LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VADAKKAN VEEDU, KALLERI, PERUVAYAL P O, KOZHIKODE - 673008
Brief Description on Grievance:
വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടം നിര്‍മിക്കാനുള്ള പെര്‍മിറ്റിന് വേണ്ടി പെരുവയല്‍ ഗ്രാമ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ സെക്രട്ടറി അപേക്ഷ നിരസിച്ചു.
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 43
Updated on 2024-11-11 11:55:39
ശ്രീ. റാഫി എന്നവരുടെ അപേക്ഷയിൽ, 22/02/2022 തിയ്യതിയിലെ സി-3/4944/21 നമ്പർ പ്രകാരം നഞ്ച ഭൂമി തരം മാറ്റിയിട്ടുണ്ട്(കോഴിക്കോട് സബ് കലക്ടർ). പ്രസ്തുത തരം മാറ്റലിൽ ഭവന നിർമ്മാണ ആവശ്യങ്ങൾക്ക് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അപേക്ഷ സമർപ്പിച്ചത് വാണിജ്യാവശ്യത്തിനുള്ള കെട്ടിട നിർമ്മാണത്തിനാണ്. സബ് കലക്ടറുടെ ഉത്തരവ് പ്രകാരം സ്വഭാവ വ്യതിയാനം വരുത്തുവാനുദ്ദേശിക്കുന്ന ഭൂമിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെശ വിസ്തീർണ്ണം 3000 ചതുരശ്ര അടി കൂടിയാൽ അധികമായി വരുന്ന ഓരോ അടിക്കും 100/- രൂപ വീതം ഫീസ് കലക്ട് ചെയ്ത് നിർമ്മാണാനുമതി നൽകാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാൽ ഈ നിബന്ധന ഉപയോഗിച്ച് കെ.പി.ബി.ആർ ചട്ടം പാലിക്കുന്നുണ്ടെങ്കിൽ കമേഴ്സ്യൽ ബിൽഡിംഗിന് സബ് കലക്ടറുടെ ഉത്തരവിന് വിധേയമായി ഫീസ് വാങ്ങി നിർമ്മാണാനുമതി നൽകാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Escalated made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 44
Updated on 2024-11-23 14:37:16
LSGD/JD/KKD/9084/2024-I1 നമ്പർ ഫയലിൽ ഡെപ്യൂട്ടിഡയറക്ടർ നൽകിയ നിർദ്ദേശ പ്രകാരം എസ്കലേറ്റ് ചെയ്യുന്നു. ഫയൽ വിവരങ്ങൾ ചുവടെ അറ്റാച്ച് ചെയ്യുന്നു.
Attachment - Sub District Escalated:
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 39
Updated on 2025-03-18 17:41:23
തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം 'നഞ്ച' വിഭാഗത്തില്‍ പ്പെട്ട ഭൂമിയായതിനാല്‍ നിയമാനുസരണം തരം മാറ്റുന്നതിന് അപേക്ഷ സമര്‍പ്പിക്കുകയും തരം മാറ്റി ഉത്തരവാകുകയും ചെയ്തിട്ടുണ്ട്. അപ്രകാരം ഉത്തരവായതില്‍ ഭവന നിര്‍മ്മാണത്തിനാണ് തരം മാറ്റി ലഭിച്ചിരിക്കുന്നത്. അപേക്ഷകന് ജില്ലാ കലക്ടര്‍ മുമ്പാകെ സമര്‍പ്പിച്ച അപേക്ഷയില്‍ തരം മാറ്റുന്നതിന്റെ ഉദ്ദേശ്യം അപ്രകാരം കാണിച്ചതിനാലാകണം ഉത്തരവില്‍ ആ വിധത്തില്‍ രേഖപ്പെടുത്തിയതെന്ന് കോഴിക്കോട് താലൂക്കിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ അന്വേഷിച്ചപ്പോള്‍ അറിയിച്ചത്. ഭവന നിര്‍മ്മാണത്തിന് എന്ന രേഖപ്പെടുത്തി ഉത്തരവായ ഭൂമിയില്‍ വാണിജ്യ കെട്ടിടം നിര്‍മ്മിക്കുന്നതില്‍ അപാകത ഇല്ലെന്നും അറിയിച്ചു. ഉപസമിതിയുടെ തീരുമാനത്തിലും അപ്രകാരം അനുമതി നല്‍കാവുന്നതാണെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 3000 ച.അടിയില്‍ അധികരിക്കുന്ന നിര്‍മ്മാണത്തിന് അടവാക്കേണ്ടതായ ഫീസ് അടവാക്കി അപേക്ഷകന് ചെലാന്‍ പകര്‍പ്പ് ഹാജരാക്കിയിട്ടുണ്ട്. ആയതിനോടൊപ്പം ജില്ലാ കലക്ടറുടെ / ആ.ഡി.ഒ.യുടെ ഉത്തരവുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അപ്രകാരം അധിക നിര്‍മ്മാണത്തിന് ഫീസ് അടവാക്കി പ്രത്യേക ഉത്തരവ് നല്കുവാന് കഴിയില്ലെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് / ആര്.ഡി.ഒ. ജില്ലാ ജോയിന്റ് ഡയരക്ടര്‍ക്കും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. ആയതിനാല്‍ ടിയാന് സമര്‍പ്പിച്ച അധിക നിര്‍മ്മാണത്തിനുള്ള ഫീസ് അടവാക്കിയ ചെലാന്‍ ഈ ആവശ്യത്തിനായി അടവാക്കിയതാണെന്നും പ്രസ്തുത സര്‍വ്വെ നമ്പറില്‍ പ്പെട്ട അധിക നിര്‍മ്മാണത്തിനായി അടവാക്കിയതാണെന്നും ഉറപ്പ് വരുത്തേണ്ടതാണെന്ന് സെക്രട്ടറിക്ക് ജില്ലാതല അദാലത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കെട്ടിട നിര്‍മ്മാണ അനുമതി നല്‍കിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയച്ചതിന്റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കി.