞ്ഞിട്ടില്ലായെന്നും ഫയല്‍ പരിശോധിച്ചതില്‍ നിന്നും കാണുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ടിയാനെ 29/11/2024 തീയതി കത്ത് മുഖേന അറിയിച്ചിട്ടുള്ളതായി ഫയല്‍ പരിശോധിച്ചതില്‍ കാണുന്നു. ആയതിനാല്‍ അപേക്ഷകനെ നേരില്‍ കേട്ടതിന്റെ അടിസ്ഥാനത്തിലുള്ള തീരുമാന പ്രകാരം തുടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഉപജില്ലാ അദാലത്ത് സമിതി 20.12.2024 ലെ (II) നമ്പരായി തീരുമാനം എടുത്തിട്ടുള്ളതാണ്.