LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Abdul Majeed Parayantakath
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 42
Updated on 2024-11-14 10:43:27
പന്മന ഗ്രാമപഞ്ചായത്ത് പരിധിയിൽ പറയന്റെയ്യത്ത് ശ്രീ.അബ്ദുൽമജീദ് ബഹു.ചവറ എം.എൽ.എ ശ്രീ.സുജിത്ത് വിജയൻ പിള്ള മുഖേന ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച പരാതി ടിയാന്റെ മകന്റെ പേരിൽ ഉള്ള 530/15 സർവേ നമ്പരിൽപ്പെട്ട വസ്തുവിൽ നിർമ്മിച്ച കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ടി പരാതിയുമായി ബന്ധപ്പെട്ട് പരാതി കക്ഷിയേയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ബന്ധപ്പെട്ട മറ്റു കക്ഷികളെയും ഉപജില്ലാഅദാലത്ത് നേരിൽ കേട്ടു . പരാതി കക്ഷിയുടെ മകന്റെ പേരിലുള്ള ടി വസ്തു തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് തുക റവന്യു വകുപ്പിൽ അടച്ചതുമായി ബന്ധപ്പെട്ട പരാതിയിലെ ആരോപണം ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽ വരുന്നതല്ല. കൂടാതെ ടി വസ്തുവിൽ ഗ്രൗണ്ട് ഫ്ലോറിൽ മാത്രം നിർമ്മാണം നടത്താനാണ് ഗ്രാമപഞ്ചായത്ത് Permit നൽകിയിരുന്നത്. എന്നാൽ നിലവിൽ രണ്ട് നിലയുള്ള കെട്ടിടമാണ് നിർമ്മിച്ചിട്ടുണ്ട്. ആയത് ക്രമവൽക്കരിക്കുന്നില്ലായെന്നതാണ് പരാതിയിലെ പ്രധാന ആക്ഷേപം. പ്രസ്തുത വസ്തുവിന് പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന മുസ്ലിം ആരാധനാലയം സ്ഥിതിചെയ്യുന്ന വസ്തുവിനോട് ചേർന്നാണ് ടി കെട്ടിടം നിർമ്മിച്ചിട്ടുള്ളത് . ആകയാൽ നിശ്ചിത സെറ്റ്ബാക്ക് ഇല്ലാതെ നിർമ്മാണം നടത്തിയതായി പ്രസ്തുത ആരാധനാലയ കമ്മിറ്റി പരാതി ഗ്രാമപഞ്ചായത്തിന് നൽകിയതിനെ തുടർന്നാണ് അന്വേഷണവിധേയമായി കെട്ടിട നമ്പർ ഗ്രാമപഞ്ചായത്ത് അനുവദിക്കാതിരുന്നത്. പള്ളിയുടെയും പരാതി കക്ഷിയുടെയും പുരയിടങ്ങളുടെ അതിർത്തി സർവ്വേ നടത്തി നിർണയിച്ച ശേഷം Abut ചെയ്യുന്നതിന് അനുമതിനൽകാവുന്നതാണെന്ന് അദാലത്തിൽ ബന്ധപ്പെട്ട കക്ഷികൾ ബോധിപ്പിച്ചിട്ടുണ്ട്. ആകയാൽ സർവ്വേ വകുപ്പ് മുഖേന അതിർത്തി തിട്ടപ്പെടുത്തിയ ശേഷം ക്രമവൽക്കരണത്തിന് ആവശ്യമായ Set back ഉണ്ടെങ്കിലോ, അല്ലാത്ത പക്ഷം എതിർകക്ഷിയുടെ Abut ചെയ്യാനുള്ള സമ്മതപത്രം ഹാജരാക്കുന്ന മുറക്കോ പരാതിക്ക് ആസ്പദമായ കെട്ടിടം KPBR ന്റെ മറ്റ് നിബന്ധനകൾ പാലിച്ച് ക്രമവൽക്കരിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തിരുമാനിച്ചു.