LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kadakkal Kizhakkethil Vellathooval
Brief Description on Grievance:
Building Number reg
Receipt Number Received from Local Body:
Interim Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 17
Updated on 2024-04-01 12:45:09
സ്ഥല പരിശോധന നടത്തുവാന് തീരുമാനിച്ചു
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 3
Updated on 2024-09-26 14:45:39
പരാതി സംഗതി വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിൽ വെള്ളത്തൂവൽ ടൗൺ റോഡ് വീതി കൂട്ടി പുനർ നിർമ്മിച്ച സാഹചര്യത്തിൽ ഉപജീവനത്തിന് വേണ്ടി ചെറുകിട കച്ചവടം നടത്തിവന്നിരുന്ന 10 കച്ചവടക്കാരുടെ റദ്ദാക്കിയ കെട്ടിട നമ്പറുകൾ പുനസ്ഥാപിച്ചു നൽകുന്ന സംബന്ധിച്ചാണ് പരാതി സംഗതി. പരിശോധന റിപ്പോർട്ട് ചെങ്കുളം, പൊന്മുടി ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ കാലത്ത് രൂപപ്പെട്ടതാണ് വെള്ളത്തൂവൽ ടൗൺ. ഇത് ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ ടൗണുകളിൽ ഒന്നാണ്. ഈ ടൗണിലെ പ്രധാന റോഡ് ഓടകൾ ഇല്ലാതെ പൊട്ടി പൊളിഞ്ഞ് ആവശ്യത്തിന് വീതി ഇല്ലാതെ അവസ്ഥയിൽ 21.05.2013 ൽ വെള്ളത്തൂവൽ പഞ്ചായത്തിന്റെ 12(6) നമ്പർ തീരുമാനപ്രകാരം റോഡ് പുനർ നിർമ്മിച്ച വികസിപ്പിക്കുന്നതിന് PWD യോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ S/R 2014-15 Improvements to Vellathooval Town Portion in Vellathooval Ponmudi Road എന്ന പേരിൽ ടി പദ്ധതി 2016 PWD ഏറ്റെടുത്തിട്ടുണ്ട്. ഈ സമയത്ത് അപേക്ഷകർ ആയ 10 പേരും താങ്കളുടെ പുനർനിർമാണം നടത്തുന്ന നിർദിഷ്ട PWD റോഡിൻറെ ഇരുവശത്തുമായി 2 മീറ്റർ വീതം വീതി കൂട്ടുമ്പോൾ തന്റെ ഉടമസ്ഥതയിൽ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിൽ നിന്നും നമ്പർ നൽകിയിട്ടുള്ള കെട്ടിട ഭാഗം അനുപാതകമായി പൊളിച്ച് നീക്കി കൊള്ളാമെന്ന് സമ്മതപത്രം നൽകിയിട്ടുള്ളതായി അന്വേഷണത്തിൽ അറിഞ്ഞു. ഇപ്രകാരം ശ്രീധരൻ, രാജമ്മ, ഒ കെ ശശി,ബിജു കുര്യൻ എന്നിവർ നൽകിയ സമ്മതപത്രത്തിന്റെ പകർപ്പുകൾ അന്വേഷണ സമയത്ത് ഹാജരാക്കി. ടി പദ്ധതി 09.08.2019 പൂർത്തീകരിച്ചതായി PWD AE യുടെ കത്ത് ലഭിച്ചിട്ടുണ്ട്. 21.05.2013 ൽ പഞ്ചായത്ത് തീരുമാനത്തിലൂടെ തുടക്കം കുറിച്ച ടി പദ്ധതി നിരവധി തടസ്സങ്ങൾ പരിഹരിച്ചാണ് 2019 ൽ പൂർത്തീകരിച്ചിട്ടുള്ളതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ടൗൺ ഭാഗത്ത് കടമുറികൾ പൊളിച്ചു നീക്കിയ സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ ഉടമസ്ഥർക്ക് ഉണ്ടായ ആശങ്ക അകറ്റുന്നതിന് 13.02. 2019 ൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിൽ വ്യാപാരികൾ, സർവ്വ കക്ഷിനേതാക്കൾ, മർച്ചന്റ് അസോസിയേഷൻ പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, PWD ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൻറെ ഒന്നാം നമ്പർ തീരുമാനം താഴെ ചേർക്കുന്നു. റോഡിന് വീതി കൂട്ടുമ്പോൾ കടകൾക്ക് കേടുപാടുകൾ വരാൻ സാധ്യതയുണ്ട്. ആയത് പുനർ നിർമ്മിക്കുന്നതിന് പഞ്ചായത്തിൽ നിന്ന് അനുമതി നൽകുകയും കെട്ടിട നമ്പർ നൽകുകയും ചെയ്യണം. എന്നാൽ അപേക്ഷകരായ 10 പേർ അവരുടെ കൈവശത്തിൽ ഉള്ളതും കൈവശത്തിലുള്ള സ്ഥലം റോഡ് വികസനത്തിന് നൽകിയ പഞ്ചായത്തിൽ നമ്പർ ഉള്ള കെട്ടിടങ്ങളുടെ മുൻഭാഗം പൊളിച്ച് നീക്കി. ഇങ്ങനെ പൊളിച്ചു നീക്കുമ്പോൾ ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ടൗണിലെ കരിങ്കല്ല്, ചൂടുകട്ട, മൺകട്ട, ഓട്, തടി, ആസ്ബറ്റോസ് ഷീറ്റ്, എന്നിവ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങളുടെ മുൻഭാഗം യന്ത്രം ഉപയോഗിച്ച് കട്ട് ചെയ്യുന്ന രീതിയിൽ പൊളിച്ച് നീക്കം ചെയ്യുവാൻ സാധിക്കുമായിരുന്നില്ല എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. താങ്കളുടെ ഏക ഉപജീവനമാർഗമായിരുന്ന ടി കടമുറികൾ പൊളിച്ച് നീക്കിയ ഭാഗം അടിയന്തരമായി പുനർ നിർമ്മിച്ച വ്യാപാരം നടത്തേണ്ടത് അനിവാര്യമായിരുന്നു എന്ന് അന്വേഷണത്തിൽ അറിഞ്ഞു. ഈ സാഹചര്യത്തിലാണ് 13.02. 2019 പ്രസിഡണ്ട് വിളിച്ചു ചേർത്ത യോഗത്തിൽ മേൽ തീരുമാനം കൈക്കൊണ്ടത്. എന്നാൽ ടി കെട്ടിടങ്ങളുടെ നിലവിൽ ഉണ്ടായിരുന്ന നമ്പറുകൾ ... തീയതിയിൽ ഡീമോളിഷിഡായി രേഖപ്പെടുത്തി നമ്പർ റദ്ദ് ചെയ്തതായി അസസ്മെൻ്റ് രജിസ്റ്ററിൽ കണ്ടു. ടി 10 കെട്ടിടങ്ങളുടെയും കാലപ്പഴക്കവും അളവുകളും സംബന്ധിച്ച പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് താഴെ ചേർക്കുന്നു. അപേക്ഷകർ നിലവിൽ ഉണ്ടായിരുന്നതും റദ്ദാക്കിയതുമായ കെട്ടിട നമ്പർ വിസ്തീർണം (M2) & നിലകൾ സെറ്റ് ബാക്ക് (ക്യാരിയേജ് വേയിൽ നിന്ന്) (M) കാലപ്പഴക്കം സംബന്ധിച്ച രേഖ റിമാർക്സ് ഒ.കെ ശശി ഉളളാട്ടിൽ വെളളത്തൂവൽ 11/324 34.3 1.75 01.04.1957 ൽ കെ.എസ്.ഇ.ബിയിൽ നിന്നും കണക്ഷൻ ലഭിച്ചു കുഞ്ഞുമോൻ പുളിക്കകുടി (ബെന്നി കൂനംപാല) വെളളത്തൂവൽ 11/325 27.145 1.8 01.04.1957 ൽ കെ.എസ്.ഇ.ബിയിൽ നിന്നും കണക്ഷൻ ലഭിച്ചു ബിജു കുര്യൻ പാണക്കുഴിമല വെളളത്തൂവൽ 11/326 25.05 1.85 11/327 26.05 1.92 വി എൻ രവീന്ദ്രൻ വല്ലനാട്ട് വെളളത്തൂവൽ 11/370 20.475 2.8 01.04.1957 ൽ കെ.എസ്.ഇ.ബിയിൽ നിന്നും കണക്ഷൻ ലഭിച്ചു പി എൻ വർഗ്ഗീസ് പാണക്കുഴിമല വെളളത്തൂവൽ 11/371 17.82 2.8 01.04.1957 ൽ കെ.എസ്.ഇ.ബിയിൽ നിന്നും കണക്ഷൻ ലഭിച്ചു ബഷീർ കുറ്റിക്കാട്ടിൽ വെളളത്തൂവൽ 11/372 10.5 1.8 G I ഷീറ്റിൽ നിർമ്മിച്ച താൽക്കാലിക ഷെഡ് 11/373 130.05 2.95 01.04.1957 ൽ കെ.എസ്.ഇ.ബിയിൽ നിന്നും കണക്ഷൻ ലഭിച്ചു വീട് ശ്രീധരൻ കെ കെ കാഞ്ഞിരത്തിങ്കൽ വെളളത്തൂവൽ 11/454 10.626 2.1 01.04.1957 ൽ കെ.എസ്.ഇ.ബിയിൽ നിന്നും കണക്ഷൻ ലഭിച്ചു രാജമ്മ ചെല്ലപ്പൻ ചോനംകാട്ടിൽ വെളളത്തൂവൽ 11/453 9.348 2.1 01.04.1957 ൽ കെ.എസ്.ഇ.ബിയിൽ നിന്നും കണക്ഷൻ ലഭിച്ചു ചിന്ത പി എൻ പാറായിൽ വെളളത്തൂവൽ 11/452 10.45 2.1 01.04.1957 ൽ കെ.എസ്.ഇ.ബിയിൽ നിന്നും കണക്ഷൻ ലഭിച്ചു മോഹനൻ കെ ജി കടക്കൽകിഴക്കേതിൽ വെളളത്തൂവൽ 11/425 29.565 2.4 2002 ലെ KWA Bill 11/425 & 11/426 എന്നിവ ഒന്നിപ്പിച്ച ഒരു റൂം ആക്കിയിട്ടുണ്ട് 11/426 29.2 2.4 11/427 28.47 2.4 2002 ലെ KWA Bill 1/427 & 11/428 എന്നിവ ഒന്നിപ്പിച്ച ഒരു റൂം ആക്കിയിട്ടുണ്ട് 11/428 27.74 2.4 വെള്ളത്തൂവൽ ടൗൺ പ്രദേശത്ത് ഗ്രാമപഞ്ചായത്ത് അടക്കമുള്ള ആർക്കും പട്ടയം ലഭിച്ചിട്ടില്ല. മേൽ പദ്ധതി പ്രകാരം റോഡ് വികസനം നടത്തിയപ്പോൾ മേൽപ്പറഞ്ഞ 10 അപേക്ഷകർക്ക് ഒഴികെ ബാക്കി റോഡ് വികസനത്തിന് സ്ഥലം നൽകിയ മറ്റു കെട്ടിടങ്ങളുടെ നമ്പർ പുനസ്ഥാപിച്ചു നൽകിയിട്ടുണ്ട്. എന്നാൽ റോഡ് വികസനത്തിന് കെട്ടിട ഭാഗം പൊളിച്ച് നൽകുന്നത് വരെ നമ്പറും കെട്ടിടനികുതിയും ലൈസൻസും ഉണ്ടായിരുന്ന ഈ ആളുകൾക്ക് മാത്രം നമ്പറുകൾ പുനസ്ഥാപിച്ചു നൽകുന്നതിന് പകരം ഡീമോളിഷ് ചെയ്യുകയാണ് ഉണ്ടായത്. IVO III LSGD ഇടുക്കി ഉപസമിതി -III ശുപാർശ ഈ കെട്ടിടങ്ങൾ 1957 മുതൽ 2014 വരെ 57 വർഷം നമ്പരോടു കൂടി പ്രവർത്തിച്ചവയാണ്. സംസ്ഥാനത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ ആദ്യമായി നിലവിൽ വരുന്നതിന് മുമ്പ് ഉണ്ടായിരുന്നവയുമാണ്. കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾ 2019 റൂൾ 72 (1) പ്രകാരം 2000 മാർച്ച് 30ന് മുമ്പ് ഉണ്ടായിരുന്ന കെട്ടിടങ്ങൾക്ക് അപേക്ഷകർ നടത്തിയിട്ടുള്ള മാറ്റം വരുത്തൽ അനുവദിക്കാവുന്നതാണ്. വർഷങ്ങളായി തങ്ങളുടെ കൈവശത്തിൽ ഇരുന്ന സ്ഥലം റോഡ് വികസനത്തിന് കൈമാറുകയും കെട്ടിടം പൊളിച്ച് PWD ആവശ്യപ്പെട്ട അളവിൽ പൊളിച്ച് നീക്കിയ നൽകിയിട്ടുള്ളതാണ്. നിലവിൽ ഈ കെട്ടിടങ്ങളുടെ നമ്പർ നഷ്ടപ്പെട്ട സാഹചര്യത്തിൽ പഞ്ചായത്തിന് വസ്തു നികുതി ഇനത്തിലും ലൈസൻസ് ഫീസിനത്തിലും ലഭ്യമായി കൊണ്ടിരുന്ന വൻ തുക 2015 വർഷം മുതൽ ലഭിക്കുന്നില്ല. ഭാവിയിൽ ടി ഉടമസ്ഥർക്ക് പട്ടയം ലഭിക്കുമ്പോൾ ഇവർക്ക് മാത്രം പഞ്ചായത്ത് രാജ്, കേരള പഞ്ചായത്ത് ബിൽഡിംഗ് റൂളും ബാധകമാവുകയും ടൌണിൽ ഇതിനോടൊപ്പം ഉണ്ടായിരുന്ന 10 കെട്ടിടങ്ങൾ ഒഴിച്ച് മറ്റു കെട്ടിടങ്ങൾക്ക് നിലവിലുള്ള കെട്ടിടങ്ങൾ എന്ന പരിഗണന ലഭിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ PWD ഏറ്റെടുത്ത് S/R 2014-15 Improvements to Vellathooval Town Portion in Vellathooval Ponmudi Road എന്ന പേരിൽ നടപ്പിലാക്കിയ പദ്ധതിക്ക് വേണ്ടി കൈവശത്തിൽ ഇരിക്കുന്ന സ്ഥലം വിട്ടു നൽകിയ 10 പേരുടെ കെട്ടിടങ്ങൾക്ക് പൊതു ആവശ്യത്തിന് സൌജന്യമായി കൈവശ ഭൂമിയും കെട്ടിടവും വിട്ട് നൽകിയതായതിനാൽ ടി ആളുകളുടെ കൈവശത്തിൽ ഉണ്ടായിരുന്ന കെട്ടിടങ്ങൾക്ക് നിലവിൽ ഉണ്ടായിരുന്ന നമ്പറുകൾ പുനസ്ഥാപിച്ച് നൽകുന്നതിന് ശുപാർശ ചെയ്യുന്നു. ടി ശുപാർശ ജില്ലാ സമിതിയുടെ പരിഗണനയ്ക്കായും സർക്കാർ തീരുമാനത്തിനായി സമർപ്പിക്കുന്നതിലേയ്ക്കും നൽകിക്കൊള്ളുന്നു.
Final Advice Verification made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 19
Updated on 2024-09-26 14:47:11
കെട്ടിടങ്ങൾക്ക് നമ്പർ പുനസ്ഥാപിച്ച് നൽകുന്നതിന് നടപടി സ്വീകരിച്ചതായി സെക്രട്ടറി 24.09.2024 തീയതി എ6- 2867/2024 കത്ത് പ്രകാരം അറിയിച്ചിട്ടുണ്ട്.
Attachment - Sub District Final Advice Verification: